പ്രേം നസീർ ഭാര്യയെ ഉപേക്ഷിച്ച് ഷീലയെ വിവാഹം ചെയ്തിരുന്നെങ്കിൽ സംഭവിക്കുക; അന്ന് ശരിക്കുമുണ്ടായത്: സംവിധായകൻ

സിനിമാ ലോകത്ത് ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു പ്രേം നസീറും ഷീലയും. നൂറിലേറെ സിനിമകൾ ഒരുമിച്ച് ചെയ്ത ഇരുവരെക്കുറിച്ചും പല ​ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെന്നും പിന്നീട് തെറ്റിപ്പിരിഞ്ഞെന്നുമായിരുന്നു ​ഗോസിപ്പ്. ഒരു ഘട്ടത്തിൽ ഷീല പ്രേം നസീറിനൊപ്പം അഭിനയിക്കുന്നത് നിർത്തിയിരുന്നു. താരജോഡികളെക്കുറിച്ച് സംവിധായകൻ ടിഎസ് സുരേഷ് ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷീലയും പ്രേം നസീറും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇദ്ദേഹം. ജനഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Prem Nazir  Sheela

ഒരു ഉദാഹരണം പറയാം. അ​ദ്ദേഹത്തിന് ഭാര്യയും കുട്ടികളുമുണ്ട്. അവരെ ഉപേക്ഷിച്ച് ഷീലാമ്മയെ വിവാഹം ചെയ്തിരുന്നെ​ങ്കിൽ നാട്ടുകാരുടെ ഇടയിൽ കംപ്ലീറ്റ് ഇമേജ് പോകും. കാണികൾ അദ്ദേഹത്തെ വെറുക്കും. അദ്ദേഹം വളരെ ജെന്റിൽമാനായത് കൊണ്ടാണ് ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ഉദാഹരണമായി നമ്മൾ സംസാരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ള നടൻ, അദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ താൽപര്യം, അദ്ദേഹത്തെ നമ്മുടെ വീട്ടിൽ കൊണ്ട് വരാൻ താൽപര്യം. ഇതിനൊക്കെ കാരണം സിനിമാ നടൻ എന്നതിനപ്പുറം കുടുംബ നാഥനുമായിരുന്നു എന്നത് കൊണ്ടാണെന്നും ടിഎസ് സുരേഷ് ബാബു വ്യക്തമാക്കി.

മുമ്പൊരിക്കൽ സംവിധായകനും നിർമാതാവുമായി താജ് ബഷീറും പ്രേം നസീർ-ഷീല ​ഗോസിപ്പുകളെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രേം നസീറിനോട് ഷീലാമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അത് പ്രണയമായിരുന്നോയെന്ന് എനിക്കറിയില്ല. പക്ഷെ ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു. പക്ഷെ പ്രേം നസീർ അതിനപ്പുറത്തേക്ക് കടക്കാൻ പോയിട്ടില്ല. പല നടൻമാരും ഒരു ഭാര്യയെക്കൂടെയാക്കാമെന്ന് കരുതും. പ്രത്യേകിച്ച് മുസ്ലിംസിന് ബുദ്ധിമുട്ടില്ല. നാല് വരെ കല്യാണം കഴിക്കാം. പക്ഷെ പ്രേം നസീർ അതിന് നിന്നില്ല. എന്നെ മാതൃകയാക്കുന്ന വലിയൊരു കുടുംബം എന്റെ പിന്നിലുണ്ട്.

Prem Nazir  Sheela

ആ കുടുംബം എന്നെ കണ്ടാണ് പഠിക്കുന്നത്. അവർക്ക് പ്രേം നസീർ എന്ന മനുഷ്യൻ മോഡലായി നിൽക്കണം എന്ന നല്ല ആ​ഗ്രഹമുണ്ടായിരുന്നു. ആ ആ​ഗ്രഹത്തിന്റെ പുറത്താണ് പുള്ളി ഇതിൽ നിന്നാെക്കെ മാറിയത്. പിന്നീ‌ട് വിധു ബാലയ്ക്കൊപ്പം അഭിനയിച്ചു. ജയഭാരതിയാണ് ഷീല കഴിഞ്ഞാൽ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ചത്.

ജയഭാരതിയാണ് ഷീലയേക്കാൾ പ്രേം നസീറിന്റെ ഏറ്റവും നല്ല ജോഡിയായി എനിക്ക് തോന്നിയത്. ശ്രീവിദ്യ, കെആർ വിജയ തുടങ്ങിയ നടിമാർക്കൊപ്പവും സിനിമ ചെയ്തു. വിജയശ്രീക്കൊപ്പം ഒരുപാട് ഹിറ്റുകളുണ്ട്. പ്രേം നസീറിനൊപ്പം അഭിനയിക്കില്ലെന്ന് ഷീലയാണ് തീരുമാനിച്ചത്. അവർ കാെണ്ട് വന്ന നടനാണ് രവിചന്ദ്രൻ. അവരെ കല്യാണവും കഴിച്ചെന്നും താജ് ബഷീർ പറഞ്ഞു. 1989 ജനുവരി 16 നാണ് പ്രേം നസീർ മരിച്ചത്. ചെന്നെെയിൽ താമസിക്കുന്ന ഷീല ഇന്ന് സിനിമാ രം​ഗത്ത് സജീവമല്ല.

More from Filmibeat

Read more about: prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X