പ്രണവും മോഹന്‍ലാലും ചെന്നൈയില്‍! ഫഹദ് സ്‌പെയിനില്‍! ചാക്കോച്ചന്‍ അമേരിക്കയില്‍! താരങ്ങളുടെ ന്യൂഇയര്‍

2018 വിട പറയാനൊരുങ്ങുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് മനോഹരമായൊരു വര്‍ഷമാണ് കടന്നുപോവുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തിയ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന പല മോശം കാര്യങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുകളും അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ അറിഞ്ഞതാണ്. യുവതാരങ്ങളും പുതുമുഖ സംവിധായകരും നേട്ടങ്ങള്‍ കൊയ്ത വര്‍ഷം കൂടിയാണ് കടന്നുപോവാനൊരുങ്ങുന്നത്.

പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഇത്തവണത്തെ ആഘോഷവും പ്രതിഞ്ജയുമൊക്കെ എന്താണെന്ന കാര്യത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു. പൊതുജനം മാത്രമല്ല താരങ്ങളും പുതുവര്‍ഷം വ്യത്യസ്തമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തോടൊപ്പം ചേര്‍ന്ന് ആഘോഷിക്കാനാണ് പലരും പ്ലാന്‍ ചെയ്തിട്ടുള്ളത്. വിദേശത്ത് വെക്കേഷന്‍ ആഘോഷിക്കാന്‍ പോയവരും സെറ്റുകളില്‍ ആഘോഷം പ്ലാന്‍ ചെയ്തവരും ലൈം ലൈറ്റിന് ബ്രേക്ക് നല്‍കിയവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. താരങ്ങളുടെ പുതുവര്‍ഷ ആഘോഷത്തെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

നസ്രിയയും ഫഹദും സ്‌പെയിനിലാണ്

നസ്രിയയും ഫഹദും സ്‌പെയിനിലാണ്

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളായ ഫഹദും നസ്രിയയും സ്‌പെയിനില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഞാന്‍ പ്രകാശന്‍ വിജയകരമായി നീങ്ങുന്നതിനിടയില്‍ എല്ലാവരും അന്വേഷിച്ചത് സിനിമയിലെ നായകന്‍ എവിടെയെന്നായിരുന്നു. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ താരദമ്പതികള്‍ വിദേശത്തേക്ക് പറന്നിരുന്നു. ഫഹദിനൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു. ഇത്തവണത്തെ പുതുവര്‍ഷാഘോഷത്തിന് ഇരുവരും കേരളത്തിലുണ്ടാവില്ലെന്നും സ്‌പെയിനിലെ ആഘോഷത്തിന് ശേഷമാണ് താരദമ്പതികള്‍ തിരിച്ചെത്തുകയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രിയയും ചാക്കോച്ചനും അമേരിക്കയില്‍

പ്രിയയും ചാക്കോച്ചനും അമേരിക്കയില്‍

ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് പരിവേഷത്തില്‍ നിന്നും മാറി വില്ലനായും താരം അവതരിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയ്ക്ക് പിന്നാലെയാണ് ലാല്‍ ജോസ് ചിത്രമായ തട്ടുംപുറത്ത് അച്യുതന്‍ തിയേറ്ററുകളിലേക്കെത്തിയത്. ക്രിസ്മസിന് മുന്‍പ് തന്നെ ചാക്കോച്ചനും പ്രിയയും അമേരിക്കയിലേക്ക് പറന്നിരുന്നു. കുടുംബസമേതമുള്ള യാത്രയ്ക്കിടയില്‍ പുതുവര്‍ഷവും അമേരിക്കയില്‍ വെച്ച് തന്നെ ആഘോഷിക്കാനാണ് താരദമ്പതികളുടെ തീരുമാനം. ജനുവരി 3ന് തിരികയെത്തുന്ന താരം അള്ള് രാമേന്ദ്രന്റെ അവസാന ഘട്ട ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കാവ്യയില്ലാതെ എന്താഘോഷം

കാവ്യയില്ലാതെ എന്താഘോഷം

കാവ്യ മാധവനും കുഞ്ഞും ഒപ്പമില്ലാതെ ലൊക്കേഷനില്‍ വെച്ചാണ് ദിലീപ് ഇത്തവണ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക് പോയിരിക്കുകയാണ് താരം. വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചതും ഇതേ ലൊക്കേഷനില്‍ വെച്ചായിരുന്നു. പുതുവര്‍ഷത്തിന് ശേഷമാണ് താരം തിരികയെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ആസിഫും ടൊവിനോയും ഉയരെയില്‍

ആസിഫും ടൊവിനോയും ഉയരെയില്‍

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയുടെ സെറ്റില്‍ വെച്ചായിരിക്കും ആസിഫ് അലിയും ടൊവിനോ തോമസും ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ടൊവിനോയുടെ ക്രിസമ്‌സ ആഘോഷവും ഈ ചിത്രത്തിന്‍രെ സെറ്റിലായിരുന്നു.

കാളിദാസിന്‍രെ ആഘോഷം

കാളിദാസിന്‍രെ ആഘോഷം

ബാലതാരമായി പ്രേക്ഷകരെ അമ്പരപ്പിച്ച കാളിദാസ് ജയറാം ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ താരപുത്രന്‍. ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷം മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ലൊക്കേഷനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജയറാമും ലൊക്കേഷനില്‍

ജയറാമും ലൊക്കേഷനില്‍

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്‍മാരിലൊരാളാണ് ജയറാം. പുതിയ സിനിമയായ ഗ്രാന്‍ഡ് ഫാദറിന്റെ ലൊക്കേഷനില്‍ വെച്ചായിരിക്കും ഇത്തവണ താരത്തിന്റെ ന്യൂ ഇയര്‍ ആഘോഷം. സിനിമയുടെ പൂജ ചടങ്ങില്‍ ജയറാമിനെ ആശീര്‍വദിക്കാനായി മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരുന്നു.

മമ്മൂട്ടിയും ദുല്‍ഖറും നാട്ടില്‍ത്തന്നെ

മമ്മൂട്ടിയും ദുല്‍ഖറും നാട്ടില്‍ത്തന്നെ

ആഘോഷങ്ങളേതായാലും കുടുംബത്തെയും ഒപ്പം ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരമാണ് മമ്മൂട്ടി. ഇത്തവണത്തെ പുതുവര്‍ഷാഘോഷത്തിന് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നാട്ടില്‍ത്തന്നെയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമായ പതിനെട്ടാംപടിയുടെ തിരക്കിലാണ് മമ്മൂട്ടി. അതിഥി വേഷത്തിനായി താരം 7 ദിവസത്തെ ഡേറ്റാണ് നല്‍കിയത്.

 പ്രണവും മോഹന്‍ലാലും ചെന്നൈയില്‍

പ്രണവും മോഹന്‍ലാലും ചെന്നൈയില്‍

പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് പ്രണവും മോഹന്‍ലാലും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‍രെ കഥയുമായെത്തുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങിന് ഒരാഴ്ചത്തെ ബ്രേക്ക് നല്‍കിയതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ജനുവരിയില്‍ തിയേറ്ററുകളിലേക്കെത്തുന്ന തന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍രെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രണവും ചെന്നൈയിലേക്ക് തിരിക്കുമെന്നും ഇരുവരുടേയും പുതുവര്‍ഷാഘോഷം അവിടെ വെച്ചാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X