ഇത് ഞങ്ങളുടെ ജയറാമേട്ടനല്ല... എന്തോ എവിടെയോ ഒരു തകരാറുപോലെ..; നടന്റെ മുഖത്തിന് എന്തുപറ്റി? ആശങ്കയിൽ ആരാധകർ

ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കിൽ ഇപ്പോൾ തന്റെ പഴയ കാലത്തിന്റെ നിഴലിൽ മാത്രമാണെങ്കിലും മലയാളികൾ ഒരു കാലത്തും മറന്ന് കളയാത്ത നടനാണ് ജയറാം. മനസിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മേലെപറമ്പിൽ ആണ്‍വീട്, വൺ മാൻ ഷോ, ഞങ്ങൾ സന്തുഷ്ടരാണ്, തൂവൽ കൊട്ടാരം, കേളി തുടങ്ങി കേരള ജനത സ്വീകരിച്ച ഒട്ടനവധി കുടുംബ ചിത്രങ്ങളാണ് ജയറാമിനെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്.

അമ്പത്തിയെട്ടുകാരനായ താരം വളരെ വിരളമായി മാത്രമാണ് മലയാള സിനിമകളിൽ അഭിനയിക്കുന്നത്. അവസാനം ജയറാം കേന്ദ്രകഥാപാത്രമായി രണ്ട് മലയാള ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിലെത്തിയത്. അതിൽ മകൾ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഓസ്ലർ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.

actor jayaram

തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജയറാം ഇപ്പോൾ സജീവമായി നിൽക്കുന്നത്. മാത്രമല്ല അന്യഭാഷകളിൽ ജയറാം ചെയ്ത സിനിമകളെല്ലാം ഹിറ്റാണുതാനും. അവസാനം ജയറാം ഭാ​ഗമായി തിയേറ്ററുകളിലെത്തിയ സിനിമ വിജയ് ചിത്രം ​ഗോട്ടായിരുന്നു. ​ഗെയിം ചെയ്ഞ്ചർ അടക്കമുള്ള അണിയറയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമകളിലും ജയറാം അഭിനയിക്കുന്നുണ്ട്. മലയാള താരങ്ങളിൽ ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജയറാം.

ഓസ്ലർ സിനിമയ്ക്ക് വേണ്ടി ബോഡി വെയ്റ്റിൽ ജയറാം നടത്തിയ ട്രാൻസ്ഫോർമേഷൻ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യൽ‌മീഡിയയിൽ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ചർച്ചയാകുന്നത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ മോഡേൺ സ്റ്റൈലിൽ‌ ചിരിതൂകിയിരിക്കുന്ന ജയറാമാണ് ചിത്രത്തിലുള്ളത്. ​​ചാര നിറത്തിലുള്ള വൂളൻ സ്വെറ്റ് ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്.

എന്നാൽ‌ ഫോട്ടോ ആരാധകർക്ക് അത്ര ബോധിച്ചില്ല. ജയറാമിന്റെ മുഖത്തിനും ചിരിക്കും എന്തോ സംഭവിച്ചുവെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ വരുന്ന കമന്റുകളിൽ ഏറെയും. ഇത് ഞങ്ങളുടെ ജയറമേട്ടനല്ല... എന്തോ എവിടെയോ ഒരു തകരാറുപോലെ.. നടന്റെ മുഖത്തിന് എന്തുപറ്റി?, ഇത് ഏത് സ്റ്റൈലാണ്?, പെട്ടന്ന് കാണുമ്പോൾ നടൻ പ്രതാപ് പോത്തനെ പോലെ തോന്നി, പുതിയ സിനിമയിലെ ലുക്കാണോ? അതോ ഡീ എയ്ജിങ്ങോ? എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ഏറെയും കമന്റുകൾ നടന്റെ മുഖത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോ എന്നുള്ള ആശങ്ക പങ്കിട്ടുള്ളതായിരുന്നു. ഫോട്ടോ ചർച്ചയായതോടെ ചിലർ നടൻ മിറർ ഇമേജാണ് ഇട്ടിരിക്കുന്നതെന്നും അതിനാലാണ് മുഖത്തിന് മാറ്റം സംഭവിച്ചതായി തോന്നുന്നതെന്നും കുറിച്ചെത്തി. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവാണ് ജയറാം.

actor jayaram

പൊന്നിയൻ സെൽവനിലെ നമ്പി എന്ന കഥാപാത്രത്തിന് വേണ്ടി മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട് ജയറാം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ഷൂട്ടിനുശേഷം പഴയ ഫിറ്റ്നസിലേക്ക് താരം നിഷ്പ്രയാസം തിരികെ എത്തുകയും ചെയ്തു. ഫ്രീക്കിൽ ലുക്കിൽ ജയറാം പ്രത്യക്ഷപ്പെടുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം റിവേഴ്സ് ​ഗിയറിലാണോയെന്ന സംശയം പോലും ആരാധകർക്കുണ്ടാകാറുണ്ട്. പലപ്പോഴും ജയറാം ഒരുങ്ങി ഇറങ്ങി കഴിയുമ്പോൾ മകനും മരുമകനും വരെ ലുക്കിന്റെ കാര്യത്തിൽ നടന് പിന്നിലാകും.

വീട്ടിൽ വർക്കൗട്ടിനായി ജിം ഒരുക്കിയത് കാളിദാസാണെങ്കിലും അത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പാർവതിയും ജയറാമുമാണ്. അടുത്തിടെ തിരുവോണ ദിനത്തിൽ ചെന്നൈയിലെ വീടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കുന്ന ജയറാമിന്റെ വീഡിയോ വൈറലായിരുന്നു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താരം പൂക്കളം ഒരുക്കിയത്.

രജിനികാന്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ കൂലിയിലും ജയറാം ഭാ​ഗമാണെന്നാണ് ​റിപ്പോർട്ടുകൾ. രാംചരണിനെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ ഒരുങ്ങുന്ന ​ഗെയിം ചെയിഞ്ചറിലും നടൻ പ്രാധാന്യമുള്ള വേഷമാണ് ചെയ്യുന്നത്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X