»   » ഷാരൂഖ്- ദുല്‍ഖര്‍, പ്രീതി-നിത്യ മേനോന്‍, സെയ്ഫിന്റെ റോളില്‍ ടൊവിനോ; കല്‍ ഹോ ന ഹോ മലയാളത്തില്‍!!

ഷാരൂഖ്- ദുല്‍ഖര്‍, പ്രീതി-നിത്യ മേനോന്‍, സെയ്ഫിന്റെ റോളില്‍ ടൊവിനോ; കല്‍ ഹോ ന ഹോ മലയാളത്തില്‍!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ സെയ്ഫ് അലി ഖാന്‍, പ്രീതി സിന്റ തുടങ്ങിയവര്‍ മുഖ്യ റോളിലെത്തിയ കല്‍ ഹോ ന ഹോ. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ചിത്രം വളരെയേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കരണ്‍ ജോഹറും യാഷ് ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷാരൂഖാന്റെ കരിയറിലെ ഏററവു മികച്ച ചിത്രം കൂടിയായിരുന്നു കല്‍ ഹോ ന ഹോ. ചിത്രം മലയാളത്തിലെടുക്കുകയാണെങ്കില്‍ താരങ്ങള്‍ക്കു പകരം വെക്കാന്‍ പറ്റുന്നവരാരൊക്കെയായിരിക്കും..

കല്‍ ഹോ ന ഹോ

2003 ല്‍ ഇറങ്ങിയ കല്‍ ഹോ ന ഹോ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറും നിരഞ്ജന്‍ അയ്യങ്കാറും ചേര്‍ന്നാണ് കല്‍ ഹോ ന ഹോയുടെ തിരക്കഥ നിര്‍വ്വഹിച്ചത്. രണ്ട് ദേശീയ അവാര്‍ഡ്, എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്..

അമന്‍ ആയി ദുല്‍ക്കര്‍ സല്‍മാന്‍

ചിത്രത്തില്‍ ഷാരൂഖിന്റെ റോളിനു പകരം വെക്കാന്‍ കഴിയുന്ന മലയാള നടന്‍ ദുല്‍ക്കര്‍ സല്‍മാനായിരിക്കും. ചുറ്റുമുളളവരെ സ്നേഹം കൊണ്ടു കൈയ്യിലെടുത്തു അവരെ ജീവിതം മാറ്റിമറിക്കുന്ന ഹൃദ്രോഗിയായ അമനെ അവതരിപ്പിക്കാന്‍ ദുല്‍ക്കറിനു കഴിയും.

നൈന കാതറിന്‍ ആവാന്‍ നിത്യയ്‌ക്കേ കഴിയൂ

ചിത്രത്തില്‍ നൈന കാതറിന്‍ ആവാന്‍ കഴിവുള്ള നടി നിത്യ മേനോനാണ്. അച്ഛന്റെ മരണ ശേഷം വീട്ടിലെ സാഹചര്യങ്ങളോട് പൊരുതുന്ന കോളേജ് വിദ്യാര്‍ത്ഥിനിയാണ് നൈന. ഈ റോളിനോട് നീതി പുലര്‍ത്താന്‍ നിത്യയ്‌ക്കേ കഴിയൂ. കരീന കപൂറിനെയായിരുന്നു ഈ റോളിലേയ്ക്ക് ആദ്യം സംവിധായകന്‍ തീരുമാനിച്ചതെങ്കിലും അസൗകര്യം കാരണം നടി വേണ്ടെന്നു വയ്ക്കുകയായിരുന്നു

രോഹിതായി ടൊവിനൊ തോമസ്

മലയാളത്തിലെ ഏറെ വ്യത്യസ്തനായ നടനാണ് ടൊവിനൊ തോമസ്. ഏതു റോളും തന്മയത്വത്തോടെ ചെയ്യാന്‍ കഴിയുന്ന ടൊവിനൊയ്ക്ക് കല്‍ ഹോ ന ഹോയില്‍ രോഹിതിന്റെ റോള്‍ എളുപ്പത്തില്‍ വഴങ്ങും

രേവതിയുമുണ്ട് ജെന്നിഫറായി

കല്‍ ഹോ ന യില്‍ ജെന്നിഫറായി എത്തിയത് ജയ ബച്ചനായിരുന്നു. വിധവയായ നൈനയുടെ അമ്മയുടെ റോളായിരുന്നു ജയ ബച്ചന്‍ അവതരിപ്പിച്ചത്. രേവതിയുടെ റോള്‍ അവതരിപ്പിക്കാന്‍ എന്തുകൊണ്ടും അനുയോജ്യ രേവതിയാണെന്നാണ് പറയുന്നത്.

മുത്തശ്ശിയായി കെപിഎസി ലളിത

ചിത്രത്തില്‍ മുത്തശ്ശിയായി വെള്ളിത്തിരയിലെത്തിയ സുഷമ സേത്തായിരുന്നു. സുഷമയുടെ റോളിനെ അനശ്വരമാക്കാന്‍ കെപിഎസി ലളിതയ്ക്കു കഴിയും .

English summary
Who will replace Shahrukh Khan, Saif Ali Khan, Preity Zinta, and Jaya Bachchan if Kal Ho Naa Ho is remade in Malayalam? Read our segment 'Mollywood Retake

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam