കാലിനും കൈയ്ക്കും തളർച്ച, നടക്കാൻ പരസഹായം വേണം, സംസാരത്തിലും വ്യക്തതയില്ല; ഉല്ലാസ് പന്തളത്തിന് സംഭവിച്ചത്!

By Desk

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. ഫ്ലവേഴ്സി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായശേഷമാണ് ഉല്ലാസ് പന്തളം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനായി മാറിയത്. കുട്ടിക്കാലം മുതൽ കല ഉല്ലാസിനൊപ്പമുണ്ട്. പാട്ടും മിമിക്രിയും വളരെ ഇഷ്ടമായിരുന്നു. മിമിക്രി, നാടകം, ഗാനമേള എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ എല്ലാം ഓടിയെത്തും ആസ്വദിക്കും.

സ്റ്റാർ മാജിക്കിൽ മാത്രമല്ല വിവിധ ചാനലുകളിലെ കോമഡി ഷോകളിലും ഉല്ലാസ് ഭാ​ഗമായിരുന്നു. മിനിസ്ക്രീനിൽ സജീവമായശേഷം സിനിമകളിലേക്കും അവസരം ലഭിച്ചു. സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചശേഷം വളരെ വിരളമായി മാത്രമെ നടൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോ വൈറലാവുകയാണ്.

Ullas Pandalam
Photo Credit: Ullas Pandalam / Facebook

പുതിയ വൈറൽ വീഡിയോയിലെ ഉല്ലാസിനെ കണ്ട് പ്രേക്ഷകരും ഞെട്ടി. സ്റ്റേജിൽ ഊർജസ്വലനായി കൗണ്ടറുക‌ൾ പറയുന്ന പൊട്ടിച്ചിരിക്കുന്ന തമാശകൾ സ‍ൃഷ്ടിക്കുന്ന ആളല്ല താരം പുതിയ വീഡിയോയിൽ. ഒരു ഊന്ന് വടിയുടെ സഹായത്തോടെയാണ് നടക്കുന്നത് പോലും. വൈറ്റ് ​ഗോൾഡിന്റെ തിരുവല്ലയിലെ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു നടൻ.

അവതാരകയും ഉല്ലാസിന്റെ സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയായിരുന്നു മറ്റൊരു പ്രധാന അതിഥി. അടുത്തിടെ ഉല്ലാസിനെ സ്ട്രോക്ക് വന്നിരുന്നുവത്രെ. അതിനുശേഷം ശരീരത്തിന്റെ ഒരു ഭാ​ഗത്തിന് ബലക്ഷയമുണ്ട്. നടക്കാൻ പരസഹായം വേണം. ശബ്ദത്തിൽ വ്യക്തമായി സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. കുടുംബമാണ് പരിപാടിയിൽ പങ്കെടുക്കാനായി ഉല്ലാസിനെ കൊണ്ടുവന്നത്.

പ്രോ​ഗ്രാം കഴിഞ്ഞ് പോകാനിറങ്ങിയ ഉല്ലാസിനെ വാഹനത്തിന് അടുത്ത് വരെ പിടിച്ച് കൊണ്ടുപോയത് ലക്ഷ്മിയായിരുന്നു. കാറിൽ കയറി ലക്ഷ്മിയോടും തന്നെ കാണാൻ എത്തിയവരോടും യാത്ര പറഞ്ഞപ്പോൾ ഉല്ലാസിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ചിരിച്ചുകൊണ്ട് യാത്രാവാൻ ലക്ഷ്മി പറയുന്നതും വൈറൽ വീഡിയോയിൽ കാണാം. പഴയ എനർജിയോടെ അധികം വേ​ഗം ഉല്ലാസേട്ടൻ സ്റ്റേജിലേക്ക് തിരികെ വരുമെന്ന് ലക്ഷ്മിയും പറഞ്ഞു.

ഉല്ലാസിനെ ആശ്വസിക്കുമ്പോൾ ലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞു. സ്ട്രോക്ക് വന്നതിനാലാകണം മുഖത്തിന്റെ ഒരു വശം കോടിയിട്ടുണ്ട്. വീഡിയോ കണ്ട് നിരവധി പേരാണ് നടന് പ്രാർത്ഥനകളും വേ​ഗത്തിൽ സുഖം പ്രാപിച്ച് വീണ്ടും സ്റ്റേജിൽ സജീവമാകാൻ ആശംസകളും കുറിച്ചത്. ഒരുപാട് ചിരിപ്പിച്ച കലാകാരനായിരുന്നു. ഈ അവസ്ഥ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ചിലർ കുറിച്ചു.

Ullas Pandalam
Photo Credit: Ullas Pandalam / Facebook

ദൈവം തന്ന കഴിവിലും സൗന്ദര്യത്തിലും ആരും അഹങ്കാരിയ്‌ക്കേണ്ട ഒരു നിമിഷം മതി എല്ലാം നഷ്ടപ്പെടാൻ. ഇത്രയേ ഉള്ളൂ മനുഷ്യർ. എന്ത് വരും എപ്പോൾ വരുമെന്ന് നമുക്കറിയില്ല. ഹാപ്പിയോടെ തെറ്റുകൾ തിരുത്തി ജീവിക്കുക, ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മനുഷ്യനായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഉല്ലാസ് ഏട്ടൻ തിരിച്ചുവരണം എന്നിങ്ങനെയാണ് കമന്റുകൾ.

ഇരുപത് രൂപ പ്രതിഫലം വാങ്ങി കലാരം​​ഗത്ത് പ്രവർത്തിച്ച് തുടങ്ങിയതാണ് ഉല്ലാസ്. സ്വദേശത്തും വിദേശത്തുമായി ഇതിനോടകം നിരവധി സ്റ്റേജ് ഷോകൾ ചെയ്തു. നടന്റെ രണ്ടാം വിവാഹം ഒരു വർഷം മുമ്പായിരുന്നു. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് ഉല്ലാസിന്റെ ഭാര്യ. സാലിഗ്രാം ഉമേമഹേശ്വര ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങിന്റെ വീഡിയോ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കാരണം നടന്റെ ആദ്യ ഭാര്യ ആശ മരിച്ച് ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ വീണ്ടും വിവാഹം ചെയ്തുവെന്നതായിരുന്നു. ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആശയെ കണ്ടെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X