നയന്‍താര 'യെസ്' പറയും എന്ന് ഒരിക്കലും കരുതിയില്ല, എന്തുകൊണ്ട് നയന്‍താര; നിര്‍മാതാവ് പറയുന്നു
പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം നല്‍കി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ധ്യാനിന്റെ സംവിധാന മികവനെയും നയന്‍താര - നിവിന്‍ പോളി ജോഡികളെ കുറിച്ചും മലയാളികള്‍ സംസാരിച്ചു തുടങ്ങിയിരിയ്ക്കുന്നു. അതിനിടയില്‍ എന്തുകൊണ്ടാണ് നയന്‍താരയെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തതെന്നും, നയന്‍താര സമ്മതം നല്‍കിയതിനെ കുറിച്ചും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ വിശാഖ് സുബ്രഹ്മണ്യന്‍ പറയുന്നു. വിശാഖും അജു വര്‍ഗ്ഗീസും ചേര്‍ന്നാണ് ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ നിര്‍മിച്ചിരിയ്ക്കുന്നത്.
കഥ കേട്ടപ്പോള്‍ നയന്‍താര ശോഭ എന്ന കഥാപാത്രത്തിന് ഏറ്റവും യോജിച്ചതായിരിക്കുമെന്ന് ആദ്യ നിര്‍ദ്ദേശിച്ചത് വിനീത് ശ്രീനിവാസനാണ്. തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ ചെന്നൈയില്‍ പോയി നയന്‍താരയെ കഥ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. 'നോ' എന്നായിരിക്കും പ്രതികരണം എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത്രയധികം ഒന്നും ആലോചിക്കാതെ തന്നെ നയന്‍താര ഡേറ്റ്‌നല്‍കിയത് വലിയ കാര്യമായിരുന്നു- വിശാഖ് പറഞ്ഞു.

പാതി തമിഴും പാതി മലയാളവുമാണ് നയന്‍താര അവതരിപ്പിയ്ക്കുന്ന ശോഭ എന്ന കഥാപാത്രം. ഒരേ സമയം തമിഴര്‍ക്കും മലയാളികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കഥാപാത്രമായിരിക്കണം ശോഭ എന്ന നിര്‍ന്ധമുണ്ടായിരുന്നു. അതകൊണ്ടാണ് നയനെ തന്നെ കാസ്റ്റ് ചെയ്തത്- വിശാഖ് സുബ്രഹ്മണ്യന്‍ പറഞ്ഞു


Click it and Unblock the Notifications











