For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരും രാജിയിലേക്ക്? വീണ്ടും യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് അഭിനേത്രികള്‍, കാണൂ!

  |

  തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രമധ്യേയാണ് സമൂഹമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം അരങ്ങേറിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് അമ്മയിലെ അസ്വാരസ്യങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്. കുറ്റാരോപിതനായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചതെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പരസ്യമായി അമ്മയുടെ നിലപാടിനെ ചോദ്യം ചെയ്ത് താരങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു.

  നടിയെ ശക്തമായി പിന്തുണച്ച സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഈ സംഘടനയ്ക്ക് പിന്തുണ അറിയിച്ച് പുരുഷ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഘടനയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ദിലീപിനെ പുറത്താക്കിയ നടപടിക്ക് ഇപ്പോള്‍ പ്രാധാന്യമില്ലെന്ന് അടുത്തിടെ നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് താരത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് പിന്നാലെയാണ് നടിയും സുഹൃത്തുക്കളും അമ്മയില്‍ നിന്നും രാജി വെച്ചത്. വിമന്‍ ഇന്‍ സിനിമ കലക്റ്റീവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

  ദിലീപിനെ തിരിച്ചെടുത്ത നടപടി

  ദിലീപിനെ തിരിച്ചെടുത്ത നടപടി

  നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമവിധി ഇതുവരെ വന്നിട്ടില്ല. സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ മുന്‍പ് അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജുമുള്‍പ്പെടുന്ന സംഘമായിരുന്നു ഇതേക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ സമിതി രൂപീകരിച്ചിരുന്നു. ഈ യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. നടിയെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ഇതെന്ന വിമര്‍ശനം അപ്പോള്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു.

  അവള്‍ക്കൊപ്പം തന്നെ

  അവള്‍ക്കൊപ്പം തന്നെ

  ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ നല്‍കി അന്ന് തന്നെ വനിതാസംഘടനയിലെ അംഗങ്ങളുണ്ടായിരുന്നു. അന്നത്തെ അതേ നിലപാടിലാണ് ഇപ്പോഴും തങ്ങള്‍. ഭീഷണിയും അവസരം ഇല്ലാതാക്കുന്നതുമൊന്നും വിഷയമല്ല. ഇപ്പോഴും ശക്തമായി അവള്‍ക്കൊപ്പം നില്‍ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് വനിതാ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

  ഇടവേള ബാബുവിന് കത്ത്

  ഇടവേള ബാബുവിന് കത്ത്

  ദിലീപിനെ തിരിച്ചെടുത്ത കാര്യം ചര്‍ച്ചയ്ക്ക് വരുമെന്ന കാര്യത്തെക്കുറിച്ച് താരങ്ങളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് മുന്‍പ് മറ്റുവിഷയങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന ചോദിച്ചപ്പോള്‍ ഊര്‍മ്മിള ഉണ്ണിയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം പുന:പരിശോധിക്കണമെന്നാണ് വനിതാ താരങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതുമായുി ബന്ധപ്പെട്ട് ഇടവേള ബാബുവിന് കത്ത് നല്‍കിയിട്ടുണ്ട്.

  ഞെട്ടിപ്പിച്ച തീരുമാനം

  ഞെട്ടിപ്പിച്ച തീരുമാനം

  കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

  വാഗ്ദാനം പാലിക്കണം

  വാഗ്ദാനം പാലിക്കണം

  ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

   യോഗത്തില്‍ പങ്കെടുക്കാതിരുന്നത്

  യോഗത്തില്‍ പങ്കെടുക്കാതിരുന്നത്

  ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്ര്‌ത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

  പുന:പരിശോധിക്കേണ്ട വിഷയങ്ങള്‍

  പുന:പരിശോധിക്കേണ്ട വിഷയങ്ങള്‍

  1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും

  2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍

  3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്

  4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

  കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

  മഞ്ജു വാര്യരുടെ തീരുമാനം

  മഞ്ജു വാര്യരുടെ തീരുമാനം

  തല്‍ക്കാലം സംഘടനയില്‍ നിന്നും മാറിനില്‍ക്കുന്നുവെന്ന തീരുമാനത്തിലാണ് മഞ്ജു വാര്യര്‍. ഡബ്ലുസിസി അംഗങ്ങള്‍ രാജി വെച്ചപ്പോള്‍ താരത്തിന്റെ നിലപാട് അറിയുന്നതിന് വേണ്ടിയാണ് പലരും കാത്തിരുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായി പ്രതികരിക്കാതെ വിദേശത്തേക്ക് പോവുകയായിരുന്നു താരം. അടുത്ത സുഹൃത്തുക്കളോട് താരം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും രേവതി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  രാജിവെക്കാന്‍ താല്‍പര്യമില്ല

  ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അമ്മയുടെ നിലപാടില്‍ വിയോജിപ്പറിയിച്ച് റിമയും ഗീതുവും രമ്യയും നടിയും രാജി വെച്ചിരുന്നു.ഇപ്പോള്‍ രാജി വെക്കേണ്ടെന്ന നിലപാടാണ് പത്മപ്രിയയും പാര്‍വതിയും രേവതിയും സ്വീകരിച്ചത്. ഈ വിഷയം അന്നത്തെ യോഗത്തില്‍ ഉള്‍പ്പെടുത്തുമെന്നറിഞ്ഞിരുന്നുവെങ്കില്‍ താന്‍ പങ്കെടുത്തേനെയെന്നും രേവതി പറയുന്നു.

  English summary
  wc letter to amma to conduct another meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X