»   » സൂര്യയുടെ പകരക്കാരാനായി പൃഥ്വിരാജ്, 24 മലയാളത്തിലേക്ക് റീമേക്ക് ചെയ്താല്‍ സംഭവിക്കുന്നത്!

സൂര്യയുടെ പകരക്കാരാനായി പൃഥ്വിരാജ്, 24 മലയാളത്തിലേക്ക് റീമേക്ക് ചെയ്താല്‍ സംഭവിക്കുന്നത്!

Posted By: Sanviya
Subscribe to Filmibeat Malayalam


സൂര്യ കേന്ദ്ര കഥാപാത്രമായി 2016ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് 24. വിക്രം കുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടി. മൂന്ന് റോളിലാണ് ചിത്രത്തില്‍ സൂര്യ അഭിനയിച്ചത്. സേതുരാമന്‍, അത്രേയ, മണി എന്നീ കഥാപാത്രങ്ങളായി.

സൂര്യ അവതരിപ്പിച്ച അത്രേയ എന്ന റോള്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സമാന്ത, നിത്യാ മേനോന്‍, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ നായിക വേഷത്തില്‍ അഭിനയിച്ചവര്‍. ടുഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിച്ചത്.

24 മലയാളത്തിലേക്ക് റീമേക്ക് ചെയ്താല്‍? ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ചവര്‍ ഇവരായിരിക്കും.

പൃഥ്വിരാജ്

സൂര്യ അവതരിപ്പിച്ച മണിയായും ശാസ്ത്രജ്ഞന്‍ സേതുരാമനായും വില്ലനായ അത്രേയനായും ഇങ്ങനെ ഒരേ സമയം മള്‍ട്ടി റോള്‍ കൈകാര്യം ചെയ്യാന്‍ മലയാളത്തില്‍ മറ്റൊരു നടനില്ല. അത് യുവനടന്‍ പൃഥ്വിരാജ് തന്നെയായിരിക്കും.

കീര്‍ത്തി സുരേഷ്

സൂര്യ അവതരിപ്പിച്ച മണി എന്ന കഥാപാത്രത്തിന്റെ പ്രണയിനിയുടെ വേഷം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്നത് കീര്‍ത്തി സുരേഷിനായിരിക്കും. തമിഴില്‍ സമാന്തയാണ് മണിയുടെ പ്രണയിനി സത്യയുടെ വേഷം അവതരിപ്പിക്കുന്നത്.

നിത്യ മേനോന്‍

ചിത്രത്തില്‍ നിത്യാ മേനോനും ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. സൂര്യ അവതരിപ്പിച്ച സേതുരാമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷം. പ്രിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. മലയാളത്തിലും നിത്യാ മേനോന്‍ തന്നെ ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുക.

ലെന

മണിയുടെ വളര്‍ത്തമ്മയുടെ വേഷം അവതരിപ്പിക്കാന്‍ മലയാളത്തില്‍ നിന്ന് ലെനയെ തെരഞ്ഞെടുക്കേണ്ടി വരും. നടി ശരണ്യയാണ് ചിത്രത്തില്‍ മണിയുടെ അമ്മ വേഷം വളര്‍ത്തമ്മയുടെ വേഷം അവതരിപ്പിച്ചത്.

English summary
What If Suriya's 24 Is Remade In Malayalam?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam