അച്ഛന്റെ കാര്യത്തിൽ സെന്റിമെന്റ്, കഥ മാറ്റണമെന്ന് ഒരാഴ്ച മുമ്പ് ചാക്കോച്ചൻ, ഞങ്ങൾ പെട്ടു: സംവിധായകൻ

2005 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ജൂനിയർ സീനിയർ. മുകേഷ്, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് ശ്രീകണ്ഠൻ വെഞ്ഞാറമൂട് ആണ്. ഈ ചിത്രത്തിന് പിന്നിൽ ന‌ടന്ന കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മറ്റൊരു സിനിമയാണ് ചെയ്യാനിരുന്നതെന്നും കുഞ്ചാക്കോ ബോബന്റെ ആവശ്യപ്രകാരം കഥ മാറ്റുകയായിരുന്നെന്നും സംവിധായകൻ പറയുന്നു.

മുകേഷേട്ടനോടും ചാക്കോച്ചനോടും കഥ പറഞ്ഞു. ചാക്കോച്ചന്റെ അച്ഛനോട് പടം തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പ് കഥ പറഞ്ഞു. അദ്ദേഹത്തിന്റെ വീ‌ട്ടിൽ പോയാണ് കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥയിൽ എന്തോ ചെറിയ താൽപര്യക്കുറവ് തോന്നി. ചാക്കോച്ചന് അച്ഛനെന്നാൽ ഭയങ്കര സെന്റിമെന്റ്സാണ്. പ്രത്യേകിച്ചും അദ്ദേഹത്തിന് സ്ട്രോക്ക് വന്നപ്പോൾ. കഥ ഒന്ന് മാറ്റിപ്പിടിക്കാൻ പറ്റുമോ എന്ന് ചാക്കോച്ചൻ ചോദിച്ചു. ഞങ്ങൾ വെട്ടിലായി. ആർട്ടിസ്റ്റുകളെല്ലാം റെഡിയാണ്.

Kunchacko Boban

അച്ഛനിങ്ങനെ പറഞ്ഞത് കൊണ്ട് പടവുമായി മുന്നോട്ട് പോകാൻ ചാക്കോച്ചന് മനസില്ല. ദെെവ വിശ്വാസിയും ഓവർ സെന്റിമെന്റ്സുമുള്ളയാളാണ്. അങ്ങനെ കഥ മാറ്റി. അങ്ങനെയാണ് ജൂനിയർ സീനിയർ എന്ന കഥയായി. കുറ്റപ്പെടുത്തുകയല്ല. ആദ്യം ചെയ്യാനിരുന്ന കഥയിൽ ചാക്കോച്ചനും മുകേഷേട്ടനും ബാച്ചിലേർസ് ആണ്. പുതിയ കഥയ്ക്ക് ചാക്കോച്ചനും ഓക്കെ പറഞ്ഞു. പറഞ്ഞ സമയത്ത് തന്നെ പടം തുടങ്ങാനായി.

കഥ മാറി വന്നപ്പോൾ മുകേഷേട്ടന് വിവാഹിതനായ കഥാപാത്രമാണ്. പടം തുടങ്ങി രണ്ടാമത്തെ സീനെടുക്കാനൊരുങ്ങവരെ മുകേഷേട്ടൻ എന്നെ കാറിൽ കയറ്റി കാെണ്ട് പോയി. ശ്രീകണ്ഠാ ഞാൻ ഒരു ജോത്സ്യനെ കണ്ടു. ഒരിക്കലും ഈ സബ്ജക്ടിൽ എനിക്ക് വിവാഹിതനായ ക്യാരക്ടർ തരരുത്. ബാച്ചിലറായ ക്യാരക്ടർ വേണമെന്ന് പറഞ്ഞു. മുകേഷേട്ടന് വിവാഹിതനായ റോൾ ചെയ്യാൻ മടി. അത് പറ്റില്ല ചേട്ടാ എന്ന് ഞാൻ പറഞ്ഞു. മുകേഷേട്ടൻ സഹകരിച്ചു. സിനിമയിൽ എന്നോട് ഏറ്റവും കൂടുതൽ സഹകരിച്ചത് മുകേഷേട്ടനാണെന്നും ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X