'രാജപ്പൻ' എന്ന് കളിയാക്കുന്ന സമയത്തിറങ്ങിയ സിനിമ; ഇന്ദ്രൻ ​ഗംഭീര ആക്ടറാണ്, പക്ഷെ...; ദീപു കരുണാകരൻ

2011 ൽ പുറത്തിറങ്ങിയ സിനിമയാണ് തേജ ഭായ് ആന്റ് ഫാമിലി. ദീപു കരുണാകരൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ സിനിമയാണിത്. ചിത്രത്തിലെ കോമഡി രം​ഗങ്ങൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. തേജ ഭായ് ആന്റ് ഫാമിലിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ദീപു കരുണാകരൻ. പൃഥ്വിരാജിന്റെ ജനപ്രീതി ഇടിഞ്ഞ സമയത്ത് വന്ന സിനിമയാണിതെന്ന് ദീപു കരുണാകരൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പരാമർശം.

തെറ്റുകൾ പറ്റിയിട്ടുണ്ട്... ഒന്നും ഒളിപ്പിക്കാനില്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി; വിവാഹമോചനത്തെ കുറിച്ച് മീര!
തെറ്റുകൾ പറ്റിയിട്ടുണ്ട്... ഒന്നും ഒളിപ്പിക്കാനില്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി; വിവാഹമോചനത്തെ കുറിച്ച് മീര!

സുഹൃദ്ബന്ധത്തിന് ഒരു പ്രസക്തിയുമില്ലാത്ത സ്ഥലമാണ് സിനിമ. എനിക്കുമില്ല, അവർക്കുമില്ല. പൃഥ്വിരാജ് അത്ര വലിയ താരമല്ലെങ്കിൽ പുള്ളിക്കാരനെ ഞാനെങ്ങനെ സഹായിക്കും. പുള്ളിക്കാരനും എനിക്കും മാർക്കറ്റ് വേണം. പിന്നെ കഥ നന്നായെങ്കിലേ സിനിമ വർക്കൗട്ടാകൂ. സിനിമയുടെ വൺ ലെെൻ കഥ പറയാൻ പോയപ്പോൾ പൃഥ്വി എന്നോട് ആദ്യം ചോദിച്ചത് സിനിമാേട്ടോ​ഗ്രാഫർ ആരാണെന്നാണ്. പ്രൊജക്‌ട് ഓണാണെന്ന് അപ്പോൾ എനിക്ക് മനസിലായി. സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ സിനിമയല്ല.

Prithviraj

75 ദിവസത്തിന് മുകളിൽ ആ സിനിമ ഓടിയിട്ടുണ്ട്. പക്ഷെ ആ സമയത്ത് പൃഥ്വിയോടുള്ള ജനങ്ങളു‌ടെ സമീപം വ്യത്യസ്തമായിരുന്നു. കുറേ വിവാദങ്ങൾ വന്ന സമയമാണ്. കുറേ വിവാദങ്ങൾ വന്ന സമയമാണ്. പൃഥ്വിയുടെ ഒരു ഇന്റർവ്യൂ വന്നു. അതിൽ മോഹൻലാലിനെ കുറ്റം പറഞ്ഞെന്ന് പറയുന്നു. രാജപ്പൻ എന്ന് പറഞ്ഞ് ‌ട്രോൾ ചെയ്യുന്ന കാലഘട്ടമാണ്. അത്രയും അകൽച്ച കഴിഞ്ഞ് വരുന്ന ആദ്യ സിനിമയാണ് തേജഭായ് ആന്റ് ഫാമിലിയെന്നും ചിത്രത്തെ അന്നത്തെ സാഹചര്യം ബാധിച്ചെന്നും ദീപു കരുണാകരൻ പറഞ്ഞു.

അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍
അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍

പൃഥ്വിരാജും സഹോദരൻ ഇന്ദ്രജിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ദീപു കരുണാകരൻ സംസാരിച്ചു. പൃഥ്വി ഒരു പ്രൊജക്ടിൽ മുഴുവനായി ഇടപെട്ട് നന്നാക്കി മുന്നോട്ട് കൊണ്ട് വരാനുള്ള ശ്രമം നടത്തും. പ്രൊഡക്ഷൻ പ്രശ്നങ്ങളിൽ നടൻ ഇടപെടേണ്ടെന്ന് പറഞ്ഞ് പൃഥ്വി ഒരിക്കലും മാറി നിൽക്കില്ല. ഇന്ദ്രൻ ​ഗംഭീര ആക്ടറാണ്. പക്ഷെ ആക്ടറെന്നതിനപ്പുറത്ത് പ്രൊജക്‌ട് അടുത്ത ലെവലിൽ കൊണ്ട് വരാനുള്ള ശ്രമം കുറവാണ്. അതൊരു കുറവല്ല. ആക്ടേർസ് ശരിക്കും അങ്ങനെയാണ് ആകേണ്ടത്. പക്ഷെ ഇന്നത്തെ സർവെെവൽ വേൾഡിൽ അത് നടക്കില്ലെന്നും ദീപു കരുണാകരൻ പറഞ്ഞു.

More from Filmibeat

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X