അച്ഛന്‍ തിരിച്ചുവരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല; അമ്മയാണ് ഞങ്ങള്‍ക്കെല്ലാം; പ്രതികരിച്ച് മാധവ് ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പുതിയ ജീവിതം ആരംഭിച്ചതും അവരുടെ പുതിയ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.

ഗായിക അഭയ ഹിരണ്‍മയിയുമായി ദീര്‍ഘനാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അമൃത സുരേഷുമായുള്ള പുതിയ ബന്ധം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും അത്ര പെട്ടെന്ന് ദഹിച്ചിട്ടില്ല.

ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദറുമായി നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് അഭയയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഗോപി സുന്ദറിന് മേല്‍ ഉണ്ടായിരുന്നു. ഈ ബന്ധത്തില്‍ മാധവ്, യാദവ് എന്നീ രണ്ട് ആണ്‍മക്കളും ഗോപി സുന്ദറിനുണ്ട്.

പുതിയ ബന്ധങ്ങള്‍

നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത ഗോപിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവും ഇവര്‍ക്കൊപ്പമുണ്ട്.

ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കുന്ന സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയില്‍ ജനിച്ച മക്കളിലൊരാളുടെ പ്രതികരണമാണ്.

മൂത്തമകന്‍ മാധവ് ഗോപി സുന്ദര്‍ അച്ഛനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടംപിടിയ്ക്കുന്നത്. തനിക്ക് എല്ലാം തന്റെ അമ്മയാണെന്നും അച്ഛന്റെ കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറു പോലുമില്ലെന്നും മാധവ് പറഞ്ഞിരുന്നു.

മാധവിന് പറയാനുള്ളത്

ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് സെക്ഷനിടെ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപി സുന്ദര്‍. അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല എന്നും അച്ഛനെ പോലെ ഒരിക്കലും ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്.

ഒരു സുഹൃത്ത് മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്‌നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു.

പ്രതികരിക്കുന്നത്

അതിനു മറുപടിയായി മാധവ് പങ്കുവെച്ച കമന്റ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായി മാറുകയാണ്. ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു മാധവ് ഈ കമന്റിനു നല്‍കിയ മറുപടി. പക്ഷേ തന്റെ അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്.

മുന്‍പും ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അച്ഛന്റെ കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങള്‍ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും ഗോപി സുന്ദറിന്റെ മകന്‍ മാധവ് പറയുന്നു. അച്ഛനെപ്പോലെ ഒരിക്കലും താന്‍ ആകില്ലെന്നും അച്ഛന്റെ ഒരു ശീലങ്ങളും പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മാധവ് പറഞ്ഞത്.

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍

ഒരു ആരാധകന്‍ മാതാവിനോട് അച്ഛനെ കുറിച്ചുള്ള നല്ല ഓര്‍മ്മ എന്താണെന്നുള്ള ചോദ്യത്തിന് അയാളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ തനിക്ക് ഡ്രൈവിങ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്നും കാറോടിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നതായും അതുകൊണ്ടു തന്നെ കാറോടിക്കാന്‍ പഠിപ്പിച്ചത് അയാള്‍ ആണെന്നുമാണ് മാധവ് പറഞ്ഞത്.

അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന നല്ല അനുഭവം എന്നുമാണ് മാധവ് ഗോപിസുന്ദര്‍ പറഞ്ഞത്. മാധവിന്റെ മറുപടികളും തന്റെ തീരുമാനങ്ങളും പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

2001-ലായിരുന്നു പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം. പ്രിയയുമായി ഗോപി സുന്ദര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇരുവരുടേയും വിവാഹമോചന കേസില്‍ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പ്രിയയുമായി നിയമപരമായി പിരിയാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചത്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഇപ്പോള്‍ ഗോപി അമൃത സുരേഷിനെ ജീവിതത്തില്‍ കൂടെ ചേര്‍ത്തിരിക്കുന്നത്.

Read more about: gopi sundar amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X