For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെ ഇരുന്ന് സമയം കളയേണ്ട, അവധി ദിനങ്ങൾ ആസ്വാദകരമാക്കാം... കണ്ടിരിക്കേണ്ട വെബ് സീരീസുകൾ

  |

  അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ എങ്ങനെ ചിലവഴിക്കാമെന്നുള്ള ആശങ്കയിലാണ് ജനങ്ങൾ. സോഷ്യൽ മീഡിയയിലും മറ്റ് എവിടെ തിരിഞ്ഞാലും കൊറോണ വൈറസിനെ കുറിച്ചുള്ള വാർത്തകളാണ്. എന്നാൽ ഇത് കണ്ട് എപ്പോഴും ടെൻഷൻ ആടിക്കേണ്ട. ഭയമല്ല പകരം ജാഗ്രതയാണ് വേണ്ടത് . കൊറോണ അവധിക്കാലം എങ്ങനെ ആസ്വാദകരമാക്കാമെന്ന് തപ്പി നടക്കുകയാണ് ജനങ്ങൾ.

  കൊറോണ ദിനങ്ങൾ ആനന്ദകരമാക്കാൻ പലതുണ്ട് വഴികൾ. അതിൽ പ്രധാനപ്പെട്ടതാണ് വെബ് സീരീസുകൾ. ത്രില്ലറോ, കോമഡിയോ, റൊമാൻസോ എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത സീരിസുകൾ നമ്മുടെ വിരൽ തുമ്പിൽ തന്നെയുണ്ട്. കൊറോണക്കാലം നമുക്ക് ഈ വെബ് സീരിസിനോടൊപ്പം ആഘോഷിക്കാം. നെറ്റ്ഫ്ളിക്സിലും ഹോട്ട് സ്റ്റാറിലും, ആമസോൺ പ്രൈമിലും മാത്രമല്ല ടെലഗ്രാമിലും വെബ്സീരീസ് ലഭ്യമാണ്

  ഒരു ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന വെബ് സീരീസാണ് ദ് ഫാമിലിമാൻ. ഒരു അന്താരാഷ്ട്ര രഹസ്യ ഏജൻസിയിൽ പ്രവർത്തിക്കുന്ന ഒരു ഇടത്തരം കുടുംബത്തിൽപ്പെട്ട ഒരാളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ് ദ് ഫാമിലിമാൻ. ബോളിവുഡ് താരം മനോജ് വാജ്പേയ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ അഭിഷേക് ചൗധരി, മലയാളി താരങ്ങളായ പ്രിയാമണി, നീരജ് മാധവൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദ് ഫാമിലിമാൻ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

  ആമസോൺ പ്രൈമിലെ മറ്റൊരു ജനപ്രിയ വെബ് സീരീസാണ് മിൻസാപ്പൂർ. 2018 ലാണ് ഈ വെബ് സീരീസ് ആരംഭിക്കുന്നത്. മിൻസാപ്പൂർ എന്ന സ്ഥലവും ഇവിടെയുള്ള രമാകാന്ത് പണ്ഡിറ്റ്, കാലീന്‍ ഭയ്യാ എന്നിങ്ങനെ രണ്ട് കുടുംബങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കൊള്ള സംഘങ്ങളും രാഷ്ട്രീയ അക്രമങ്ങളും വെബ് സീരീസിന്റെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരങ്ങളായ പങ്കജ് ത്രിപാതിയും രാജേഷ് തായ്‌ലംഗുമാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മറ്റൊരു ഇന്ത്യൻ വെബ്സീരീസാണ് ഡൽഹി ക്രൈം. ഇന്ത്യയയെ ഞെട്ടിച്ച നിർഭയ കേസിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഈ കേസുമയി ബന്ധപ്പെട്ട് ദില്ലി പോലീസ് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏഴ് എപ്പിസോഡുകളുള്ള ഈ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് റിച്ചീ മെഹ്ത്തയാണ്. നെറ്റിഫ്ളിക്സിൽ മാത്രമല്ല ടെലഗ്രാമിലും ഇത് ലഭ്യമാണ്.

  യാത്രയെ സ്നേഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അവധിദിനങ്ങളെല്ലാം യാത്രകൾക്കായി മാറ്റി വയ്ക്കാറുമുണ്ട്. എന്നാൽ ഈ അവധി ദിനങ്ങളും വീട്ടിലിരുന്ന് യാത്ര പോയാലോ... ധ്രുവിന്റേയും കാവ്യയുടേയും ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും യാത്രയും ജോലിയുമൊക്കെ ചേരുന്ന ഒരു ഉഗ്രൻ വെബ് സീരീസാണ് ലിറ്റിൽ തിങ്ക്സ്. റിഫ്രഷ്മെന്റിന് പറ്റിയ ഒരു വെബ് സീരീസ് കൂടിയാണിത്.ആദ്യ കണ്ടുമുട്ടല്‍ തൊട്ട് പിന്നീടങ്ങോട്ടുള്ള ജീവിതമാണ് ലിറ്റില്‍ തിങ്ക്‌സ്. മൂന്ന് സീസണുകളിലായി ആദ്യത്തെ അഞ്ചും പിന്നെ എട്ടു വീതവും എപ്പിസോഡുകളിലായിട്ടാണ് ലിറ്റില്‍ തിങ്ക്‌സ്. നെറ്റ്ഫ്‌ളിക്‌സിലും ടെലഗ്രാമിലും ലഭ്യമാണ്

  മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ച വെബ് സീരീസായിരുന്നു തേരാപാര. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന വെബ് സീരീസിൽ പ്രേക്ഷകർക്ക് ഉപയോഗപ്രദമായ ചില ടിപ്സുകളും നൽകുന്നുണ്ട്. ജോർജ്, ലോലൻ, ഷിബി, ശംഭു എന്നിവരുടെ ജീവിതത്തിലുണ്ടാവുന്നതും വരുത്തി വയ്ക്കുന്നതുമായ സംഭവങ്ങളും വിളിക്കാതെ ജീവിതത്തിലേയ്ക്ക കടന്നു വരുന്ന ചില അതിഥികളിലൂടെയാണ് വെബ് സീരീസ് മുന്നേട്ട് പോകുന്നത്. കരിക്ക് എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

  Read more about: movie short film
  English summary
  Web Series to Watch During the Quarantine Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X