ആത്മഹത്യയല്ല, വില്ലനായത് മദ്യപാനം; തമിഴ് സിനിമയുടെ റൊമാന്റിക് നായകൻ മുരളിയ്ക്ക് സംഭവിച്ചതെന്ത്?
പ്രശസ്ത തമിഴ് താരം മുരളിയുടെ മരണം പ്രേക്ഷകർക്കും സിനിമാ ലോകത്തിനും ഒരു വലിയ ഷോക്കായിരുന്നു. റൊമാന്റിക് ചിത്രങ്ങളിലൂടെ പേരെടുത്ത സീനിയർ താരം വെറും നാല്പത്തിയാറ് വയസുള്ളപ്പോഴാണ് അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുരളിയെ പോരൂരിലെ ശ്രീ രാമചന്ദ്ര യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും, അവിടെ എത്തുന്നതിന് മുൻപ് തന്നെ അദ്ധേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. മുരളിയുടെ മരണം നടന്നിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും സോഷ്യൽ മീഡിയ അതിന്റെ കാരണങ്ങൾ ചർച്ച ചെയ്യുകയാണ്.
അടുത്തിടെ റെഡിറ്റിൽ ഒരു നെറ്റിസൺ മുരളിയുടെ മരണത്തെ കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. നാൽപ്പത്തിയറാം വയസ്സിൽ പഗൽ നിലവ് താരത്തിന്റെ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് ചോദിച്ച പ്രേക്ഷകൻ, അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ല, മറിച്ച് ആത്മഹത്യയായിരുന്നു എന്ന് കേട്ടിരുന്നു, എന്നും തന്റെ പോസ്റ്റിൽ കുറിച്ചു. എന്നാൽ, ഈ ഗോസിപ്പിനെ തള്ളിക്കളഞ്ഞു കൊണ്ട് പല തമിഴ് സിനിമ ആരാധകരും രംഗത്തെത്തി. മുരളി മരിച്ചത് മോശം ജീവിത ശൈലി കാരണമുള്ള രോഗബാധ കാരണമാണെന്നാണ് അവർ വെളിപ്പെടുത്തിയത്.

"ഇല്ല.. ഇത് പൂർണ്ണമായും സ്വാഭാവികമായ മരണമായിരുന്നു. തുടർച്ചയായ പുകവലിയും മദ്യപാനവും കാരണമാണ് അത് സംഭവിച്ചത്," ഒരു സിനിമ പ്രേമി കുറിച്ചു. "ആത്മഹത്യാ വാർത്ത പൂർണ്ണമായും വ്യാജമാണ്," മറ്റൊരാൾ എഴുതി. "മദ്യപാനം മൂലമുണ്ടായ കരൾ സംബന്ധമായ അസുഖങ്ങൾ മൂലമാണ് അദ്ദേഹം മരിച്ചത്. എന്റെ സുഹൃത്തിന്റെ കുടുംബാംഗം അദ്ദേഹത്തിന്റെ സ്ഥിരം ഡോക്ടർമാരിൽ ഒരാളായിരുന്നതിനാൽ ഇത് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും," മറ്റൊരാൾ സാക്ഷ്യപ്പെടുത്തി. "പല നടന്മാരും മദ്യത്തിനും പുകവലിക്കും അടിമപ്പെടുന്നത് കാണുന്നത് സങ്കടകരമാണ്," ഒരാൾ കുറിച്ചു.

കന്നഡ ചലച്ചിത്ര സംവിധായകൻ ജി. സിദ്ധലിംഗയ്യയുടെ മകനായ മുരളി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്, എന്നാൽ തമിഴ് സിനിമയിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്. മുരളിയുടെ ആദ്യ തമിഴ് ചിത്രം "പൂവിലങ്ങ്" ആയിരുന്നു. കെ. ബാലചന്ദറിന്റെ അസോസിയേറ്റായിരുന്ന അമീർജനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയത്തിനുശേഷം അദ്ദേഹം "പഗൽ നിലവ്" എന്ന ചിത്രം സംവിധാനം ചെയ്തു, ഇത് സംവിധായകൻ മണി രത്നത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു.
Actor Murali Death
byu/Dbknight89 inKollyGossips
നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള 46 കാരനായ മുരളിക്ക് പെട്ടെന്നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഭാര്യയും രണ്ട് ആൺമക്കളുമാണ് മുരളിയുടെ കുടുംബത്തിലുള്ളത്. ബാന കഥാടി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഥർവയും ഇതിൽ ഉൾപ്പെടുന്നു.
പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകൻ സിദ്ധലിംഗയ്യയുടെ മകനായ മുരളി 1984 ൽ അമീർജാൻ സംവിധാനം ചെയ്ത പൂവിലങ്ങ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 90 കളിൽ നിരവധി ഹിറ്റ് സിനിമകൾ നൽകിയ മുരളി ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു. ഇദയം, പുതു വസന്തം, പോർക്കലം, സുന്ദര ട്രാവൽസ് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.


Click it and Unblock the Notifications











