മകനെ കൊണ്ട് വരുമോ...ഷീല രണ്ടാം ഭാര്യയായിരുന്നു; ആദ്യ ഭാര്യ ഷീലയോട് ചോദിച്ചത്: ജയന്തി

മലയാള സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന നടി ഷീലയുടെ വ്യക്തി ജീവിതം എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. വിവാഹ ബന്ധം വേർപിരിഞ്ഞ ഷീല മകനെ ഒറ്റയ്ക്കാണ് വളർത്തിയത്. നടൻ രവിചന്ദ്രനിൽ ഷീലയ്ക്ക് പിറന്ന മകനാണ് ജോർജ് വിഷ്ണു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഷീല തുറന്ന് സംസാരിച്ചിട്ടില്ല. ഷീലയെക്കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തായ ജയന്തി കണ്ണപ്പൻ. ഷീല- രവിചന്ദ്രൻ വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചുമാണ് ഒരു തമിഴ് അഭിമുഖത്തിൽ ജയന്തി സംസാരിച്ചത്.

രവിചന്ദ്രനോട് അക്കാലത്ത് വലിയ ക്രേസാണ് ആളുകൾക്ക്. വിമല എന്നാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ പേര്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ്. അതിന് ശേഷമാണ് ഷീലയെ കാണുന്നത്. രണ്ട് പേരും പിരിയാൻ പറ്റാത്ത വിധം അടുത്തു. അദ്ദേഹം വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഇരുവരും വിവാഹിതരായി. ജോർജ് എന്ന മകൻ പിറന്നു. മകന് വേണ്ടി ഷീല ജീവൻ കൊടുക്കുമെന്നും ജയന്തി കണ്ണപ്പൻ പറയുന്നു. അമ്മയെ ഇന്ന് ജോർജ് നന്നായി നോക്കുന്നുണ്ട്. അത് കാണുമ്പോൾ സന്തോഷമുണ്ടെന്നും ജയന്തി കണ്ണപ്പൻ പറയുന്നു.

Sheela And Son

രവിചന്ദ്രന് ആദ്യ ഭാര്യ വിമലയിൽ മൂന്ന് മക്കളാണ്. പിരിഞ്ഞ ശേഷം ഷീല വലിയ സിനിമകളിൽ അഭിനയിച്ചു. ഞാൻ ചെയ്തതും തെറ്റാണെന്ന് അവർ പശ്ചാത്തപിച്ച കാലവുമുണ്ട്. ഒറ്റയ്ക്ക് പോരാടി മകനെ വളർത്തി. പിരിയുമ്പോൾ മകൻ ജോർജ് കെെക്കുഞ്ഞാണ്. കുറച്ച് കാലമേ വിവാഹ ജീവിതം നിലനിന്നുള്ളൂ. വളരെ നല്ല സ്കൂളിൽ മകനെ ഷീല പഠിപ്പിച്ചു. സഹോദരങ്ങളെയും നന്നായി നോക്കി.

രവിചന്ദ്രൻ ഷീലയെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞ ശേഷം അദ്ദേഹം വിമലയ്ക്കൊപ്പമാണ് കഴിഞ്ഞത്. രവിചന്ദ്രന്റെ അവസാന നാളുകളെക്കുറിച്ചും ജയന്തി കണ്ണപ്പൻ സംസാരിച്ചു. പ്രായമായപ്പോൾ ആരോ​ഗ്യ പ്രശ്നങ്ങളാൽ ചെന്നെെയിലെ ഒരു ആശുപത്രിയിൽ അഡ്മിറ്റായി. ഐസിയുവിലായിരുന്നു. ഞങ്ങൾ പോയി കണ്ടു. ഒന്നും സംസാരിക്കുന്നില്ല. പാതിമയക്കം പോലെയായിരുന്നു. രവിചന്ദ്രൻ അഭിനയിച്ച പാട്ടുകൾ കാസറ്റിലാക്കി അദ്ദേഹത്തിന്റെ ചെവിയിൽ കേൾപ്പിച്ചു.

Sheela s Ex Husband

ഒരു ദിവസം ഞാൻ കാണാൻ പോയപ്പോൾ വിമല എന്നോട് സ്വകാര്യമായി സംസാരിച്ചു. അദ്ദേഹത്തിന്റെ മനസിൽ എന്തോ ദുഖമുണ്ട്. ജോർജിനെ അദ്ദേഹം കുട്ടിയായിരിക്കുമ്പോൾ കണ്ടതാണ്, മകനെ കാണണമെന്ന് അദ്ദേഹത്തിനുണ്ട്. നിറവേറാത്ത ആ​ഗ്രഹം കൊണ്ടാണോ ഇപ്പോഴും ജീവൻ തുടിക്കുന്നതെന്ന് തോന്നുന്നു. മകനെ കാണാൻ ഏർപ്പാട് ചെയ്യുമോ എന്ന് ചോദിച്ചു.

അത് വരെയും വിമലയുടെ കുടുംബം ജോർജിനെ കണ്ടിരുന്നില്ല. ഷീലാക്കയോട് രവിചന്ദ്രൻ ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ എന്ത് പറ്റി, ഒരു കുഴപ്പവുമില്ലാതിരുന്നതാണല്ലോ എന്ന് ചോദിച്ചു. ഞെട്ടലോടെയാണ് ചോദിച്ചത്. മകനെ കാണണമെന്ന് അദ്ദേഹത്തിന് ആ​ഗ്രഹമുണ്ട്, മകനെ കാണിക്കുമോയെന്ന് വിമല ചോദിച്ചു, നിങ്ങളുടെ മറുപടി തേടുകയാണ് അവരെന്ന് പറഞ്ഞപ്പോൾ എന്താണിങ്ങനെ ചോദിക്കുന്നത്, അദ്ദേഹത്തിന്റെ മകനല്ലേ, എനിക്കൊരു പ്രശ്നവും ഇല്ല. നീ തന്നെ ജോർജിനെ കൂട്ടിക്കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞു.

അടുത്ത ദിവസം താൻ പോയി താൻ ജോർജിനെ കൊണ്ട് പോയി അച്ഛനെ കാണിച്ചെന്നും ജയന്തി പറയുന്നു. ഐസിയുവിൽ ഞാനും ജോർജും പോയി. അച്ഛാ ഞാൻ വന്നു. നിങ്ങൾക്ക് ഭേദമായി വീട്ടിലേക്ക് വരും എന്ന് പറഞ്ഞു. ജയചന്ദ്രൻ നോക്കി. ഒരു കണ്ണിൽ നിന്ന് മാത്രം കണ്ണീർ വന്നു. കണ്ണീർ തുടച്ച് നെറ്റിയിൽ അച്ഛന് ജോർജ് ചുംബനം കൊടുത്തെന്നും ജയന്തി ഓർത്തു.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X