ഭർത്താവും അച്ഛനും മരിച്ചു, അച്ഛന്റെ മനസിനെ ബാധിച്ചത് അക്കാര്യങ്ങൾ; നിർമാതാവ് കെ രാജന്റെ മകൾ

നിർമാതാവ് കെ രാജൻ പുഴയിൽ ചാടി ജീവനൊടുക്കിയത് ഈയടുത്ത് വലിയ വാർത്തയായതാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ മകൾ രാജേശ്വരി തള്ളി. കെ രാജനെ മാനസികമായി ബാധിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ രാജേശ്വരി.

‌അച്ഛന് പണം തിരികെ കൊടുക്കാനുള്ള ഒരുപാട് പേരുണ്ട്. അദ്ദേഹത്തിന്റെ മനസിനെ ബാധിച്ച മറ്റൊരു കാര്യമുണ്ട്. ബിസിനസിൽ നഷ്‌ടം വന്ന ശേഷം എനിക്കെന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു. ഞാനും ഭർത്താവും അച്ഛന് ജീവനായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒന്നും സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത വന്നു. കാരണം അച്ഛന് കടം തിരികെ ലഭിച്ചില്ല. അതിനാൽ ഞങ്ങളെ സഹായിക്കാനായില്ല. ഭർത്താവ് മരിച്ച ശേഷം ഞാൻ ഒരു വർഷത്തോളം ഡിപ്രഷനിലായിരുന്നു. അച്ഛനെന്ന അദ്ദേഹത്തിന് കല്യാണം കഴിച്ച് കൊടുത്തത് അടുത്തായതിനാൽ നിന്നെ കാണാലോ എന്ന് പറഞ്ഞാണ്. അന്ന് പണക്കാരനല്ലാത്തതിനാൽ വീട്ടുകാർക്ക് ഈ വിവാഹത്തിൽ എതിർപ്പായിരുന്നു. എന്നാൽ അച്ഛൻ ഞങ്ങളുടെ വിവാഹം നടത്തി. അച്ഛൻ എന്തുണ്ടെങ്കിലും ഞങ്ങൾ രണ്ട് പേരോടുമായിരുന്നു സംസാരിക്കുക. ഭർത്താവ് മരിച്ചത് അച്ഛന് വലിയ ദുഖമായി. എത്ര വലിയ പ്രശ്നത്തിന്റെ പേരിൽ ഞാൻ കരഞ്ഞാലും അച്ഛൻ പറയുക കരയുന്നത് നിർത്ത്, നമുക്ക് നോക്കാം എന്നാണ്. അച്ഛന് പ്രിയപ്പെട്ട മകളായിരുന്നു ഞാൻ.

Producer K Rajan

അച്ഛനെ ചേട്ടൻ പറ്റിച്ചു എന്നൊക്കെയാണ് മീഡിയകളിൽ വന്നത്. അതൊന്നും സഹിക്കാനാകുന്നതല്ല. ഒരു രൂപ പോലും അ​ദ്ദേഹം എടുക്കില്ല. ഭർത്താവെന്നാൽ എനിക്ക് ജീവനാണ്. ഞാൻ എന്തെങ്കിലും ചെയ്ത് കളയുമോ എന്ന ഭയം അച്ഛനുണ്ടായിരുന്നു. നീ ജീവനോടെയുണ്ടാകണം, എന്നാലേ അച്ഛന് സമാധാനത്തോടെ ജീവിക്കാനാകൂ, നീ ഒന്നും ചെയ്ത് കളയരുത് എന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. ഭർത്താവ്, അച്ഛൻ എന്നീ രണ്ട് തൂണുകളും ഇല്ലാതായി.

ഭർത്താവിന്റെ ബിസിനസിൽ നഷ്ടം വന്ന് വലിയ കടബാധ്യതയുണ്ടായിരുന്നു. ഒരു വർഷം സമയം ചോദിച്ചു. ചിലർ ആ സമയം കൊടുത്തില്ല. അദ്ദേഹത്തെക്കുറിച്ച് തെറ്റായ സംസാരിച്ചു. അതെല്ലാം തന്റെ ഭർത്താവിനെ മാനസികമായി ബാധിച്ചിരുന്നെന്നും കെ രാജന്റെ മകൾ രാജേശ്വരി പറഞ്ഞു. ​ഗലാട്ട പിങ്കിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. അച്ഛന് അവസാന നാളുകളിൽ സിനിമാ രം​ഗത്ത് നിന്നും വലിയ പിന്തുണയില്ലായിരുന്നെന്നും രാജേശ്വരി പറയുന്നുണ്ട്. ആരോ​ഗ്യം മോശമായി എന്ന് ആരെങ്കിലും പറയുന്നത് പോലും അച്ഛന് ഇഷ്ടമല്ലായിരുന്നു.

അച്ഛനുമായി സൗഹൃദത്തിലുണ്ടായിരുന്നവർ പോലും ആരോ​ഗ്യം മോശമായപ്പോൾ ആശുപത്രിയിൽ വന്നിട്ടില്ല. കുറേ നാളായി അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു. സിനിമാ രം​ഗത്ത് നിന്നും ഒരു പരി​ഗണനയും മരണ ശേഷം പോലും പിതാവിന് ലഭിച്ചില്ലെന്നും രാജേശ്വരി പറയുന്നു. മിഴ് സിനിമാ രം​ഗത്തെ അറിയപ്പെടുന്ന നിർമാതാവായിരുന്നു കെ രാജൻ. സിനിമാ രം​ഗത്തെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്ന കെ രാജൻ പലപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. താരങ്ങളുടെ അമിത പ്രതിഫലത്തെക്കുറിച്ചും പണച്ചെലവുള്ള നിബന്ധനകളെക്കുറിച്ചുമാണ് മിക്കപ്പോഴും കെ രാജൻ സംസാരിച്ചിരുന്നത്. 2000 ൽ ചെന്നെെ ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു കെ രാജൻ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X