സീനിയറായ ആ നടിയുമായി കടുത്ത പ്രണയം; കാർത്തിക്കിന്റെ കരിയറിലെ തകർച്ചയ്ക്ക് കാരണം; ചെയ്യാറു ബാലു

തമിഴ് സിനിമാ ലോകത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടനാണ് കാർത്തിക്. എൺപതുകളിൽ റൊമാന്റിക് ഹീറോയായി ആഘോഷിക്കപ്പെട്ട കാർത്തിക്കിനെ തേടി നിരവധി സിനിമകളെത്തി. രജിനികാന്ത്, കമൽ ഹാസൻ തുടങ്ങിയ താരങ്ങളോടൊപ്പം പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന കാർത്തിക്കിന് പിന്നീട് കരിയറിൽ വീഴ്ചയും സംഭവിച്ചു. ലൈം ലൈറ്റിൽ നിന്ന് ഏറെക്കാലം നടൻ മാറി നിന്നു. ഇതിനിടെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ചും ​ഗോസിപ്പുകൾ വന്നു. ഇന്ന് സിനിമാ രം​ഗത്ത് കാർത്തിക് സജീവമല്ല.

പഴയ താരമൂല്യവും നടന് നഷ്ടപ്പെട്ടു. കാർത്തിക്കിന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. ആരംനാട് എന്ന തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കാർത്തിക് അന്നത്തെ നായികമാരുടെ പ്രിയപ്പെട്ട ഹീറോ ആയിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു.

Karthik

കാർത്തിക്കിന്റെ നിഷ്കളങ്കതയാണ് അന്നത്തെ നടിമാർക്ക് ഇഷ്ടപ്പെട്ടത്. ഒളിമറയില്ലാതെ സംസാരിക്കും. കാർത്തിക്കിന് ​ഗുണവും ദോഷവുമായത് അത് തന്നെയാണ്. പ്രശ്നങ്ങൾ നേരിടുന്ന നടിമാരെ സംബന്ധിച്ച് ഇത്തരം സംസാരങ്ങൾ അവർക്ക് ഇഷ്ടപ്പെടും. അതാണ് കാർത്തിക്കിനെക്കുറിച്ച് തുടരെ ​ഗോസിപ്പുകൾ വരാൻ കാരണം.

ഒരു നടിയും കാർത്തിക്കും പ്രണയത്തിലായിരുന്നു. സീനിയറാണ്. വളരെ ബോൾഡായ നടി. ഇരുവരുടെയും പ്രായ വ്യത്യാസം അന്ന് ചർച്ചയായി. പ്രായമൊന്നും നോക്കാതെ അവർ പ്രണയം തുടർന്നു. ഒടുവിൽ ഈ ബന്ധം വേണ്ടെന്ന് തീരുമാനിച്ചു. ആ നടിയും വിവാഹം ചെയ്ത് ഇന്ന് മറ്റൊരു ജീവിതം നയിക്കുകയാണെന്നും ചെയ്യാറു ബാലു പറഞ്ഞു.

ഒരു കാലഘട്ടത്തിൽ രജിനികാന്ത്, കമൽഹാസൻ എന്നിവരുമായി മത്സരിക്കുന്ന ലെവലിലേക്ക് കാർത്തിക് ഉയർന്നു. ഈ സമയത്താണ് കാർത്തിക്കിന് സിനിമാ ലോകത്ത് മോശം പേര് വരാൻ തുടങ്ങിയതെന്ന് ചെയ്യാറു ബാലു പറയുന്നു. സെറ്റിൽ കൃത്യ സമയത്ത് വരില്ല, ഏഴ് മണിക്ക് കോൾ ഷീറ്റ് നൽകി 12 മണിക്ക് വരുക, ചില സമയത്ത് സെറ്റിലേക്ക് വരാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കാർത്തിക്കിന്റെ പേരിനെ ബാധിച്ചു.

എന്നാലും കാർത്തിക്കിന് വലിയ ആരാധകർ ഉണ്ടായിരുന്നു. ഇന്ന് ആര്യയെ ആഘോഷിക്കുന്നതിന്റെ പത്ത് മടങ്ങ് അധികം കാർത്തിക്കിനെ ആഘോഷിച്ചിരുന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. കാർത്തിക്കിന്റെ വ്യക്തി ജീവിതം എപ്പോഴും സിനിമാ രം​ഗത്ത് ചർച്ചയായിട്ടുണ്ട്.

Karthik

രാ​ഗിണിയെയാണ് നടൻ ആദ്യം വിവാഹം ചെയ്തത്. 1988 ലാണ് വിവാഹം നടന്നത്. ഈ ബന്ധത്തിൽ പിറന്ന മകനാണ് ​ഗൗതം കാർത്തിക്. ​പ്രണയിച്ച് വിവാഹിതരായവരാണ് കാർത്തിക്കും ​രാ​ഗിണിയും. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നു. നാല് വർഷത്തിന് ശേഷം രാ​ഗിണിയുടെ സഹോദരിയായ രതിയെയും കാർത്തിക് വിവാഹം ചെയ്തു. അന്ന് ഈ വിഷയം കോളിളക്കം സൃഷ്ടിച്ചു.

എന്നാൽ ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹം നടന്നതെന്നാണ് അന്ന് കാർത്തിക് അവകാശപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്റെ കരിയറിനെ ബാധിച്ചു. ഏറെക്കാലം കാർത്തികിനെ ലൈം ലൈറ്റിൽ കണ്ടില്ല. അച്ഛനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങളായെന്ന് അടുത്തിടെ മകൻ ​ഗൗതം കാർത്തിക്ക് തുറന്ന് പറഞ്ഞിട്ടുണ്ട്. ​ഗൗതമിന് ഒമ്പത് വയസുള്ളപ്പോൾ കാർത്തിക്കും രാ​ഗിണിയും വേർപിരിഞ്ഞതാണ്.

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X