അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായി! ഞങ്ങളുടെ മനസമ്മതം കഴിഞ്ഞു! സന്തോഷം പങ്കുവെച്ച് ബിനീഷ് ബാസ്റ്റിന്‍

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്ന് അടുത്തിടെ ബിനീഷ് ബാസ്റ്റിന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാണ് വിവാഹം, പ്രണയത്തിലാണോ തുടങ്ങിയ ചോദ്യങ്ങള്‍ കാലങ്ങളായി അഭിമുഖീകരിക്കുന്നു. അമ്മച്ചിയും എപ്പോഴും വിവാഹത്തെക്കുറിച്ച് പറയാറുണ്ട്. തുടക്കത്തിലൊന്നും അമ്മച്ചിയോടും ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. അഞ്ച് വര്‍ഷത്തോളമായുള്ള സൗഹൃദമാണ് വിവാഹത്തിലേക്കെത്തുന്നത്. ആരാധികയായി സംസാരിച്ച് തുടങ്ങിയതാണ് താര. ആ ബന്ധമാണ് പിന്നെ പ്രണയത്തിലേക്ക് വഴിമാറിയത്. ശരിക്കും മനസിലാക്കിയ ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എന്നും ഇരുവരും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലും വ്‌ളോഗിലൂടെയുമായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട് ബിനീഷ്.

കുടുംബസമേതമായി പെണ്ണുകാണാന്‍ പോയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ദീര്‍ഘദൂര യാത്രയായിരുന്നതിനാല്‍ അമ്മച്ചി കൂടെ വന്നിരുന്നില്ല. പ്രാര്‍ത്ഥനയോടെയായി മക്കളെ യാത്രയയ്ക്കുകയായിരുന്നു അമ്മച്ചി. ഒരുനാട് മുഴുവനും തനിക്കായി കാത്തിരിക്കുകയായിരുന്നു അവിടെ. ഷൂട്ടിംഗ് ലൊക്കേഷനിലേക്കൊക്കെ പോവുന്ന പ്രതീതിയായിരുന്നു. അത്രയേറെ ആളുകളായിരുന്നു അവിടെ ബിനീഷിനെ കാണാനും പരിചയപ്പെടാനുമായി കാത്തിരുന്നത്. കുറേ കുട്ടികളുണ്ടെന്ന് അറിയാമായിരുന്നു. അങ്ങനെയാണ് അവര്‍ക്കെല്ലാം ചോക്ലേറ്റ് വാങ്ങിയതെന്ന് ബിനീഷ് വിശദീകരിച്ചിരുന്നു. എല്ലാവരോടും സംസാരിച്ച് കഴിഞ്ഞ് ഒടുവിലായാണ് താരയെ പരിചയപ്പെടുത്തിയത്.

Bineesh Bastin engagement
Photo Credit: Bineesh Bastin / Facebook

ഇപ്പോഴിതാ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ബിനീഷ്. ടീമേ, ഞങ്ങളുടെ മനസമ്മതം കഴിഞ്ഞൂട്ടാ, എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്നായിരുന്നു കുറിപ്പ്. അതീവ സന്തോഷത്തോടെയായി ഇരുവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു. അമ്മച്ചിക്കൊപ്പമായും ഇരുവരും പോസ് ചെയ്തിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. കാലങ്ങളായി കാണാന്‍ കാത്തിരുന്ന കാഴ്ച. ആ അമ്മച്ചിയുടെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെ, തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

More from Filmibeat

Read more about: bineesh bastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X