»   » 2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

Written By:
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖങ്ങള്‍ വന്ന വര്‍ഷമാണ് 2015. 2016 ലും കുറവൊന്നുമല്ല. അതിലേറെയും സെലിബ്രിറ്റികളുടെ മക്കളാണെന്ന പ്രത്യേകതയുണ്ട്. ഇതിനോടകം പല താരപുത്രന്മാരും വെള്ളിവെളിച്ചത്തില്‍ വന്ന് തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

ഇനിയിതാ ഒരു കൂട്ടും താരപുത്രിമാരും പുത്രന്മാരും സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നു. അഭിനയം മാത്രമല്ല, സംവിധാനവും എഴുത്തും പാട്ടുമൊക്കെ യും ഇവിടെയുണ്ട്. പരിചയപ്പെടാം

2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

മലയാളത്തിലൂടെയല്ല, തമിഴിലൂടെയാണ് ജയറാമിന്റെ മകന്‍ കാളിദാസിന്റെ അരങ്ങേറ്റം, ഒരു പക്ക കഥൈ എന്ന കാളിദാസ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മീന്‍ കുഴമ്പും മന്‍പനയും എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വൈകാതെ മലയാളത്തിലേക്ക് ഒരു എന്‍ട്രി നല്‍കും എന്ന് പ്രതീക്ഷിക്കാം

2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

നടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ മുദ്ദുഗൗ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നു. നവാഗതനായ വിപിന്‍ ദാസാണ് ഗോകുലിനെ നായകനാക്കി ഈ റൊമാന്റിക് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡെ ഫിലിംസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്തനയും സിനിമയില്‍ ഒരു കൈ പരീക്ഷിയ്ക്കുകയാണ്. താരപുത്രന്‍ ഗോകുലിന്റെ നായികയായി മുദ്ദുഗൗവിലൂടെയാണ് അര്‍ത്തനയുടേയും അരങ്ങേറ്റം

2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

മലയാളികളെ വിറപ്പിച്ച കിടിലന്‍ ഡയലോഗുകളെഴുതിയ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍. മമ്മൂട്ടിയെ നായകനാക്കി കസ്ബ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നിഥിന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്.

2016 ല്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന താരപുത്രന്മാരും പുത്രിമാരും, കാണൂ

മറ്റൊരു സംവിധായകന്റെ പുത്രന്‍ കൂടെ വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. അതും അച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് സംവിധാനത്തില്‍ തന്നെ. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍

English summary
Celebrity kids following the footpaths of their parents, is nothing new to the cinema industry. Bollywood and Kollywood cinemas are flooded with star kids who are trying out their luck in various departments of cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam