എല്ലാ ടെന്‍ഷനും മാറും അവനെ കാണുമ്പോള്‍! അവനെന്ത് ചെയ്താലും കൈയ്യടി! ഓമി വന്ന ശേഷമുള്ള മാറ്റങ്ങള്‍

ഹോം വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. നോര്‍മല്‍ വ്‌ളോഗ് മിസ് ചെയ്യുന്നു എന്ന് കുറേപേര്‍ പറഞ്ഞിരുന്നു. ഞാന്‍ ഇങ്ങനെ സാധാരണ പോലെ വന്നിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാനാണ് ആളുകള്‍ക്ക് ഇഷ്ടമെന്ന് തോന്നുന്നു. കൊച്ചുമകനായ ഓമിയെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ഓമി വന്നാല്‍ മുഖത്തൊക്കെ ഇങ്ങനെ പിടിക്കും. എന്റെ മാലയിലൊക്കെ കളിക്കാനിഷ്ടമാണ്. ഇവരാരും അങ്ങനെയൊന്നും ചെയ്യത്തില്ലായിരുന്നു. ഗേള്‍സിനെ മാത്രം നോക്കിയല്ലേ നമുക്ക് പരിചയമുള്ളൂ. ഓമി എന്ത് ചെയ്താലും ഇവിടെ ആര്‍ക്കും ഒരു പരാതിയില്ല. എല്ലാവരും കൈയ്യടിച്ച് പാസാക്കും.

അയ്യോ, ഓമി അങ്ങനെ ചെയ്തു, ഓമി പിച്ചി, എന്റെ കണ്ണിന്റെ താഴെ മുറിഞ്ഞു എന്ന് വളരെ ഹാപ്പിയായിട്ടാണ് വന്ന് പറയുന്നത്. ഇന്നാള് ഇഷാനി വന്ന് ഓമി പിച്ചു, ഇവിടെ മുറിഞ്ഞു എന്ന് പറഞ്ഞിരുന്നു. ഓമി എന്ത് ചെയ്താലും പരാതിയില്ല ആര്‍ക്കും. അവനിപ്പോള്‍ കുറുക്കുകളൊക്കെ കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ഒന്ന് രണ്ട് ദിവസം ഇവിടെ എന്തൊക്കെയോ ആക്കി. ഇനി ഓരോന്നായി പതുക്കെ കൊടുത്ത് തുടങ്ങണം എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

Krishna Kumar  about Omy
Photo Credit: Krishna Kumar / Facebook

ഓമിക്ക് ഫുഡ് കൊടുത്ത വിശേഷങ്ങള്‍ ദിയയും വ്‌ളോഗിലൂടെയായി പങ്കുവെച്ചിരുന്നു. ഇതുവരെയും ഫീഡിംഗ് മാത്രമായിരുന്നു. അവന്റെ വളര്‍ച്ചയില്‍ സന്തോഷം. ഇനി അവന് കുറുക്കുകളൊക്കെ കൊടുത്ത് തുടങ്ങുകയാണ്. വ്യത്യസ്തമായ കുറുക്കുകളായിരുന്നു നല്‍കിയത്. ഓരോന്നും നല്‍കുന്നതും, ഓമിയുടെ എക്‌സ്പ്രഷനും ദിയ കാണിച്ചിരുന്നു. ഇതെങ്ങനെയാണ് ഇത്രയധികം കുറുക്കുകള്‍ കുഞ്ഞിന് ഒന്നിച്ച് നല്‍കിയതെന്നായിരുന്നു ചോദ്യങ്ങള്‍. വീട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന, റാഗി പോലെയുള്ള കുറുക്കുകള്‍ നല്‍കുന്നതാണ് നല്ലത്. പാക്കറ്റ് പൊടികളൊന്നും ഈ പ്രായത്തില്‍ കൊടുക്കരുത്. പീഡിയാട്രീഷ്യനെ കണ്ട ശേഷം മതി ഇതൊക്കെ, തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

കൃഷ്ണകുമാറും ഓമിയെക്കുറിച്ച് വാചാലനായിരുന്നു. ഓമി വന്നാലേ എനിക്ക് കോമഡി വരൂ, എന്തെങ്കിലും പറഞ്ഞാല്‍ അവന്‍ ഇങ്ങനെ ആലോചിക്കും. ചിരിക്കണോ, വേണ്ടയോ എന്ന്. എന്റെ ശബ്ദം കേട്ട്, എന്നെ കണ്ടില്ലെങ്കില്‍ അവന്‍ എല്ലായിടത്തും നോക്കും. ഗ്രാന്റ് ഫാദര്‍ ജീവിതം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഭയങ്കര റിലീഫാണ്. എല്ലാ ടെന്‍ഷനും, പ്രഷറുമൊക്കെ മറന്നുപോവും. എത്ര സമയം അവനൊപ്പം ചെലവഴിച്ചിട്ടും മതിവരുന്നില്ല. നമ്മളാരും ഇങ്ങനെ ഒരാള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടില്ല അല്ലേ, എന്തായാലും നൈസ് ഫീലാണ്. പെണ്‍മക്കളെ വളര്‍ത്തി അവനെ, അവള്‍ എന്നൊക്കെ പറഞ്ഞ് പോവുന്നു. അവളുടെ വയറ്റിലായിരുന്ന സമയത്ത് അവനും കുറേ പ്രഷറൊക്കെ അനുഭവിച്ചതല്ലേ, അതിന്റെയൊക്കെയായിരിക്കാം.

വളരെ ഹാപ്പിയായി വന്നോണ്ടിരുന്നപ്പോഴാണല്ലോ ആ ഇഷ്യൂ വന്നത്. ഓസിക്ക് പ്രഷര്‍ താങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞ് മനസിലാക്കിയപ്പോഴും അവള്‍ക്ക് പ്രയാസമായിരുന്നു. സമ്മര്‍ദ്ദങ്ങളില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നൊരാളാണ് ഞാന്‍. പ്രഷറില്ലെങ്കില്‍ എനിക്കൊരിക്കലും നല്ല റിസല്‍ട്ട് കിട്ടില്ല. പലര്‍ക്കുമുണ്ട് ഈ പ്രശ്‌നം. പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നമ്മള്‍ ലേസിയായി അങ്ങ് പോവും. പ്രഷറുണ്ടെങ്കില്‍ നമ്മള്‍ അലേര്‍ട്ടായിരിക്കും, അത് നന്നാവണമെന്നും, ശരിയാവണമെന്നും വിചാരിക്കും. ചെറുതിലേ ഞാന്‍ അങ്ങനെ ട്യൂണ്‍ ചെയ്‌തോണ്ടിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു. പ്രശ്‌നങ്ങളിലൂടെയാണ് നമ്മള്‍ വളരുന്നത്. ഇഷാനി വല്ലപ്പോഴുമേ സംസാരിക്കൂ, പക്ഷേ, അത് പ്രഷ്യസാണ്, പറയുന്നത് ഇംപോര്‍ട്ടന്റായിരിക്കും എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X