twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഘോഷമെല്ലാം ഇന്ത്യയിൽ തന്നെ, വസ്ത്രവും ചെരുപ്പും ലോക്കൽ മതി- കാജൽ അഗർവാൾ

    |

    ഏറെ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കൊവിഡ് 19 നും പിന്നീടുണ്ടായ ലോക്ക് ഡൗണും ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. നിലവിലുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ എറെ കഷ്ടപ്പെടേണ്ടി വരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടി കാജൽ അഗർവാളിന്റെ വാക്കുകളാണ്. രാജ്യം പഴയ സ്ഥിതിയിലേയ്ക്കാവാൻ നമ്മൾ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് താരം. സോഷ്യൽ മീഡിയ പേജിലൂടെയാണ് നടി തന്റെ നിലപാട് പങ്കുവെച്ചത് . മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്.

    kajal

     സോഷ്യൽ മീഡിയയിൽ താരമായി മണിയൻ പിള്ള രാജു, താരത്തെ അഭിനന്ദിച്ച് മന്ത്രി വീട്ടിലെത്തി സോഷ്യൽ മീഡിയയിൽ താരമായി മണിയൻ പിള്ള രാജു, താരത്തെ അഭിനന്ദിച്ച് മന്ത്രി വീട്ടിലെത്തി

    കാജലിന്റെ വാക്കുകൾ ഇങ്ങനെ.. അവസാനം കൊറോണ വൈറസ് ഇല്ലാതാവുകയും അപകടം ഒഴുവാകുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ച് നല്ല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആഘോഷങ്ങൾ നമുക്ക് നമ്മുടെ രാജ്യത്ത് തന്നെ ആഘോഷിക്കാം, ഇവിടെയുള്ള പ്രദേശിക ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം കൂടാതെ നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിച്ച പഴവും പച്ചക്കറികളും കഴിക്കാം. കൂടാതെ ഇന്ത്യൻ ബ്രാൻഡിലുള്ള വസ്ത്രങ്ങും ചെരുപ്പുകളും ഉപയോഗിച്ച് നമ്മുടെ രാജ്യത്തുളള ബിസിനസ് സംരംഭങ്ങളെ പിന്തുണക്കാം. നമ്മുടെ സഹായമില്ലാതെ രാജ്യത്തെ ബിസിനസുകാർക്ക് മുന്നോട്ട് പോകാനാവില്ല. എല്ലാവരുടേയും വളർച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കാം- താരം കുറിച്ചു.

     ആശുപത്രി വാസത്തിന് വിട; പ്രേക്ഷകരുടെ ബേബി ഡോൾ ഗായിക ജീവിതത്തിലേക്ക് മടങ്ങുന്നു ആശുപത്രി വാസത്തിന് വിട; പ്രേക്ഷകരുടെ ബേബി ഡോൾ ഗായിക ജീവിതത്തിലേക്ക് മടങ്ങുന്നു

    സമൂഹമാധ്യമങ്ങളിൽ നിന്ന് താരത്തിന്റെ വാക്കുകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരത്തുള്ള ചിന്തയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. കാജലിന്റെ വാക്കുകൾ എല്ലാ താരങ്ങളും പിന്തുടർന്നാൽ രാജ്യത്തെ വ്യാവസായ രംഗത്തിന് പുരോഗതിയുണ്ടാകുമെന്നും ഇത് ഏറെ സഹായകമാകുമെന്നും ആരാധകർ പറയുന്നു.

    പലരും വിമർശിച്ചിട്ടും ആ പയ്യനെ കൈവിട്ടില്ല; ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയത് ഇങ്ങനെപലരും വിമർശിച്ചിട്ടും ആ പയ്യനെ കൈവിട്ടില്ല; ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയത് ഇങ്ങനെ

    കൊറോണ വൈറസിനെതിരെയുള്ള സർക്കാർ പോരാട്ടത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് താരം കൂടെ തന്നെയുണ്ട്. പ്രധാനമന്ത്രി ആദ്യം ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനും ഐക്യ ദീപത്തിനും താരത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടായിരുന്നു ഐക്യ ദീപത്തിന്റെ ഭാഗമായി കാജൽ വീട്ടിൽ വിളക്ക് തെളിയിച്ചിരുന്നു. ഇതിന്റെ ചിത്രം നടി തന്നെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് കാജൽ അഗർവാൾ.

    Read more about: kajal aggarwal
    English summary
    We Can Do Something Our Country says Kajal Aggarwal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X