»   » മമ്മൂട്ടിയും പൃഥ്വിയും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുന്നത് എന്തുകൊണ്ട്, ചെയ്യുന്നത് ഒരേ കാര്യമാണ്

മമ്മൂട്ടിയും പൃഥ്വിയും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുന്നത് എന്തുകൊണ്ട്, ചെയ്യുന്നത് ഒരേ കാര്യമാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. പറഞ്ഞു വരുന്നത് ഇരുവരുടെയും പൊതു സ്വഭാവത്തെ കുറിച്ചാണ്. റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മികച്ച നടന്മാര്‍ മമ്മൂട്ടിയും പൃഥ്വിരാജുമാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.

ജയിംസ് ആന്റ് ആലീസില്‍ സംഭവിച്ചത് ഒന്നും രണ്ടുമല്ല, 20 തെറ്റുകള്‍!!

മലയാള സിനിമയില്‍ റിയല്‍ ലൈഫ് കഥാപാത്രങ്ങളും ചരിത്രബന്ധങ്ങളുള്ള സിനിമകളും അധികമൊന്നുമില്ല. എന്നാല്‍ മലയാള സിനിമയില്‍ സംഭവിച്ചിട്ടുള്ള ഇത്തരം ചിത്രങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് മമ്മൂട്ടിയും പൃഥ്വിരാജുമാണെന്നതില്‍ സംശയമില്ല. മമ്മൂട്ടിയും പൃഥ്വിയും അവതരിപ്പിച്ച റിയല്‍ ലൈഫ് കഥാപാത്രങ്ങളും സിനിമകളും.

ചോറും മീന്‍ കറിയും പപ്പടവും പിന്നെ വര്‍ക്കൗട്ടും; പൃഥ്വി തനി കേരളീയന്‍ തന്നെ!!

വൈക്കം മുഹമ്മദ് ബഷീര്‍-മതിലുകള്‍

ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മതിലുകള്‍. ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ചതിലൂടെ മമ്മൂട്ടി ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.

ജബ്ബാര്‍ പട്ടേല്‍ ചിത്രത്തില്‍ അംബേദ്കറായി മമ്മൂട്ടി

ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രമാണ്. ഡോ ബിആര്‍ അംബേദ്കര്‍. മമ്മൂട്ടി ഏറെ പ്രശംസ വാരിക്കൂട്ടിയ ചിത്രമാണിത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ലഭിച്ചു.

കേരള വര്‍മ്മ പഴശ്ശിരാജയായപ്പോള്‍

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച പഴശ്ശിരാജ എന്ന കഥാപാത്രത്തിന് പകരം വയ്ക്കാന്‍ മറ്റാരുമില്ല. ശരത് കുമാര്‍, കനിഹ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജെസി ഡാനിയല്‍-സെല്ലുലോയിഡ്

പൃഥ്വിരാജ് ജെസി ഡാനിയലിന്റെ വേഷത്തില്‍ എത്തിയ ചിത്രമാണ് സെല്ലുലോയിഡ്. പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

മൊയ്തീനായി പൃഥ്വിരാജ്

മൊയ്തീന്‍ കാഞ്ചന മാല പ്രണയത്തെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തില്‍ മൊയ്തീനായി പൃഥ്വിരാജിനെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അത്രയും മികച്ചതായിരുന്നു ചിത്രത്തില്‍ പൃഥ്വിയുടെ പ്രകടനം.

English summary
Mammootty and Prithviraj, both the actors do share something in common.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam