പണവും പ്രശസ്തിയും മീരയെ അഹങ്കാരിയാക്കി, സ്നേഹിച്ചവർ തന്നെ വെറുത്തു, ഭർത്താവിന് എന്ത് സംഭവിച്ചുവെന്നത് അജ്ഞാതം!
പത്തൊമ്പതാമെത്തെ വയസിൽ സിനിമയിലേക്ക് എത്തിയതാണ് മീര ജാസ്മിൻ. സിനിമാ പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല നടിയുടേത്. തിരുവല്ല സ്വദേശികളായ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളിൽ നാലാമത്തെ മകളാണ് മീരാ ജാസ്മിൻ. സംവിധായകൻ ബ്ലെസിയാണ് തന്റെ പുതിയ സിനിമയിലേക്ക് നായികയെ അന്വേഷിക്കുകയായിരുന്ന ലോഹിതദാസിന് മീര ജാസ്മിനെ പരിചയപ്പെടുത്തി കൊടുത്തത്. ലോഹിതദാസിന്റെ സംവിധാന സഹായിയായിരുന്നു അന്ന് ബ്ലെസി.
സിനിമ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നതുകൊണ്ട് തന്നെ അഭിനയം മീരയ്ക്ക് അത്ര വശമുണ്ടായിരുന്നില്ല. പക്ഷെ ലോഹിതദാസ് മീരയിലെ അഭിനേതാവിനെ പോളിഷ് ചെയ്ത് എടുത്തു. പത്തൊമ്പത് വയസിലാണ് സൂത്രധാരൻ സിനിമയിൽ ശിവാനി എന്ന കഥാപാത്രത്തെ മീര അവതരിപ്പിച്ചതെന്ന് പറഞ്ഞാൽ പലർക്കും ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാകും.

അത്ര മനോഹരമായാണ് വേശ്യാലയത്തിൽ വളരുന്ന ശിവാനിയെന്ന കഥാപാത്രത്തെ നടി അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്സ് ഇന്നും കണ്ടിരിക്കാൻ പ്രയാസമുള്ള ഒന്ന് തന്നെയാണ്. ലോഹിതദാസിന് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു മീര. മീര ജാസ്മിനിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവളുടെ അനുഭവതലമാണ്. മീരയുടെ ഭക്ഷണവും രുചിബോധവും ഭയങ്കരമാണ്. സൂത്രധാരനിലെ നായിക പുതുമുഖമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
കേരളം മുഴുവൻ പുതുമുഖ നായികയെ തേടി അലഞ്ഞു. അങ്ങനെ ഞാൻ കണ്ടെത്തിയ നായികയാണ് മീര. അവൾ മലയാള സിനിമയ്ക്ക് ഒരു സൗഭാഗ്യമായി തീരും എന്നുമാണ് ഒരിക്കൽ ലോഹിതദാസ് പറഞ്ഞത്. അതുപോലെ തന്നെ സംഭവിച്ചു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ താരറാണിയായി.
ആദ്യ സിനിമ കഴിഞ്ഞശേഷം മീര പോയത് തമിഴിലേക്കാണ്. മാധവനൊപ്പം റൺ എന്ന സിനിമയിലാണ് മീര അഭിനയിച്ചത്. അത് ഇൻഡസ്ട്രി ഹിറ്റായിരുന്നു. തൊട്ടടുത്ത വർഷം പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ നാഷണൽ അവാർഡും മീര ജാസ്മിൻ പോക്കറ്റിലാക്കി. ദേശീയ പുരസ്കാരം മാത്രമല്ല ഇരുപത്തിനാല് വർഷത്തെ സിനിമാ ജീവിതത്തിനിടെ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം അടക്കം മീരയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും തിരക്കുള്ള നടിയായിരുന്നു മീര. ചെറിയ പ്രായത്തിൽ തന്നെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു. പണവും പ്രശസ്തിയും വർധിക്കുന്നതോടൊപ്പം തന്നെ മീരയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഗോസിപ്പുകളും വർധിച്ചു. അഹങ്കാരിയായ നടി എന്നാണ് സിനിമാ മേഖലയിലുള്ളവർ നടിയെ വിശേഷിപ്പിച്ചിരുന്നത്.

തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരോട് പ്രായമോ അവരുടെ എക്സ്പീരിയൻസോ പരിഗണിക്കാതെ മീര ധാർഷ്ഠ്യം കാണിക്കുമായിരുന്നുവത്രെ. പെരുമഴക്കാലം, സ്വപ്നക്കൂട് തുടങ്ങി നിരവധി സിനിമകൾ മീരയെ വെച്ച സംവിധാനം ചെയ്തിട്ടുള്ള കമൽ തന്നെ നടിയുടെ പെരുമാറ്റം തനിക്കും സിനിമയ്ക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് കരിയറിൽ പിന്നീട് തുടരെ പരാജയങ്ങൾ ഉണ്ടാവാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹശേഷം മീര അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 2014ൽ ആയിരുന്നു ജോൺ ടൈറ്റസുമായുള്ള നടിയുടെ വിവാഹം. ശേഷം എഞ്ചിനീയറായ ഭർത്താവിനൊപ്പം മീര ദുബായിലേക്ക് ചേക്കറി. പതിയെ ബിസിനസുകളിലേക്കും ശ്രദ്ധ കൊടുത്തു.
പിന്നീട് മീര സിനിമകൾ ചെയ്ത് വലിയ ഇടവേളകൾ ഇടയ്ക്കിടെ നൽകി മാത്രമാണ്. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിൽ ഏറെയായിയെങ്കിലും ഭർത്താവിനൊപ്പമുള്ള അപ്ഡേറ്റുകൾ പങ്കുവെക്കുകയോ ദാമ്പത്യത്തെ കുറിച്ച് എവിടേയും മനസ് തുറക്കുകയോ ചെയ്തിട്ടില്ല. ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ മീര സമാധാനപരമായ ജീവിതത്തിനും നല്ല സിനിമകൾക്കും പിന്നാലെയാണ്.


Click it and Unblock the Notifications