അത്തരം സ്ത്രീകളോട് പുരുഷന്മാർക്ക് അടുപ്പം തോന്നും, തൃഷയിലേക്ക് വിജയിയെ അടുപ്പിച്ച ​കാരണങ്ങൾ; ചർച്ചകൾ ഇങ്ങനെ!

ഇന്ന് തെന്നിന്ത്യയൊട്ടാകെ ആഘോഷിക്കപ്പെടുന്ന ചർച്ചയാകുന്ന ജോഡിയാണ് വിജയിയും തൃഷയും. നടൻ മുഖ്യമന്ത്രിയായശേഷം ഒട്ടുമിക്ക ഇടങ്ങളിലും വിജയിക്കൊപ്പം തൃഷ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം അജിത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വിജയ് എത്തിയപ്പോഴും തൃഷ ഒപ്പമുണ്ടായിരുന്നു. വീഡിയോ വൈറലായപ്പോൾ എല്ലാവരും കുറ്റപ്പെടുത്തിയത് നടിയെയായിരുന്നു. സം​​ഗീത വിവാ​ഹമോചന ഹർജി ഫയൽ ചെയ്ത വാർത്ത പുറത്ത് വന്നപ്പോൾ മുതൽ തൃഷയ്ക്ക് എതിരാണ് ഭൂരിഭാ​ഗം വരുന്ന വിജയ് ആരാധകരും.

കസിൻസ് ആൻഡ് കല്യാണംസ്: പുതിയ എപ്പിസോഡുകൾ ജിയോ ഹോട്ട്സ്റ്റാറിൽ; ആരാധകർ കാത്തിരുന്ന ആ ദിവസം എത്തി!
കസിൻസ് ആൻഡ് കല്യാണംസ്: പുതിയ എപ്പിസോഡുകൾ ജിയോ ഹോട്ട്സ്റ്റാറിൽ; ആരാധകർ കാത്തിരുന്ന ആ ദിവസം എത്തി!

ഇപ്പോഴിതാ തൃഷ-വിജയ് ബന്ധത്തെ കുറിച്ച് ഫേസ്ബുക്ക് യൂസർ അനു ചന്ദ്ര പങ്കുവെച്ച കുറിപ്പും അതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വിജയ്-തൃഷ ബന്ധത്തെ കുറിച്ച് പലരും പല രീതിയിൽ അഭിപ്രായം പറയുന്നത് കേട്ടിട്ടുണ്ട്.

Vijay Trisha

ഒരു വിഭാഗം തൃഷയെ കുറ്റപ്പെടുത്തുന്നു. മറ്റൊരു വിഭാഗം സംഗീതയെ കുറ്റപ്പെടുത്തുന്നു. പക്ഷെ അഡ്വക്കറ്റ് ഷൈല റാണി പറയുന്നതല്ലേ അതിലെ യഥാർത്ഥ സത്യം. നമുക്കാർക്കും അവർക്കിടയിൽ എന്താണ് നടന്നതെന്ന് പോലുമറിയില്ല. കോടതിക്ക് അകത്തും എന്താണ് നടന്നതെന്ന് അറിയില്ല. പെറ്റീഷന്റെ കോപ്പി നമ്മൾ കണ്ടിട്ടില്ല. പത്തുപേർ വിജയിയെ ചീത്ത വിളിക്കുമ്പോൾ നമുക്ക് തോന്നും അയാൾക്കെന്തോ പ്രശ്നമുണ്ടെന്ന്.

അല്ലേൽ പത്തുപേർ തൃഷയെ ചീത്ത വിളിക്കുമ്പോൾ നമ്മൾ കരുതുന്നു തൃഷക്കെന്തോ പ്രശ്നമുണ്ടെന്ന്. സത്യത്തിൽ ഇതിനകത്ത് നമുക്കൊരു അഭിപ്രായവും പറയാൻ പറ്റത്തില്ല. കാരണം നമുക്കതിനെ പറ്റി ഒന്നും അറിയില്ല എന്നാണ് ഷൈല റാണി പറയുന്നത്. സത്യമല്ലേ?. ലീ​ഗൽ മാറ്റേഴ്സ്, പേഴ്സണൽ റിലേഷൻഷിപ്പ്സ്, ഇമോഷണൽ റിയാലിറ്റീസ് തുടങ്ങിയ ഒന്നും നമുക്കാർക്കും അറിയില്ല.

നൂറ് കോടി ക്ലബ്ബിലേക്ക് ദൃശ്യം 3! തിയേറ്ററുകളിൽ ഇപ്പോഴും വൻ തിരക്ക്, റെക്കോർഡ് കുതിപ്പ് തുടരുന്നു
നൂറ് കോടി ക്ലബ്ബിലേക്ക് ദൃശ്യം 3! തിയേറ്ററുകളിൽ ഇപ്പോഴും വൻ തിരക്ക്, റെക്കോർഡ് കുതിപ്പ് തുടരുന്നു

അതുകൊണ്ട് തന്നെ തെളിവില്ലാതെ ആരെയും വില്ലനാക്കുന്നതും ശരിയല്ല. അല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നറേറ്റീവ്സൊക്കെ ഇമോഷൻസ് കൊണ്ടും ഊഹാപോഹം കൊണ്ടുമൊക്കെയാണല്ലോ ഇപ്പോൾ അധികവും മുന്നോട്ട് പോകുന്നത്. അപ്പോൾ പിന്നെ പറഞ്ഞിട്ടും കാര്യമില്ല. പക്ഷെ നമുക്കറിയാത്ത കാര്യത്തിൽ അവസാന വിധി പറയാതിരിക്കുന്നതാണ് നല്ലത്.

അതാണ് മികച്ച തീരുമാനം എന്നായിരുന്നു അനു ചന്ദ്രയുടെ കുറിപ്പ്. അനുവിന്റെ കുറിപ്പിന് താഴെ വിജയ്-തൃഷ ബന്ധം ഉടലെടുത്തതിനെ കുറിച്ച് തോന്നിയ ഊഹാപോഹങ്ങൾ ചിലർ കുറിച്ചു. ഇരുപത്തിയേഴ് വർഷമായി ഒപ്പമുള്ള ഭാര്യ സം​​ഗീതയെ വേണ്ടെന്ന് വെച്ച് നടൻ തൃഷയെ സ്വീകരിച്ചുവെങ്കിൽ അതിന് തക്കതായ കാരണം കാണുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. വിജയ് തൃഷയിൽ കണ്ട ഗുണം ആത്മവിശ്വാസമാകാം.

Vijay Trisha

അതുപോലെ ഇന്റലിജന്റായ സ്ത്രീകളോടും വിഷണിയായിട്ടുള്ള സ്ത്രീകളോടും പുരുഷന്മാർക്ക് അടുപ്പവും കൂടെ നിർത്താനും തോന്നും. അതായിരിക്കും വിജയ്ക്ക് തൃഷയിൽ കണ്ടത്. തനിക്ക് വേണ്ടതും അതുപോലൊരു പങ്കാളിയെയാണെന്ന് തോന്നിക്കാണും. ചില സ്ത്രീകൾ ഭയങ്കര ബോൾഡ് ആയിരിക്കും. അവർക്ക് എല്ലാറ്റിയിനെ പറ്റിയും ഭയങ്കര ധാരണ ഉണ്ടാവും. മോഡേൺ ഔട്ട്ലുക്ക്, ആത്മ വിശ്വാസം ഇതൊക്കെയുള്ള തൃഷ തന്റെ രാഷ്ട്രീയ ജീവിതത്തിന് മുതൽക്കൂട്ടാണെന്ന് തോന്നിയിരിക്കാം.

മോറൽ വശം ചൂണ്ടി കാട്ടിയാണ് വിജയിയെ ആളുകൾ കുറ്റപ്പെടുത്തുന്നത്. വിജയിയെ സംബന്ധിച്ച് അയാളുടെ കുടുംബ പ്രശ്നം എന്നത് വലിയ വിഷയം അല്ല. അയാളുടെ പാർട്ടി അധികാരത്തിൽ വരികയും നല്ല അടിപൊളിയായി ജയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഒരാൾ കുറിച്ചത്. എന്താണ് നടന്നതെന്ന് അവർക്കെ അറിയൂ. അവരുടെ ശെരി നമുക്ക് തെറ്റാവും.

വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ടില്ല, പതിനെട്ട് വയസ് വരെ നോക്കി, ബോഡ‍ിങിൽ കൊണ്ട് വിടാമായിരുന്നു; രേണു
വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ടില്ല, പതിനെട്ട് വയസ് വരെ നോക്കി, ബോഡ‍ിങിൽ കൊണ്ട് വിടാമായിരുന്നു; രേണു

നമ്മുടെ ശെരി അവർക്ക് തെറ്റാവാം എന്നാണ് മറ്റ് ചിലർ കുറിച്ചത്. ലിയോയുടെ സക്സസ് മീറ്റിൽ സംസാരിക്കുമ്പോഴും തൃഷയെ കുറിച്ചുള്ള അഭിമാനം വിജയിയുടെ കണ്ണിലും വാക്കുകളിലും പ്രകടമായിരുന്നു. 2021 മുതൽ ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് വേണം റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X