»   » സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ നടന്മാര്‍ക്ക് അഭിനയം മാത്രം പോര! റഹ്മാനും ശങ്കറിനും സംഭവിച്ചത്...

സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ നടന്മാര്‍ക്ക് അഭിനയം മാത്രം പോര! റഹ്മാനും ശങ്കറിനും സംഭവിച്ചത്...

By: Karthi
Subscribe to Filmibeat Malayalam

നിഗൂഢതകള്‍ ഒട്ടേറെ ഒളിച്ചിരിക്കുന്ന ഒരു കലാരൂപമാണ് സിനിമ. പ്രേക്ഷകരെ അതിവിദഗ്ദമായി കബിളിപ്പിക്കുന്നതാണ് സിനിമയിലെ കഥ പറച്ചിലിന്റെ പ്രത്യേകത. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും ഒട്ടേറെ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഒരു ചിത്രം തിയറ്ററിലെത്തുന്നത്. 

ബാഹുബലിയുടെ റെക്കോര്‍ഡ് തകരും? പുതിയ റെക്കോര്‍ഡിന് 'തല' ഒരുങ്ങുന്നത് ഇങ്ങനെ... ഇത് ചരിത്രം!

ലോകത്തിലെ മറ്റൊരു ഭാഷയിലും കാണാത്ത ഒരു പ്രത്യേകത ഇന്ത്യന്‍ സിനിമയിലുണ്ട്, ഡബ്ബിംഗ്. ചിത്രീകരിക്കുന്ന സമയത്തല്ല പകരം റെക്കോര്‍ഡിംഗ് മുറിയില്‍ പ്രത്യേകം സന്നാഹങ്ങളോടെ പിന്നീട് ഡയലോഗ് റെക്കോര്‍ഡ് ചെയ്യുന്നത്. ഇത് നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. ഭാഷ വശമില്ലാത്തവര്‍ക്കും കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദമില്ലാത്തവര്‍ക്കുമാണ് ഡബ്ബിംഗ് ഏറെ പ്രയോജനം ചെയ്യുന്നത്.

ഇപ്പോള്‍ എല്ലാവരും അറിയുന്നു

ഡബ്ബിംഗ് എന്ന സാങ്കേതികതയേക്കുറിച്ച് പ്രേക്ഷകര്‍ അറിയാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദവും റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്നായിരുന്നു ആദ്യം എല്ലാവര്‍ക്കുമുണ്ടായിരുന്ന ധാരണ.

അന്യഭാഷ നായികമാര്‍ക്ക്

ഡബ്ബിംഗ് കൊണ്ട് ഏറ്റവും അധികം ഗുണമുണ്ടായിട്ടുള്ളത് അന്യഭാഷ നായികമാര്‍ക്കാണ്. ഭാഷയുടെ പ്രശ്‌നം പലപ്പോഴും ഡബ്ബിംഗിലൂടെയാണ് പരിഹരിക്കപ്പെടുന്നത്. ഭാഷ അറിയാവുന്ന, നല്ല ശബ്ദമുള്ളവരായിരിക്കും ഇവരുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുക.

നടന്മാര്‍ക്ക് തിരിച്ചടി

ഡബ്ബിംഗ് നാടിമാരെ ബാധിക്കില്ല. പലപ്പോഴും അത് ഗുണകരമാണ്. എന്നാല്‍ നടന്മാര്‍ക്ക് അത്ര ആശാസ്യമല്ല ഡബ്ബിംഗ്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കില്ല. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥിരമായി രണ്ടാമതൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് നടന്റെ നിലനില്‍പിനെ ബാധിക്കും.

സ്വന്തം ശബ്ദം വേണം

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ ഒരിക്കലും ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല ഡബ്ബ് ചെയ്യാറുള്ളത്. ഒട്ടേറെ വ്യക്തികള്‍ക്ക് അവര്‍ ശബ്ദം നല്‍കുന്നതിനാല്‍ നടന്മാര്‍ക്ക് അവരുടെ സ്വന്തമായ ശൈലി ഉണ്ടാക്കാന്‍ സാധിക്കില്ല. നായകന്മാരായി വന്നാലും ഇത്തരം നടന്മാര്‍ക്ക് അധികകാലം പിടിച്ച് നില്‍ക്കാനാകില്ല.

ശങ്കറും റഹ്മാനും

തങ്ങളുടെ കരിയറിന്റെ ആരംഭത്തില്‍ സൂപ്പര്‍ താര പദവിയോളം എത്തിയ നടന്മാരായിരുന്നു ശങ്കറും റഹ്മാനും. ഇരുവരും സിനിമയില്‍ സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നില്ല. റഹ്മാന്‍ അടുത്തകാലത്താണ് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആരംഭിച്ചത്. ഇരുവരും ഔട്ട് ആയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും

സ്വന്തം ശബ്ദം ഉപയോഗിക്കുന്ന താരങ്ങള്‍ക്കെല്ലാം അവരുടെ ശബ്ദത്തിന്റേതായ ഒരു ശൈലിയുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും ഒക്കെ ആ ശൈലിയുണ്ട്. അതുകൊണ്ടാണ് ഇവരെ മിമിക്രിക്കാര്‍ അനുകരിക്കുന്നതും.

English summary
What happened to Sankar and Rahman in Malayalam cinema, Bhagya Lakshmi reveals.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam