»   » മലയാള സിനിമയിലെ പെണ്‍പുലികള്‍ ഇവരായിരുന്നു! ആന്തോളജി സിനിമയായ ക്രോസ് റോഡിന്റെ ടീസര്‍ പുറത്ത്!!!

മലയാള സിനിമയിലെ പെണ്‍പുലികള്‍ ഇവരായിരുന്നു! ആന്തോളജി സിനിമയായ ക്രോസ് റോഡിന്റെ ടീസര്‍ പുറത്ത്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പരിമിതികളില്‍ നിന്നും മലയാള സിനിമയുടെ വളര്‍ച്ച അതിവേഗം ബഹുദൂരത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. സ്ഥിരമായി തുടര്‍ന്ന് പോന്നിരുന്ന വ്യവസ്ഥിതികളെല്ലാം മാറ്റി മറിച്ച് വ്യത്യസ്തത കൊണ്ടു വരാന്‍ മലയാള സിനിമയും പഠിച്ചു കഴിഞ്ഞിരിക്കുകയാണ്. അത്തരത്തില്‍ നിരവധി ആന്തോളജി സിനിമകളും ത്രീഡി സിനിമകളും എല്ലാം മലയാളം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ആമി വീണ്ടും വിവാദത്തിലേക്ക്!അനുപ് മേനോന്റെ ലുക്ക് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ലുക്ക് കോപ്പിയടിച്ചതോ?

ഒന്നിലധികം ചെറുകഥകള്‍ കോര്‍ത്തിണക്കി ഒറ്റ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രങ്ങളെയാണ് ആന്തോളജി സിനിമകള്‍ എന്ന് പറയുന്നത്. നിലവില്‍ മലയാളത്തില്‍ നിന്നും ഏഴ് ആന്തോളജി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ചിത്രം കൂടി എത്തുകയാണ്. സിനിമയുടെ പ്രത്യേകത മലയാളത്തിലെ 10 പ്രമുഖ നടിമാരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നാണ്. സ്ത്രീകളെ ബന്ധപ്പെടുത്തിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ആന്തോളജി സിനിമകള്‍


മലയാളത്തിലെ പ്രമുഖ താരങ്ങളെ എല്ലാം മുന്‍നിരത്തി ഏഴ് ആന്തോളജി സിനിമകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ആ ലിസ്റ്റിലേക്ക് പുതിയൊരു സിനിമ കൂടി എത്തുകയാണ്.

ക്രോസ് റോഡ്


ക്രോസ് റോഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമായ കഥകളാണ് പറയുന്നത്. മലയാളത്തില്‍ ഇന്നു വരെ നിര്‍മ്മിച്ചിരിക്കുന്ന ആന്തോളജി സിനിമകളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പത്ത് നടിമാര്‍

മലയാള സിനിമയില്‍ നിന്നും പത്ത് പ്രമുഖ നടിമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ഇഷ തല്‍വാര്‍, പത്മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, സ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ചന ചന്ദ്രന്‍ എന്നിങ്ങനെയുള്ള നടിമാരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ടീസര്‍ പുറത്ത്

സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം മ്യൂസിക് 247 റിലീസ് ചെയ്തിരുന്നു. 10 കഥകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറത്ത് വന്ന ടീസറില്‍ എല്ലാ കഥാപാത്രങ്ങളും അവരുടെ ലുക്കും കാണിച്ചിരുന്നു.

വ്യത്യസ്ത ജീവിത ശൈലികള്‍

പത്ത് ചെറുകഥകള്‍ കൂട്ടിയിണക്കിയിരിക്കുന്ന ചിത്രത്തില്‍ പത്ത് സ്ത്രീകളും അവരുടെ ജീവിത രീതികളെ കുറിച്ചുമാണ് സിനിമയിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

സംവിധായകര്‍

ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പരവൂര്‍, നേമം പുഷ്പരാജ്, ആല്‍ബേര്‍ട്ട്, ബാബു തിരുവല്ല, പ്രദീപ് നായര്‍, അവിര റെബേക്ക, അശോക് ആര്‍ നാഥ്, നയന സൂര്യന്‍ എന്നിവരാണ് സിനിമയിലെ കഥകള്‍ സംവിധാനം ചെയ്തത്.

അഞ്ച് സുന്ദരികള്‍

മലയാളത്തില്‍ നിന്നും സ്ത്രീകള്‍ക്ക് പ്രധാന്യം കൊടുത്ത് മുമ്പ് അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ശേഷമാണ് റോഡ് ക്രോസ് എന്ന പേരില്‍ പുതിയ ആന്തോളജി സിനിമ നിര്‍മ്മിക്കുന്നത്.

നിര്‍മാണം

ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസാണ് റോഡ് ക്രോസ് നിര്‍മ്മിക്കുന്നത്. ജൂലൈ അവസാനത്തോട് കൂടി ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്.

English summary
Watch teaser of anthology movie on women 'Crossroad'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam