ബിഗ് ബ്രദറിനെതിരെ നടന്നത് ആസൂത്രിതമായ നീക്കം, ഇത് നേരത്തേയും സംഭവിച്ചു, വെളിപ്പെടുത്തി സിദ്ദിഖ്
2017 ൽ പുറത്തു വന്ന മമ്മൂട്ടി ചിത്രമായ ഭാസ്കർ ദി റാസ്ക്കലിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ബിഗ് ബ്രദർ. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സിദ്ദിഖ് ലാൽ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയായിരുന്നുനപ്രേക്ഷകർ കാത്തിരുന്നത്. 2020 ൽ ആദ്യ മോഹൻലാൽ റിലീസായിരുന്നു ബിഗ് ബ്രദർ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന നേടാൻ കഴിഞ്ഞിരുന്നില്ല
ബിഗ് ബ്രദർ തിയേറ്ററുകളിൽ എത്തിയതിനു പിന്നാലെ ചിത്രത്തിന് നേരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇപ്പോഴിത അതിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ സിദ്ദിഖ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയെ നശിപ്പിക്കുന്നത് സിനിമയിൽ ഉള്ളവർ തന്നെയാണ്. അതിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഒരാൾ വീഴുമ്പോൾ സന്തോഷിക്കുന്നവർ ഇതിനെതിരെ ഒന്നിച്ചു നിൽക്കാത്തത് സ്വാഭാവികമാണ്. ബിഗ് ബ്രദർ സിനിമയ്ക്ക് എതിരെ നടന്നത് ആസൂത്രിതമായ നീക്കമാണെന്ന സംവിധായകൻ കൂട്ടിച്ചേർത്തു. ഇവിടെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് പഴയ കാലത്തെ സിനിമയിലെ സംവിധായകന്മാരാണ്. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്- സിദ്ദിഖ് പറഞ്ഞു.

ഒരു താരം ഇതിനെ കുറിച്ച് തന്നോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അത് എത്രത്തോളം ശരിയാണെന്ന് തനിയ്ക്ക് അറിയില്ല. ‘മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്. ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് തങ്ങൾ ഇങ്ങനെ നിൽക്കുന്നത്- സിദ്ദിഖ് പറഞ്ഞു.

തനിയ്ക്ക് സിനിമയിൽ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. എന്നാൽ എനിയ്ക്ക് അങ്ങനെ വ്യക്തിപരമായ ശത്രുക്കളൊന്നും ഇല്ല. എന്നാൽ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഞാന്‍ ബോഡി ഗാര്‍ഡ് എന്ന സിനിമ ഹിന്ദിയിലേക്ക് എടുത്തപ്പോള്‍ സല്‍മാന്‍ ഖാനോട് പലരും പറഞ്ഞിരുന്നു സിനിമ ചെയ്യരുതെന്ന് .വലിയ പരാജയം ഏറ്റുവാങ്ങിയ പടമാണ് അതെന്ന്.

ബോഡി ഗാർഡ് തമിഴിൽ ചെയ്തപ്പോഴു വിജയ്ക്കും ഇത്തരത്തിലുളള ഒരു അനുഭവം ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു സാർ നിങ്ങൾക്ക് ഇത്രമാത്രം ശത്രുക്കൾ അവിടെയുണ്ടോ എന്ന്. ഞാന്‍ വിജയോട് പറഞ്ഞു. ഇതാണ് മലയാളി എന്ന്. അതുകൊണ്ട് തന്നെ ബിഗ് ബ്രദര്‍ മറ്റുഭാഷയിലേക്ക് എടുക്കുമോ എന്താണ് എന്റെ ഭാവി പരിപാടി എന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം ഇതൊക്കെയാണ്.' സിദ്ദിഖ് പറഞ്ഞു


Click it and Unblock the Notifications











