twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ രാജി!! പ്രതികരണവുമായി ഡബ്ല്യൂസിസി അംഗങ്ങൾ, കാണൂ

    ഡബ്ല്യുസിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് തിരക്കഥാകൃത്ത് ദീദി.

    |

    എഎംഎംഎയിലേയ്ക്കുള്ള ദിലീപിന്റെ തിരിച്ചു വരവിന്റെ മൗനം പുതിയ കഥകൾക്ക്തുടക്കമിടുകയാണ്. ഡബ്ല്യൂസിസിയിൽ നിന്ന് മഞ്ജു വാര്യർ രാജിവെച്ചു എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു പ്രമുഖ മാധ്യമമായിരുന്നു ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ‌ വാർത്തയോട് പ്രതികരിച്ച് ‍ഡബ്ല്യൂസിസി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഡബ്ല്യൂസിസി അംഗങ്ങളായ വിധു വിൻസന്റ് ദീദി ദാമോദരൻ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്.

     ആ 105 നടിമാരും ദിലീപിനെ പിന്തുണച്ചു!! അന്ന് സംഭവിച്ചത് ഇങ്ങനെ, തുറന്ന് പറ‍ഞ്ഞ് സിദ്ദിഖ് ആ 105 നടിമാരും ദിലീപിനെ പിന്തുണച്ചു!! അന്ന് സംഭവിച്ചത് ഇങ്ങനെ, തുറന്ന് പറ‍ഞ്ഞ് സിദ്ദിഖ്

    ദിലിപിന്റെ മടങ്ങി വരവിൽ പ്രതിഷേധിച്ച് സിനിമയിലെ വനിത സംഘടനയിൽ നിന്നുള്ള നാല് എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു. ‌ ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച വനിത സംഘടനയിലെ താരങ്ങളെ പിന്തുണച്ച് തെന്നിന്ത്യൻ സിനിമ ലോകവും മലയാള സനിമയിലെ ഒരു കൂട്ടം പേരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മഞ്ജുവാര്യർ ഡബ്ല്യൂസിസി വിടുന്നു എന്ന് വാർത്ത പ്രചരിച്ചപ്പോൾ ജനങ്ങൾ ഏക്ഷരം പ്രതി ഞെട്ടിച്ചിരുന്നു.

    ഞാൻ ഒരു സ്ത്രീ അല്ലേ!! വേദനയുണ്ടാകാതിരിക്കുമോ!! വിമർശകർക്ക് മറുപടിയുമായി ഊർമിള ഉണ്ണിഞാൻ ഒരു സ്ത്രീ അല്ലേ!! വേദനയുണ്ടാകാതിരിക്കുമോ!! വിമർശകർക്ക് മറുപടിയുമായി ഊർമിള ഉണ്ണി

     പ്രതികരിക്കേണ്ടത്  മഞ്ജു

    പ്രതികരിക്കേണ്ടത് മഞ്ജു

    മഞ്ജുവിന്റെ രാജിയെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്ന് തിരക്കഥകൃത്ത് ദീദീ ദാമോദരൻ പ്രതികരിച്ചു. മനോരമ ഓൺലൈനോടാണ് ദീദീ ഇക്കാര്യം വ്യക്യതമാക്കിയത്. മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് അറിയില്ല. മഞ്ജുവാണ് അത് പറയേണ്ടത്. എന്റെ അറിവിൽ മഞ്ജു രാജി വെച്ചതായി അറിയില്ലെന്നും ദീദീ പറഞ്ഞു.

     ഔദ്യോഗികമായി  പ്രഖ്യാപിച്ചിട്ടില്ല

    ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

    മഞ്ജുവിന്റെ രാജിയെ കുറിച്ചുള്ള വാർത്ത താനും കണ്ടിരുന്നു. എന്നാൽ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും വിധു വിൻസെന്റ് പറഞ്ഞി. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനോടാണ് ഇവർ പ്രതികരിച്ചത്. വാർത്തകൾ മാത്രമാണ് കണ്ടത് അല്ലാതെ ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും ഡബ്ല്യൂസിസിയിൽ നടന്നിട്ടില്ലെന്നും മ‍ഞ്ജുവിൽ നിന്ന് അത്തരത്തിലുള്ള ഒരു ഔദ്യാഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.

     മഞ്ജുവിന്റെ രാജി

    മഞ്ജുവിന്റെ രാജി

    സിനിമയിലെ വനിത സംഘടനയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു എന്ന വാർത്ത ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. രാജി സംബന്ധമായ വിവരം എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനെ താരം അറിയിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും ആ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.

     മഞ്ജുവിന്റെ മൗനം

    മഞ്ജുവിന്റെ മൗനം

    ദീലീപിന്റെ എഎംഎംഎയിലേയ്ക്കുള്ള മടങ്ങി വരവിൽ വനിത സംഘടനയിലെ മറ്റ് അംഗങ്ങളും തെന്നിന്ത്യൻ സിനിമ ലോകം വരെ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ മടങ്ങി വരവിൽ പ്രതിഷേധിച്ച് വനിത അംഗങ്ങൾ രാജിവെച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ വിഷയത്തിൽ മഞ്ജു മൗനം പാലിക്കുകയാണ്. ഈ മൗനമാണ് ജനങ്ങൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

    English summary
    wcc says about manju warrier resgin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X