ആ തീരുമാനങ്ങൾ പിഴച്ചു; ഇന്നും വിഷമമുണ്ട്; അങ്ങാടിത്തെരുവിലെ നായകന് പിന്നീട് സംഭവിച്ചത്

തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെടുകയും പിന്നീട് സിനിമാ രം​ഗത്ത് കാണാതാവുകയും ചെയ്ത നിരവധി താരങ്ങളുണ്ട്. വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ മീനാക്ഷി, എന്നിട്ടും എന്ന സിനിമയിലഭിനയിച്ചട ഡിനു ഡെന്നിസ് തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇന്നും ഇവരെവിടെയെന്ന് പ്രേക്ഷകർ തിരക്കാറുണ്ട്. തമിഴകത്ത് ഇത്തരത്തിൽ ജനശ്രദ്ധ ലഭിച്ച് പിന്നീട് ലൈം ലൈറ്റിൽ നിന്ന് അകന്ന നടനാണ് മഹേഷ്. 2010 ൽ പുറത്തിറങ്ങിയ അങ്ങാടിത്തെരു എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ നേടുന്നത്.

നടന്റെ ആദ്യ സിനിമയായിരുന്നു ഇത്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഇദ്ദേഹത്തെ തേടി ഈ സിനിമ വരുന്നത്. വോളി ബോൾ കളിക്കുന്ന മഹേഷിനെ സംവിധായകൻ വസന്തബാലന്റെ അസിസ്റ്റന്റുകൾ ശ്രദ്ധിച്ചു. അങ്ങാടിത്തൊരുവിലേക്ക് അവസരം ലഭിച്ചപ്പോൾ ആദ്യം നിരസിച്ചെങ്കിലും പിന്നെ ചെയ്തു. റിലീസിന് ശേഷം വൻ പ്രേക്ഷക ശ്രദ്ധ മഹേഷിന് ലഭിച്ചു. ആ വർഷത്തെ ഹിറ്റുകളിലൊന്നായി അങ്ങാടിത്തെരു മാറി.

Mahesh

സിനിമയിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആദ്യ സിനിമയുടെ വിജയം പിന്നീട് ആവർത്തിക്കാൻ മഹേഷിന് കഴിഞ്ഞില്ല. നടന്റെ പിന്നീടിറങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടാതെ പോയി. തന്റെ കരിയറിന് സംഭവിച്ചതെന്തെന്ന് മഹേഷ് മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. തമിഴ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതേക്കുറിച്ച് സംസാരിച്ചത്.

പക്വതയില്ലാതെയെടുത്ത ചില തീരുമാനങ്ങളാണ് കരിയറിനെ ബാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. 'ഏത് കഥകൾ തെരഞ്ഞെടുക്കണമെന്ന് എനിക്ക് ആ പ്രായത്തിൽ മനസ്സിലായില്ല. പിന്നിൽ നിന്ന് പിന്തുണയ്ക്കാൻ കുടുംബവും ഇല്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ പറ്റിയ പിഴവാണ്. അതിൽ മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല'

'ചില സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല. അവ വലിയ ഹിറ്റുകളായി. പല കാരണങ്ങളാണ് ചെയ്യാൻ പറ്റാഞ്ഞത്. എന്നോട് കഥ പറയുമ്പോൾ പ്രൊഡ്യൂസർ ഉണ്ടാവില്ല. പ്രൊഡ്യൂസറെ ലഭിക്കുമ്പോഴേക്കും ഞാൻ മറ്റ് സിനിമയുടെ തിരക്കിലായിരിക്കും. ഡേറ്റുകൾ ക്ലാഷായി'

Mahesh

'വിജയ് സേതുപതി ചെയ്ത തേൻമർക് പറുവകാട്ര് എന്ന സിനിമ ഞാൻ ചെയ്യാനിരുന്നതായിരുന്നു. രണ്ടാമത്തെ സിനിമയായിരുന്നു അത്.
പക്ഷെ ചെയ്യാൻ പറ്റിയില്ല. ചെയ്യാൻ പറ്റിയില്ലെന്നതിൽ വളരെ വിഷമം തോന്നി. എങ്കെയും എപ്പോതിൽ ശർവാനന്ത് ചെയ്ത കഥാപാത്രം എന്റെ കൈയിൽ നിന്ന് പോയതാണ്. ഈ സിനിമകൾ ചെയ്യാനായില്ലല്ലോ എന്ന് തോന്നി. ഒരു ഘട്ടത്തിൽ ഡിപ്രഷനായിരുന്നു. എന്നാൽ പിന്നീട് മനസിലാക്കി. ജയവും പരാജയവും സ്വാഭാവികമാണ്. പരാജയത്തിന്റെ കാരണം മനസ്സിലാക്കണം'

'ഇൻഡസ്ട്രിയിൽ എനിക്ക് സുഹൃത്തുക്കൾ കുറവാണ്. എന്റെ സുഹൃത്തുക്കൾ സിനിമാ രം​ഗവുമായി ബന്ധമുള്ളവരല്ല. അച്ഛനും അമ്മയ്ക്കും സിനിമകളിൽ അഭിനയിക്കുന്നതിനോട് താൽപര്യം ഇല്ലായിരുന്നു. ഇപ്പോഴും സിനിമ റിലീസ് ചെയ്താൽ വീട്ടിൽ വലിയ സംസാരമില്ല. അവരുടെ ലൈഫ് സ്റ്റെെലേ വേറെയാണെന്നും മഹേഷ് പറഞ്ഞു. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം ചെറിയ പ്രായത്തിൽ തന്നെ നിറവേറ്റി. വീട് വെച്ചു. സഹോദരിയെ കല്യാണം കഴിപ്പിച്ചു'

അങ്ങാടിത്തെരുവിൽ ഒപ്പം അഭിനയിച്ച നടി അ‍ഞ്ജലിയെക്കുറിച്ചും മഹേഷ് സംസാരിച്ചു. നല്ല സുഹൃത്താണ്. അവളുടെ കാര്യത്തിൽ സന്തോഷമുണ്ട്. അവൾ അതിനായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് ഫോണിൽ സംസാരിച്ചിട്ടുമുണ്ടെന്നും മഹേഷ് പറഞ്ഞു. അങ്ങാടിത്തെരുവിന് ശേഷം നിരവധി അവസരങ്ങൾ നടി അഞ്ജലിയെ തേടി വന്നു.

ഇപ്പോഴും അഞ്ജലി സിനിമകളിൽ സജീവ സാന്നിധ്യമാണ്. അടുത്തിടെ ഇരട്ട എന്ന മലയാള ചിത്രത്തിലും അ‍ഞ്ജലി അഭിനയിച്ചു. മഹേഷിന് നല്ല അവസരങ്ങൾ ലഭിച്ച് സിനിമകളിൽ തിരക്കേറെട്ടെയെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്.

More from Filmibeat

Read more about: mahesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X