മോഹന്‍ലാലിന്റെ കൈയ്ക്ക് എന്ത് പറ്റി, തള്ളവരിലിലെ ബാന്റേജ് ചര്‍ച്ചയാവുന്നു
ദൃശ്യം എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിയ്ക്കുന്ന ചിത്രമാണ് റാം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് പോസ്റ്റര്‍ റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രതീക്ഷ നിലനിര്‍ത്തും വിധമായിരുന്നു ആ പോസ്റ്റര്‍. ഇന്നലെ (ഡിസംബര്‍ 18 ന്) റാം എന്ന സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കൊച്ചിയില്‍ ഒരു സമ്മേളനം നടത്തിയിരുന്നു. അതിന്റെ വീഡിയോകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ശ്രദ്ധിച്ചത് ലാലിന്റെ തള്ളവിരലിന് ഇട്ടിരിയ്ക്കുന്ന ബാന്റേജ് ആണ്. വീഡിയോയില്‍ ഉടനീളം ആ കൈ ഇളകാതെ ലാല്‍ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
വലതു കൈയ്യുടെ തള്ളവിരലിനാണ് ബാന്റേജ് ഇട്ടിരിയ്ക്കുന്നത്. ഏതെങ്കിലും സിനിമയുടെ ഷൂട്ടിങിനിടെ പരിക്ക് പറ്റിയതാണോ എന്നാണ് ആരാധകരുടെ ചോദ്യം. അതിന് മറുപടി കിട്ടാതെ അവര്‍ക്ക് സമാധാനമില്ല. റാം സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തന്റെ കരിയറില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് റാം എന്ന് ജീത്തു ജോസഫ് പറഞ്ഞു. തെന്നിന്ത്യന്‍ താരം തൃഷയാണ് റാമില്‍ ലാലിന്റെ നായികയായെത്തുന്നത്. ഏറെ കാലത്തെ തന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ പൂര്‍ത്തിയാവുകയാണ് എന്ന് തൃഷ പറഞ്ഞു. 2020 ല്‍ ഓണത്തിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 5 ന് ആരംഭിയ്ക്കും.


Click it and Unblock the Notifications