ഇല്ലത്തെ പട്ടിണി പുറത്തറിയിക്കാത്തതാണോ? പൃഥ്വിരാജിന്റെ സ്വപ്നമായിരിക്കും പക്ഷെ...; എമ്പുരാൻ നേരിടുന്നത്?

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. സൂപ്പർ​ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം, പൃഥ്വിരാജിന്റെ സംവിധാനം, പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ട്, വൻ കാസ്റ്റിം​ഗ്, ഹോളവുഡ് ലെവൽ മേക്കിം​ഗ് തുടങ്ങി എമ്പുരാനിൽ പ്രേക്ഷകർ പ്രതീക്ഷ വെക്കാനുള്ള കാരണങ്ങൾ നീളുന്നു. ടീസർ വന്നത് മുതൽ സിനിമാ പ്രേമികൾക്കിടയിലെ പ്രധാന ചർച്ച എമ്പുരാനാണ്. റിലീസിന് ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 27 ആണ് റിലീസ് തിയതിയായി പ്രഖ്യാപിച്ചത്. എന്നാൽ സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകളോ പ്രൊമോഷൻ പരിപാടികളോ തു‌ടങ്ങിയിട്ടില്ല.

മോളിവുഡിലെ ഏറ്റവും വലിയ സിനിമകളിലൊന്നാകാൻ സാധ്യതയുള്ള എമ്പുരാന് അവസാന ഘട്ടത്തിൽ എന്ത് പറ്റിയെന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഇതേക്കുറിച്ച് നടക്കുന്നത്. പൊതുവെ തന്റെ സിനിമകളിൽ ഏറ്റവും നന്നായി മാർക്കറ്റ് ചെയ്യാനറിയാവുന്ന നടനും നിർമാതാവുമാണ് പൃഥ്വിരാജ്. താരത്തിന്റെ സ്വപ്ന പ്രൊജക്ടിന്റെ പ്രൊമോഷനും മറ്റും ഇങ്ങനെയായിരിക്കില്ല തീരുമാനിച്ചതെന്ന് ഉറപ്പാണ്.

Prithviraj  Empuraan

അണിയറയിൽ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് നടക്കുന്ന ചില ചർച്ചകളാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്ന് അഭ്യൂഹമുണ്ട്. ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസുമാണ് എമ്പുരാൻ നിർമ്മിക്കുന്നത്. എമ്പുരാന്റെ ഓവർസീസ് റിലീസ് സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. ലെെകയും ആശിർവാദും ഇതിൽ തീരുമാനത്തിലെത്തിയില്ലെന്നും എമ്പുരാന് വേണ്ടി വലിയ തോതിൽ പണം മുടക്കാൻ നിലവിൽ ലൈക തയ്യാറാകുന്നില്ലെന്നും റെ‍ഡിറ്റിലെ ചർച്ചകളിൽ വാദങ്ങൾ വരുന്നുണ്ട്. അതേസമയം ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.

ഒടിടി ബിസിനസിൽ ലെെകയ്ക്ക് തൃപ്തിയില്ലെന്നും പ്രതീക്ഷിച്ച തുകയ്ക്ക് ഡീൽ സാധ്യമായില്ലെന്നും അഭ്യൂഹങ്ങളുണ്ട്. ലെെകയുടെ ഇപ്പോഴത്തെ സാഹചര്യമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. വലിയ പണം മുടക്കി ലെെക അടുത്ത കാലത്ത് നിർമ്മിച്ച സിനിമകളിൽ ഭൂരിഭാ​ഗവും പരാജയപ്പെട്ടു. ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടം ചെറുതല്ല. ഇന്ത്യൻ 2, ചന്ദ്രമുഖി 2, ലാൽ സലാം, വേട്ടയാൻ തു‌ടങ്ങിയ പ്രൊജക്ടുകളെല്ലാം ലെെകയ്ക്ക് നഷ്ടമുണ്ടാക്കിയ പ്രൊജക്ടുകളാണ്.

Prithviraj  Empuraan

ഏറെ പ്രതീക്ഷയോടെ ലെെക കണ്ട സിനിമയായിരുന്നു ഒടുവിൽ റിലീസ് ചെയ്ത വിടാമുയർച്ചി. അജിത്ത് നായകനായ ഈ ചിത്രവും പരാജയപ്പെട്ടു. വലിയ ഹെെപ്പിൽ വന്ന സിനിമകളെല്ലാം പരാജയപ്പെട്ടിരിക്കെ പുതിയ സിനിമകളിൽ പണം മുടക്കുന്നതിൽ ലെെക പ്രൊഡക്ഷൻസ് ജാ​ഗ്രത പുലർത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Take a Poll

വിടാമുയർച്ചിയുടെ പരാജയത്തിന് പിന്നാലെയാണ് എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. സ്വന്തം 'പ്ലേ ​ഗ്രൗണ്ടായ' തമിഴകത്ത് ലെെകയുടെ കണക്ക് കൂട്ടലെല്ലാം പിഴയ്ക്കുന്നു, അതും ബോക്സ് ഓഫീസ് മൂല്യമുള്ള സൂപ്പർ താരങ്ങളുടെ പ്രൊജക്ടുകളിൽ. കോടികളാണ് ലെെകയ്ക്ക് നഷ്ടം. ഇതിനിടെ എത്ര വലിയ വലിയ ഹെപ്പുണ്ടെന്ന് പറഞ്ഞാലും മോളിവുഡിൽ നിന്ന് ഒരു പ്രൊജക്ടുമായി സഹകരിക്കുമ്പോൾ ലെെക ജാ​​ഗ്രത കാണിക്കുന്നത് സ്വാഭാവികമാണെന്നും അഭിപ്രായമുണ്ട്.

പൃഥ്വിരാജിന്റെ സ്വപ്ന പ്രൊജക്ടായിരിക്കാം, പക്ഷെ ലൈകയുടെ സ്വപ്നങ്ങൾ നിറം മങ്ങിയിരിക്കുന്ന സമയമാണിതെന്ന് സിനിമാ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ ലൈകയുമായുള്ള കെെ കോർക്കൽ പൃഥ്വിരാജും ആശിർവാദും ഒഴിവാക്കേണ്ടതായിരുന്നു എന്ന് ആരാധകർ ശക്തമായി വാദിക്കുന്നുണ്ട്. മറ്റ് പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെ പേരും കമന്റ് ചെയ്യുന്നുണ്ട്. അഭ്യൂഹങ്ങൾക്ക് എമ്പുരാൻ ടീം വെെകാതെ വിശധീകരണം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

FAQs
എമ്പുരാനിൽ അണിനിരക്കുന്നവർ ആരൊക്കെ?

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, മണിക്കുട്ടൻ, ഇന്ദ്രജിത്ത്, ഹോളിവു‍ഡ് നടൻ ജെറോ ഫ്ലിൻ തുട‌ങ്ങി വലിയ താരനിര എമ്പുരാനിൽ അണിനിരക്കുന്നു.

Filmibeat Entertainment

Read more about: empuraan prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X