സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!
കേരളത്തിലെ ട്രാൻസ് വുമൺസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സെലിബ്രിറ്റ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സീമ വിനീതിനാണ്. 2025 ജൂണിൽ ആയിരുന്നു സീമയുടെ വിവാം. നിഷാന്താണ് പങ്കാളി. പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ വന്ന മാറ്റങ്ങളും തന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചോദ്യത്തിനും മറുപടി നൽകുകയാണ് സീമയും ഭർത്താവ് നിഷാന്തും. കല്യണശേഷമുള്ള രണ്ടാമത്തെ ക്യു ആന്റ് എയാണ്.
നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ ചോദിക്കാൻ കാണുമല്ലോ. അതിന് ഞങ്ങളെ കൊണ്ട് കഴിയുന്നത് പോലെ മറുപടി പറയാമെന്ന് കരുതി. ഇന്ന് ഞങ്ങൾ ഫ്രീയായിരുന്നു. ട്രിപ്പ് പോകാനാണ് കരുതിയിരുന്നത്. പിന്നീട് ആ പ്ലാൻ മാറി.

അതിനാലാണ് യുട്യൂബ് പ്രേക്ഷകർക്ക് വേണ്ടി അൽപ്പം സമയം ചിലവഴിക്കാമെന്ന് കരുതിയത്. സൗന്ദര്യം എങ്ങനെ സംരക്ഷിക്കുന്നു എന്നായിരുന്നു ആദ്യത്തെ ചോദ്യം. സൗന്ദര്യത്തിന് പിന്നിൽ ഒരു രഹസ്യമില്ല. സ്കിൻ കെയർ ചെയ്യുന്നയാളുമല്ല. എന്തെങ്കിലും പരിപാടികൾ വരുമ്പോൾ മാത്രം ചാടിപെടച്ച് സ്കിൻ കെയർ നോക്കും അത്രമാത്രം.
മുഖത്ത് ഫെയ്സ് വാഷ് ഉപയോഗിക്കാറുണ്ട്. മറ്റൊന്നും ചെയ്യാറില്ല. സൺസ്ക്രീം ഉപയോഗിക്കാറുണ്ട്. പുറത്ത് പോയാലും ഇല്ലെങ്കിലും സൺ സ്ക്രീൻ ഒഴിവാക്കാറില്ല. കണ്ണനും സൺ സ്ക്രീം ഉപയോഗിക്കാറുണ്ട് സീമ പറഞ്ഞു. എന്താണ് ഇനിയുള്ള ലക്ഷ്യമെന്ന ചോദ്യത്തിന് ആദ്യം സീമ മറുപടി നൽകി. എനിക്ക് പല ലക്ഷ്യങ്ങളുണ്ട്. ബിസിനസ് തുടങ്ങണം, യാത്രകൾ പോകണം എന്നിവയാണ് അവയിൽ ചിലത്. എല്ലാ സപ്പോർട്ടും തരുമെന്ന് കണ്ണൻ പറഞ്ഞിട്ടുണ്ട്.
വിവാഹശേഷം ലോങ് ട്രിപ്പോ ഹണിമൂണോ ഞങ്ങൾ പോയിട്ടില്ല. അങ്ങനൊരു യാത്ര പോകണമെന്നുണ്ട്. ഫുഡ് കൊടുക്കുന്നതിന് ഒരു സ്പേസ് ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട് സീമ പറഞ്ഞു. സീമയ്ക്കൊപ്പം മുന്നോട്ട് പോകണമെന്നാണ് എന്റെ ലക്ഷ്യമെന്ന് കണ്ണനും പറഞ്ഞു. വെറുതെ പറയുകയാണ്. രണ്ട് ദിവസം കാണാതിരുന്നാൽ കണ്ണന് എന്നെ ഒരു മിസ്സിങുമില്ല. വിളിയോ മെസേജോ ഒന്നും ഇല്ല. ഭയങ്കര ജാഡയാണ്.
അവൾ വിളിക്കട്ടേ... അവൾ കോൾ ചെയ്യട്ടേ എന്ന മനോഭാവമാണ്. ഞാനും അതുപോലെ ജാഡയിടും. അങ്ങനെ രണ്ടുപേരും വാശി കാണിച്ച് ഇരിക്കും എന്നായിരുന്നു അതുകേട്ട് സീമ പറഞ്ഞത് ഭർത്താവിന്റെ ജോലിയും സീമ വെളിപ്പെടുത്തി. കണ്ണന് നാട്ടിലാണ് ജോലി. തിയേറ്റലിൽ മാനേജറാണ്. മുമ്പ് ഗൾഫിലായിരുന്നു ജോലി. കല്യാണശേഷം തിരിച്ച് പോകുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിന്നെ അച്ഛനും അമ്മയും ഞങ്ങളുടെ വ്ലോഗുകളിൽ ഇടയ്ക്കിടെ വന്ന് പോകാറുണ്ട്.

അമ്മയ്ക്ക് വീഡിയോയിൽ ആക്ടീവായി നിൽക്കുന്നതിനോട് താൽപര്യമില്ല. പക്ഷെ കമന്റുകൾ പറയും. വീഡിയോ എടുക്കാൻ സപ്പോർട്ടും ചെയ്യും. പിന്നെ ഞങ്ങളെ തന്നെ ഒരുപാട് പേർ ട്രോൾ ചെയ്യുന്നുണ്ട്. എന്തിനാണ് അച്ഛന്റേയും അമ്മയുടേയും പ്രൈവസി ബ്രേക്ക് ചെയ്യുന്നതെന്ന് തോന്നി എന്നും സീമ പറഞ്ഞു. ആദ്യമായി കണ്ടുമുട്ടിയ കഥയും വിവാഹശേഷം വന്ന മാറ്റങ്ങളെ കുറിച്ചും ഇരുവരും പറഞ്ഞു. ഞങ്ങൾ എയർപോട്ടിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്.
അന്ന് എയർപോട്ടിൽ വെച്ച് കണ്ടപ്പോഴുള്ള സൗന്ദര്യം പിന്നീട് എന്നിൽ കണ്ടിട്ടില്ലെന്ന് കണ്ണൻ പറയാറുണ്ട്. എന്നെ എപ്പോഴും അത് പറഞ്ഞ് കുത്തും. ആ ഭംഗി ഇപ്പോഴില്ല നിന്നെ കൊള്ളത്തില്ലെന്ന് പറയും. പിണക്കങ്ങൾ ഉണ്ടാകുമ്പോൾ കണ്ണൻ ഗൾഫിലായിരുന്നപ്പോൾ നിർത്താതെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ ആ വിളിയും പറച്ചിലുമില്ല. ഒരു മെസേജ് പോലുമില്ല. വിളിച്ചാൽ വിളിച്ചു ഇല്ലെങ്കിൽ ഇല്ല. ഇപ്പോൾ വഴക്കുണ്ടായാൽ രണ്ടുപേരും മസിൽ പിടിക്കും സീമ പറഞ്ഞു.
ഇപ്പോൾ കൂടെയുണ്ടല്ലോ അതുകൊണ്ടാണ് അങ്ങനെ പെരുമാറുന്നത് എന്നായിരുന്നു കണ്ണന്റെ മറുപടി. വിവാഹത്തെ ബന്ധുക്കൾ എതിർത്തിരുന്നുവെന്നും കണ്ണനും സീമയും പറഞ്ഞു. ഒറ്റ മോനാണ്. സ്വഭാവികമായും എതിർപ്പുണ്ടായിരുന്നു. നിനക്ക് ഇതുവേണോ എന്നൊക്കെ ബന്ധുക്കൾ എതിർപ്പ് അറിയിച്ച് ചോദിച്ചിരുന്നു എന്ന് കണ്ണൻ പറഞ്ഞു. സീമ ഭീഷണിപ്പെടുത്തിയാണോ കല്യാണം കഴിച്ചത് എന്ന ചോദ്യത്തിന് ഭീഷണിപ്പെടുത്തി ഇഷ്ടം നേടാൻ കഴിയില്ലെന്നായിരുന്നു കണ്ണന്റെ മറുപടി.
വിവാഹം വേണ്ടെന്ന് ഇടയ്ക്ക് തീരുമാനിച്ചത് അപക്വമായ വഴക്കിന്റെ പേരിലാണ്. നിസാരമായ വഴക്കായിരുന്നു എന്നും മുമ്പ് വൈറലായ ബ്രേക്കപ്പ് പോസ്റ്റിനെ കുറിച്ച് സംസാരിച്ച് സീമ പറഞ്ഞു. അന്ന് ആ പോസ്റ്റിടേണ്ട കാര്യമില്ലായിരുന്നു. സീമയ്ക്ക് എന്നെയൊന്ന് വിളിച്ചാൽ മതിയായിരുന്നു കണ്ണനും പറഞ്ഞു. പണ്ട് ഞാൻ വിളിക്കാതിരുന്നാൽ സങ്കടപ്പെട്ടിരുന്നു കണ്ണൻ. ഇപ്പോൾ അതൊന്നും ഇല്ലെന്ന് സീമ പറഞ്ഞപ്പോൾ അന്ന് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. അന്ന് അത് മെയിന്റെയ്ൻ ചെയ്യണമായിരുന്നു. അല്ലെങ്കിൽ അന്നേ ബന്ധം നഷ്ടപ്പെട്ട് പോകുമായിരുന്നു എന്നായിരുന്നു കണ്ണന്റെ മറുപടി.


Click it and Unblock the Notifications


