പിരിയാനാകുന്നില്ല, മക്കൾ വലുതാകാൻ കാത്ത് വിജയ്, തൃഷയുടെ മറ്റ് ബന്ധങ്ങൾ തകർന്നു; വാദമിങ്ങനെ

തൃഷ വിജയ് ബന്ധം കോളിവുഡിലെ പരസ്യമായ രഹസ്യമാണ്. എന്നാൽ ആരാധകർക്ക് ഇക്കാര്യം ഈയടുത്താണ് വ്യക്തമായത്. ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയിൽ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. ഈ നടി തൃഷ കൃഷ്ണനാണെന്ന് വെെകാതെ ആരാധകർക്ക് വ്യക്തമായി. വിജയ് തന്റേതാണെന്ന് തൃഷ പറയാതെ പറഞ്ഞ് കൊണ്ടിരുന്നു. 2021 ലാണ് നടിയുമായി വിജയ്ക്കുള്ള ബന്ധം താൻ കണ്ടെത്തിയതെന്ന് സം​ഗീത പറയുന്നുണ്ട്. അതേസമയം വർഷങ്ങൾക്ക് മുമ്പേ ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നെന്ന് വാദമുണ്ട്. ഇതേക്കുറിച്ച് റെഡിറ്റിൽ വന്നിരിക്കുന്ന പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

സുകുവേട്ടൻ മരിച്ച ശേഷമുള്ള വരുമാനം, കുടുംബത്തിലെല്ലാവരും 50 വയസ് വരെ, അദ്ദേഹം മുൻകൂട്ടി കണ്ടു: മല്ലിക സുകുമാരൻ
സുകുവേട്ടൻ മരിച്ച ശേഷമുള്ള വരുമാനം, കുടുംബത്തിലെല്ലാവരും 50 വയസ് വരെ, അദ്ദേഹം മുൻകൂട്ടി കണ്ടു: മല്ലിക സുകുമാരൻ

2000 ത്തിന്റെ തുടക്കത്തിൽ തന്നെ ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിന്റെ സമ്മർദ്ദം കാരണം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്നു. അതിനാലാണ് തൃഷയുടെ മറ്റൊരു ബന്ധവും വർക്കൗട്ടാകാതിരുന്നത്. വിജയ്ക്ക് തന്റെ വിവാഹ ജീവിതത്തിൽ ശ്രദ്ധ കൊടുക്കാനുമായില്ല. മക്കൾ വളരാൻ കാത്തിരിക്കുകയായിരുന്നു. മക്കൾ വളർന്നതോടെ വിജയും തൃഷയും ബന്ധം പരസ്യമാക്കി തുടങ്ങിയെന്നാണ് പോസ്റ്റ്.

Vijay And Trisha

ഗില്ലിയിൽ അവരുടെ കെമിസ്ട്രി വളരെ നല്ലതായിരുന്നു. ആ പ്രോസസിൽ എവിടെയോ വിജയോട് ഒരു ചെറിയ അറ്റാച്ച്മെന്റ് വന്നതായി എനിക്കറിയാം. അത് അവരുടെ പേഴ്സണൽ ലെെഫ് ആണ്. അതേക്കുറിച്ച് ഞാൻ പറയുന്നില്ല. കാരണം വിജയ് അപ്പോൾ വിവാഹിതനാണ് എന്നാണ് നടി കുട്ടി പത്മിനി ഒരിക്കൽ പറഞ്ഞത്. 2015 ൽ തൃഷ വരുൺ മന്യൻ എന്നയാളുമായി വിവാഹത്തിനൊരുങ്ങിയിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെച്ചു.

2010 ൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ ഇവന്റിൽ തൃഷയും വിജയും അടുത്ത് ഇരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 2008 ന് ശേഷം 15 വർഷത്തോളും തൃഷയും വിജയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇന്ന് വിജയുമായുള്ള ബന്ധം രഹസ്യമാക്കി വെക്കാൻ തൃഷ തയ്യാറല്ല. വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ തൃഷ എത്തി. 43 കാരിയാണ് ഇന്ന് തൃഷ. വിജയ് 51 കാരനും. ഇനിയുള്ള ജീവിതമെങ്കിലും ഇവർ ഒന്നിച്ച് കഴിയട്ടെ എന്ന് ആരാധകർ പറയുന്നു.

അതേസമയ സം​ഗീതയുടെ അവസ്ഥയിൽ വിഷമിക്കുന്നവരേറെയാണ്. അർ‌ഹമായ ജീവനാംശം നൽകണമെന്ന് സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. കോടികൾ സമ്പത്തുള്ള വിജയ് തന്റെ രണ്ട് മക്കളുടെ അമ്മയ്ക്ക് അർ‌ഹമായ ജീവനാംശം നൽകാൻ വിജയ് മടിക്കുന്നതെന്തിനെന്ന ചോദ്യങ്ങളും വരുന്നുണ്ട്. മക്കൾ രണ്ട് പേരും അമ്മയെയാണ് പിന്തുണയ്ക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ ഒന്നിച്ച് ജീവിച്ച സം​ഗീതയോട് വിജയ് ചെയ്തത് വലിയ അനീതിയാണെന്നും വാദമുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X