'എന്റെ അമ്മച്ചി പെൻഷൻ അടക്കം ഉൾപ്പെടുത്തി സ്വരുക്കൂട്ടി വെച്ച 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നു'
ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും ആരാധകരെ സമ്പാദിച്ച നടനാണ് ബിനീഷ് ബാസ്റ്റിൻ. സിനിമകളിൽ ഗുണ്ടാ വേഷങ്ങൾ ചെയ്താണ് ബിനീഷ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോൾ സഹനടൻ വേഷങ്ങളിൽ അടക്കം പ്രത്യക്ഷപ്പെടാറുള്ള ബീനിഷ് മലയാളവും കടന്ന് തമിഴിൽ വരെ സജീവമാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയുടെ ഭാഗമായശേഷമാണ് ബിനീഷ് ആരാധകർ വർധിച്ചത്. അവിവാഹിതനായ ബിനീഷിന്റെ എല്ലാമെല്ലാം അമ്മച്ചി ചിന്നമ്മയാണ്.
ഇരുവരും ചേർന്ന് യുട്യൂബ് ചാനലിൽ കുക്കിങ് വീഡിയോയും മറ്റുമായി എത്താറുണ്ട്. ബിനീഷിന്റെ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് അമ്മച്ചി ചിന്നമ്മയും മലയാളികൾക്ക് സുപരിചിതയായത്. ഇപ്പോഴിതാ ഉരുളെടുത്ത വയനാട്ടിലെ ഗ്രാമങ്ങളെ പുനര്‍നിര്‍മിക്കാന്‍ തന്നാൽ കഴിയുന്ന സഹായം മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഒരുങ്ങുകയാണ് ബിനീഷിന്റെ അമ്മ.

പെൻഷനായി ലഭിച്ച തുകയും അല്ലാതെ കയ്യിൽ സൂക്ഷിച്ചിരുന്ന ചില്ലറകളും എല്ലാം സ്വരുകൂട്ടി 5000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ചിന്നമ്മ കൈമറിയിരിക്കുന്നത്. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് കേട്ടപ്പോൾ മുതൽ സഹിക്കാൻ പറ്റുന്നില്ലെന്നും ഇത്തരത്തിൽ അവരെ സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുമെന്നുമാണ് ചിന്നമ്മ ബിനീഷ് പങ്കിട്ട വീഡിയോയിൽ സംസാരിക്കവെ പറഞ്ഞത്.
അമ്മച്ചി അമ്മച്ചിയുടെ വീതമാണ് കൊടുക്കുന്നതെന്നും മക്കൾ തങ്ങൾ വേറൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നുണ്ടെന്നും അയ്യായിരം എന്നത് അമ്മച്ചിക്ക് വലിയൊരു തുകയാണെന്നുമാണ് ബിനീഷ് വീഡിയോയിൽ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന പൈസ എന്റെ പെൻഷനും അടുക്കളയിൽ സാധനം വാങ്ങാൻ തരുന്നവയിൽ നിന്നും മാറ്റിവെച്ച് സ്വരുക്കൂട്ടിയതുമാണ്. കുടുക്കപൊട്ടിച്ച് അതിലെ ചില്ലറകൾ പള്ളിയിൽ പോയി വരവെ നോട്ടാക്കി മാറ്റി.
അത്തരത്തിൽ അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാൻ ഞാൻ സ്വരുക്കൂട്ടിയിട്ടുണ്ട്. വീഡിയോയിൽ കാണിക്കണം എന്നതിന് വേണ്ടിയല്ല പണം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നത്. എല്ലാവരും ഇതുപോലെ ദുരന്തത്തിൽപ്പെട്ടവരെ കൈയ്യയഞ്ഞ് സഹായിക്കണം. നിങ്ങളുടെ കയ്യിൽ ഇത്തരത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന പണമുണ്ടെങ്കിൽ അത് കൊടുത്ത് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുക.
ഇത്തരത്തിൽ നമ്മൾ ചെയ്യുന്ന സഹായങ്ങൾ വഴി ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ കിട്ടും. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് കേട്ടപ്പോൾ മുതൽ സഹിക്കാൻ പറ്റുന്നില്ല. ഇത്തരത്തിൽ അവരെ സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കും. അടുക്കളയിൽ സാധനം വാങ്ങാൻ തരുന്ന പൈസയിൽ നിന്നം ഒരു വിഹിതം എടുത്ത് അടുക്കളയിൽ തന്നെ ഒരു കുടുക്കയിൽ ഇട്ട് വെച്ചിരുന്നു.

ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയിലാണ്. അവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് കാണുന്നത് എനിക്കും വിഷമമുണ്ടാക്കുന്നുണ്ട്. ഇത്രയും തുക കൊടുക്കാൻ സാധിക്കുന്നുവെന്നത് തന്നെ ദൈവത്തിന്റെ അനുഗ്രഹമാണെന്നും ചിന്നമ്മ വീഡിയോയിൽ പറഞ്ഞു. അമ്മച്ചി അമ്മച്ചിയുടെ വീതമാണ് കൊടുക്കുന്നത്. മക്കൾ ഞങ്ങൾ വേറൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നുണ്ട്.
അയ്യായിരം രൂപയൊക്കെ അമ്മച്ചിയുടെ കണ്ണിൽ വലിയ പൈസയാണ്. ആളുകൾക്ക് പ്രചോദനമാകാൻ വേണ്ടിയാണ് അമ്മച്ചിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. അല്ലാതെ പണം കൈമാറിയെന്നത് ആളുകളെ അറിയിക്കാനുള്ള ഉദ്ദേശം ഇതിന് പിന്നിൽ ഇല്ല. അമ്മച്ചി ദുരന്തമുണ്ടായപ്പോൾ മുതൽ വാർത്ത കാണുന്നതാണ്. കരച്ചിലായിരുന്നു. ഇത്തരത്തിൽ സംഭാവനയൊന്നും കൊടുക്കാത്തയാളാണ് അമ്മച്ചി.
പക്ഷെ വയനാട് ദുരന്തം അറിഞ്ഞപ്പോൾ വിഷമമായി എന്നാണ് ബിനീഷ് വീഡിയോയിൽ പറഞ്ഞത്. നിരവധി പേരാണ് ബിനീഷിന്റെ അമ്മയുടെ നല്ല മനസിനെ പ്രശംസിച്ച് എത്തിയത്. അമ്മയുടെ അയ്യായിരം രൂപയ്ക്ക് അഞ്ച് കോടിയുടെ മൂല്യമുണ്ടെന്നാണ് കമന്റുകൾ.


Click it and Unblock the Notifications