താര വിവാഹത്തിനൊരുങ്ങി കിച്ചുവും റോഷ്‌നയും; മെഹന്തി ആഘോഷങ്ങളുടെ ചിത്രം പുറത്ത് വിട്ട് നടി

ലോക്ഡൗണ്‍ കാലത്തെ മറ്റൊരു താരവിവാഹം കൂടി ഉടന്‍ നടക്കാന്‍ പോവുകയാണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടന്‍ നടന്‍ കിച്ചു ടെല്ലസും ഒരു അഡാറ് ലവിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ റോഷ്‌ന ആന്‍ റോയിയും തമ്മിലുള്ള വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുന്നു. ഇരുവരുടെയും മനസമ്മതം അടുത്തിടെയാണ് നടന്നത്.

മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. കൊവഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സെപ്റ്റംബര്‍ 27 ന് നടക്കാന്‍ പോകുന്ന വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇരുവരുമിപ്പോള്‍. ഇരു താരങ്ങളുടെ വീട്ടിലും വിവാഹത്തിനുള്ള ആഘോഷം തുടങ്ങിയിരിക്കുകയാണ്. ഹല്‍ദി ആഘോത്തിനിടയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ റോഷ്‌ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

roshana-kichua

കസിന്‍സിനൊപ്പം മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ ഡാന്‍സ് കളിക്കുന്നതടക്കം നിരവധി ഫോട്ടോസാണ് പുറത്ത് വിട്ടത്. കിച്ചുവിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ പോസ്റ്റിന് താഴെ സഹപ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി താരങ്ങളെത്തിയത്.

തമ്മില്‍ പ്രണയത്തിലായതിന്റെ 1100 ദിവസങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോഷനയും കിച്ചുവും സന്തോഷ വിവരം പുറംലോകത്തെ അറിയിച്ചത്. 3 വര്‍ഷത്തെ പ്രണയമാണ് തങ്ങളുടേത്. പക്ഷേ പരിചയപ്പെട്ടിട്ടും സുഹൃത്തുക്കളായിട്ടും അതിലുമേറെ കാലമായെന്ന് ഒരു അഭിമുഖത്തില്‍ റോഷന് പറഞ്ഞിരുന്നു. നടന്‍ ചെമ്പന്‍ വിനോദേട്ടന്റെ കസിനാണ് കിച്ചു. അങ്കമാലി ഡയറീസിന്റെ ഓഡിഷന് പോയപ്പോഴാണ് കിച്ചുവിനെ പരിചയപ്പെട്ടത്.

roshana-kichua

പിന്നീട് 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിന് വേണ്ടി ഒറ്റപ്പാലത്തേക്ക് ഒന്നിച്ച് പോയതോട് കൂടിയാണ് സുഹൃത്തുക്കളായത്. പരസ്പരം കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ പ്രണയമായി. സത്യത്തില്‍ ഞങ്ങള്‍ പ്രണയം പരസ്പരം തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. പ്രണയമാണെന്ന് പരസ്പരം മനസിലാക്കുകയായിരുന്നു.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

കിച്ചുവിന്റെ അമ്മയാണ് നിങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണോ എന്ന് ആദ്യം കിച്ചുവിനോട് ചോദിച്ചത്. പ്രേമിച്ചാല്‍ അമ്മച്ചിയ്ക്ക് എന്തേലും കുഴപ്പമുണ്ടോ എന്ന് തമാശ രൂപേണ കിച്ചു ചോദിച്ചു. എന്നാല്‍ അമ്മച്ചിയ്ക്ക് പൂര്‍ണ സമ്മതമായിരുന്നു. മകന് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം കഴിക്കട്ടെ എന്ന നിലപാടിലായിരുന്നു അമ്മ. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X