ഭാര്യയുടെ സഹോദരിയെയും വിവാഹം ചെയ്തു, ഒടുവിൽ സ്വന്തം ചേട്ടൻ ചെയ്ത വഞ്ചന; കാർത്തിക്ക് നേരിട്ടത്
തമിഴകത്ത് തരംഗം സൃഷ്ടിച്ച നടനാണ് കാർത്തിക് കുമാർ. തുടരെ ഗോസിപ്പുകൾ കാർത്തിക്കിനെക്കുറിച്ച് ഒരു കാലത്ത് വന്നിരുന്നു. നടി രാഗിണിയെയാണ് കാർത്തിക്ക് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കൾ പിറന്നു. നടൻ ഗൗതം കാർത്തിക് ആണ് മൂത്ത മകൻ. രാഗിണിയുമായി കുടുംബ ജീവിതം നയിക്കവെ കാർത്തിക് രാഗിണിയുടെ സഹോദരിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.
കാർത്തിക് രണ്ടാമത് വിവാഹം ചെയ്തതിനെക്കുറിച്ച് ഡോ. കാന്തരാജ് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് സിനിമയിൽ അഭിനയിക്കവെ പ്രണയത്തിലായ കാർത്തിക്കും രാഗിണിയും വിവാഹം ചെയ്തു. രാഗിണി ഗർഭിണിയായപ്പോൾ കാണാൻ വന്ന അനിയത്തിയെ കാർത്തിക് കണ്ടു. അവരെയും കാർത്തിക് വിവാഹം ചെയ്തു. പിന്നീട് കാർത്തിക് കരിയറിൽ നിന്ന് അകന്നു. മാർക്കറ്റില്ലാതെ പോയതല്ല. അദ്ദേഹം തന്നെ പോയതാണ്. അതെന്ത് കൊണ്ടെന്ന് അറിയില്ലെന്നും കാന്തരാജ് പറഞ്ഞു.

തന്റെ കുട്ടിക്കാലത്താണ് മാതാപിതാക്കൾ വേർപിരിഞ്ഞതെന്ന് നേരത്തെ ഗൗതം കാർത്തിക് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. എന്നെയും അനിയനെയും വളർത്തിയത് അമ്മയാണ്. അച്ഛൻ സിനിമകളുടെ തിരക്കിലായിരുന്നു. വർഷത്തിൽ രണ്ട് തവണ ഫോൺ കോൾ വരും. ഇടയ്ക്ക് വന്ന് കാണും.സുഹൃത്തുക്കളും കസിൻസുമാണ് അക്കാത്ത് തനിക്ക് ആശ്വാസമായതെന്നും ഗൗതം കാർത്തിക് പറഞ്ഞു. നടി മഞ്ജിമ മോഹനാണ് ഗൗതം കാർത്തിക്കിന്റെ ഭാര്യ.
സ്വന്തം കുടുംബത്തിൽ നിന്നും തനിക്ക് ചതി നേരിടേണ്ടി വന്നെന്ന് ഒരിക്കൽ കാർത്തിക് ആരോപിച്ചിട്ടുണ്ട്. തന്റെ സ്വത്തുക്കൾ ജേഷ്ഠൻ കെെക്കലാക്കി എന്നായിരുന്നു ആരോപണം. എന്റെ ചേട്ടനായ ഗണേശ് എന്റെ കുടുംബത്തെ തന്നെ പറ്റിച്ചു. സമ്പാദിച്ചതെല്ലാം അമ്മയ്ക്കാണ് കൊടുത്തത്. അവർ എന്ത് ചെയ്തെന്ന് അറിയില്ല. അമ്മയെ ഞാൻ കുറ്റം പറയില്ല. അമ്മ ദെെെവമാണ്. ചേട്ടൻ എന്ത് ചെയ്തെന്ന് എനിക്കറിയില്ല.
അമ്മയെ കബളിപ്പിച്ച് വിൽപത്രം എഴുതി വാങ്ങി. അമ്മയ്ക്ക് ഇംഗ്ലീഷ് അറിയില്ല. പ്രായവുമായി. ആ പ്രോപ്പർട്ടിക്ക് ഇന്ന് നൂറ് കോടിക്ക് മേലെ വില വരും. അതും അമ്മയുടെ പേരിലുള്ള മറ്റ് സ്വത്തുക്കളിലും അവർക്കാണ് അവകാശമെന്ന് എഴുതിയെന്നും കാർത്തിക് അന്ന് ആരോപിച്ചു. 11 വർഷം മുമ്പാണ് കാർത്തിക് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. കാർത്തികും മകൻ ഗൗതം കാർത്തിക്കും അകൽച്ചയിലാണെന്ന് ഏറെക്കാലം തമിഴകത്ത് അഭ്യൂഹമുണ്ടായിരുന്നു. ഗൗതമും മഞ്ജിമയും തമ്മിലുള്ള വിവാഹം കാർത്തിക്കിന്റെ സമ്മതപ്രകാരമല്ലെന്ന് വരെ ഗോസിപ്പ് വന്നു.

എന്നാൽ മഞ്ജിമ മോഹൻ ഗോസിപ്പുകൾ നിഷേധിച്ചു. അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചിരുന്നെന്നും തന്നോട് വളരെ നല്ല രീതിയിലാണ് ഭർതൃ പിതാവ് പെരുമാറാറെന്നും വളരെ കൂൾ ആയ വ്യക്തിയാണ് അദ്ദേഹമെന്നും മഞ്ജിമ മോഹൻ പറഞ്ഞു. അമ്മ രാഗിണിയുമായാണ് ഗൗതമിന് അച്ഛനേക്കാൾ അടുപ്പം. അമ്മ ഒറ്റയ്ക്ക് തന്നെയും അനുജനെയും വളർത്തിയതിനെക്കുറിച്ച് ഗൗതം കാർത്തിക് സംസാരിച്ചിട്ടുണ്ട്.
ഗൗതമിന്റെ അച്ഛനും അമ്മയും തമ്മിൽ അകന്നതിനെക്കുറിച്ച് നേരത്തെ മഞ്ജിമ സംസാരിച്ചിരുന്നു. അവരുടെ ഇടയിലുള്ള വഴക്ക് അവരിൽ അവസാനിക്കും. അച്ഛനെക്കുറിച്ച് മക്കളോട് മോശമായി ഭർതൃമാതാവ് സംസാരിക്കുന്നത് താനൊരിക്കലും കേട്ടിട്ടില്ല. ആ സമയം അവർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. വളരെ ചെറുപ്പമാണന്ന്. പക്ഷെ മക്കളെ സുരക്ഷിതരാക്കി. രണ്ട് മക്കളെയും കൂട്ടി ഊട്ടിയിലേക്ക് തിരിച്ച് പോയി. റിലേഷൻഷിപ്പ് പോയെന്ന് കരുതി കുട്ടികൾ അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് ആന്റി വിചാരിക്കുന്നില്ല. ഇപ്പോൾ പോലും അച്ഛനോട് സംസാരിച്ചോ, അച്ഛനോട് പറഞ്ഞോ എന്നവർ ചോദിക്കുമെന്നും മഞ്ജിമ മോഹൻ പറഞ്ഞു.


Click it and Unblock the Notifications











