താളവട്ടം പോലുള്ള സിനിമകൾ ഇനി ഉണ്ടാകില്ലെന്ന് മോഹൻലാലും പ്രിയദർശനും! കാരണം....

പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാണ്. കിലുക്കവും. കാലാപാനിയും, തേൻമാവിൻ കൊമ്പത്തും താളവട്ടവുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര കോമ്പോയാണിത്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ട്കെട്ട് കുഞ്ഞാലി മരയ്ക്കാറിലൂടെ വീണ്ടും ഒന്നിക്കുകയാണ്. മലയളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഇവർ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പണ്ടത്തെ ലാൽ- പ്രിയൻ സിനിമകളല്ല ഇപ്പോൾ ഉണ്ടാകുന്നത് .പഴയ കാലത്തെ സിനിമളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങുന്ന ചിത്രങ്ങൾ . പണ്ടത്തെ ലാൽ പ്രിയൻ കൂട്ടുകെട്ടിൽ പിറന്ന മിക്ക സിനിമകളും പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ അത്തരം ചിത്രങ്ങൾ ഇന്ന് ഉണ്ടാകാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാലും പ്രിയദർശനും. മാത്യഭൂമി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഇനിയൊരു  താളവെട്ടം ഉണ്ടാകില്ല

മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ്....
പഴയ സിനിമകളിലെ തമാശകളെക്കുറിച്ചും . അന്നത്തെ കഥാപാത്രങ്ങളെക്കുറിച്ച് ചിലരെല്ലാം ഇപ്പോഴും ദീർഘമായി സംസാരിക്കാറുമുണ്ട്. എന്നാൽ എന്നാൽ കാലവും പ്രായവും നമ്മളിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു എന്നത് അംഗീകരിച്ചേ മതിയാകൂ. 'താളവട്ടം'പോലൊരു സിനിമചെയ്യാൻ പറഞ്ഞാൽ ഇന്നെനിക്ക് പറ്റല്ല. അത് ആ പ്രായത്തിൽ‌ ചെയ്യേണ്ട വേഷമായിരുന്നു.കോളേജ് വിദ്യാർഥിയായുള്ള വേഷങ്ങളെല്ലാം പണ്ട് ഉത്സാഹത്തോടെ ആസ്വദിച്ച് ചെയ്തിട്ടുണ്ട്.ഇന്ന് നമ്മളെ ഇഷ്ടപ്പെടുന്നവർപോലും അത്തരം വേഷങ്ങളിൽ കാണാൻ ആഗ്രഹിക്കുകയില്ല.പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള വേഷങ്ങളും സിനിമകളും തിരഞ്ഞെടുക്കേണ്ടതുണ്ട്.

നിരവധിതവണ   കേട്ട  ചോദ്യം

പഴയകാലത്തിറങ്ങിയ ലാൽ പ്രിയൻ ചിത്രങ്ങൾ ഇപ്പോൾ ഉണ്ടാകാത്തതെന്താണെന്നുളള ചോദ്യത്തിന് പ്രിയദർശന്റെ മറുപടി ഇങ്ങനെയായിരുന്നു. നിരവധി തവണ ഇത്തരത്തിലുള്ള ചോദ്യം നേരിട്ടിട്ടുണ്ട്. സിനിമയിൽ ശക്തമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കഥയിലും കഥപറച്ചിലിലുമെല്ലാം പുത്തൻരീതികൾ കടന്നുവന്നു കഴിഞ്ഞു. സിറ്റുവേഷൻ കോമഡികൾ, വിഷ്വൽ കോമഡികൾ എന്നിവയ്ക്കെല്ലാം പ്രസക്തിയേറുന്നു.

  ചന്ദ്രലേഖ കഴിഞ്ഞപ്പോൾ

ചന്ദ്രലേഖ കഴിഞ്ഞപ്പോൾ തന്നെ സിനിമയിലെ മാറ്റത്തെ കുറിച്ച് ബോധ്യപ്പെട്ട് തുടങ്ങി.അവതരിപ്പിച്ചതിനേക്കാൾ വലിയ തമശകളൊന്നും ഇനി ചിത്രീകരിക്കാനില്ല എന്ന ബോധ്യം തോന്നി തുടങ്ങിയിരുന്നു.പഴയ സിനിമകളെപ്പോലുള്ളവ എന്തിനാണ് വീണ്ടും വീണ്ടും ചെയ്യുന്നത്, അതിഷ്ടപ്പെടുന്നവർക്ക് അതുതന്നെ കണ്ടാൽ പോരേ- പ്രിയദർശൻ പറയുന്നു. ഞങ്ങളുടെ കൂട്ടുകെട്ടിലെ മികച്ച സിനിമ ഈ കണ്ടതൊന്നുമല്ല, ആ ചിത്രം വരാനിരിക്കുന്നേയുള്ളൂവെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നു.

കാലാപാനിയുടെ  സമയത്തം

മോഹൻലാലിന്റേയും പ്രിയദർശന്റേയും സ്വപ്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കലാപാനി കഴിഞ്ഞ സമയത്താണ് കുഞ്ഞാലിമരക്കാരുടെ ചിന്ത വരുന്നതെന്ന് മോഹൻലാൽ പറയുന്നു. സിനിമയിലെ ടെക്നിക്കൽ വിഭാഗം ഇന്നത്തേതുപോലെ വികസിച്ച കാലമായിരുന്നില്ല അത്. കഥയ്ക്ക് കൂട്ടായി ടെക്നിക്കൽ പെർഫക്ഷൻ ആവശ്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. കടലും കപ്പൽ യുദ്ധങ്ങളുമെല്ലാം അവതരിപ്പിക്കാൻ അനുകൂല സാഹചര്യങ്ങൾ ഒത്തുവരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്ന് താരം പറയുന്നു. വലിയ കാൻവാസിൽ അവതരിപ്പിക്കേണ്ട കഥയാണ് കുഞ്ഞാലിമരക്കാറെന്നും ലാൽ കൂട്ടിച്ചേർത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X