For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  By Aswini
  |

  മലയാളികള്‍ അങ്ങനെയാ. അവരുടെ ആസ്വാദന രീതി അങ്ങനെയാ. ഇപ്പോള്‍ മൊയ്തീനെന്നും കാഞ്ചന മാലയെന്നും അനശ്വര പ്രണയമെന്നും ഉദാത്ത പ്രണയമെന്നുമൊക്കെ പറഞ്ഞു നടക്കുന്നവര്‍ക്ക് രണ്ടാഴ്ചമുമ്പ് വരെ ജോര്‍ജ്ജും മലരുമായിരുന്നു പ്രേണയദേവന്മാര്‍. അതായിരുന്നു പ്രേമവും പ്രണയവും. മലര്‍ മിസിനെ ജോര്‍ജ്ജിന് കിട്ടാത്തതില്‍ പൊട്ടിക്കരഞ്ഞവരും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിച്ചവരുമുണ്ട്.

  നവ മാധ്യമങ്ങളുടെ ആദ്യത്തെ ഹിറ്റായിരുന്നു പ്രേമം എന്ന് പറയാം. ടീച്ചറെ പ്രേമിച്ചതിനും തല്ലുകൊള്ളിയായി ക്ലാസില്‍ മദ്യപിച്ചതിനുമൊക്കെ ചിലര്‍ കലിതുള്ളിയപ്പോള്‍ ഓണത്തിന് ജോര്‍ജ്ജിന്റെ കറുത്ത ഷര്‍ട്ടും മുണ്ടും കടംവാങ്ങിയുടുത്ത് ഇവിടെ ലഹളയുണ്ടാക്കി. ജെ സി ബിയും ഫയര്‍ എഞ്ചിനും ഓടിച്ച് നെഞ്ചത്ത് കയറ്റി. എന്നിട്ടിപ്പോള്‍ കാഞ്ചന മാലയും മൊയ്തീനും വന്നപ്പോള്‍ ജോര്‍ജ്ജിനെയും മലരിനെയും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലു കാണിക്കുന്നില്ല.

  ഹല്ലേ, ജോര്‍ജ്ജേ നീ മൊയ്തീനെ കണ്ട് പഠിക്ക്. സമൂഹിക ബോധമുള്ള മൊയ്തീനും ടീച്ചറെ പ്രേമിച്ച് നടക്കുന്ന ജോര്‍ജ്ജും എവിടെ കിടക്കുന്നു എന്നായി ചോദ്യം. മൊയ്തീന്‍ വന്നപ്പോള്‍ കുറ്റക്കാരന്‍ നിവിന്‍ പോളിയായി. അപ്പോള്‍ നേരത്തെ ജോര്‍ജ്ജിനെയും മലരിനെയും നെഞ്ചത്ത് വച്ച് ഫേസ്ബുക്കിലൂടെ നടന്നവരോടൊന്നും ചോദിക്കരുത്, ഞങ്ങള്‍ മാറി വരുന്ന പുതിയ സിമകള്‍ക്കും കാഴ്ചപ്പാടിനുമൊപ്പമാണ്. നല്ല സിനിമകള്‍ക്കൊപ്പമാണെന്നൊക്കെ അവര്‍ പറയും.

  മിണ്ടരുത്, നല്ല സിനിമയോ? ഞങ്ങള്‍ നല്ല സിനിമയെ അംഗീകരിക്കുന്നവരാണെന്ന് പറയാനുള്ള ഒരവകാശവും ഇപ്പറഞ്ഞവര്‍ക്കില്ല. എങ്കില്‍ പറ, മൊയ്തീനൊപ്പം കേരളത്തിലേ മൂന്നേ മൂന്ന് സര്‍ക്കാര്‍ തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിയ്ക്കുന്ന (ഗതികേടുകൊണ്ട്, അതേ കിട്ടിയുള്ളൂ), ദേശീയതലത്തില്‍ ശ്രദ്ധനേടിയ ഐന്‍ എന്ന ചിത്രം നിങ്ങളിലെത്രപേര്‍ കണ്ടു. ഹോ അത് പ്രേമവും പ്രണയവുമല്ലല്ലോ. നല്ല സിനിമകള്‍ എന്ന് പറയുമ്പോള്‍ ഈ റൊമാന്റിക്ക് മാത്രമേ പെടുള്ളോ...

  പോട്ടെ നമ്മളെന്തിനാണിങ്ങനെ രോഷം കൊള്ളുന്നത്. പക്ഷെ മൊയ്തീനും കാഞ്ചനമാലയും മാത്രമാണ് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയജോഡികളെന്നും താന്‍ കണ്ടതില്‍ വച്ച ഏറ്റവും മികച്ച പ്രണയ ചിത്രവുമെന്നും പറയല്ലേ. ശരിയാണ്, അത് യഥാര്‍ത്ഥ ജീവിതത്തിന്റെ ഏടുകളാണ്. ആര്‍ എസ് വിമല്‍ എന്ന സംവിധായകന്‍ ആ ജീവിതം സിനിമയാക്കുന്നതിന് മുമ്പ് ഡോക്യുമെന്റകളായും പുസ്തകങ്ങളായും ആ പ്രണയം നമുക്കിടയില്‍ തന്നെ ഉണ്ടായിരുന്നു.

  പിന്നെ മലയാളത്തിലെ റൊമാന്റിക് ചിത്രങ്ങളെ കുറിച്ച് മാത്രമാണ് നിങ്ങള്‍ പറയുന്നത് എങ്കില്‍, രമണനും ചന്ദ്രികയും മുതല്‍ തുടങ്ങുന്നു. പത്മരാജന്റെ സോളമനും സോഫിയും, ഭരതന്റെ ക്ലാരയും ജയകൃഷ്ണനും അനിയത്തിപ്രാവിലെ മിനിയും സുധിയും തട്ടത്തിന്‍ മറയ്‌ത്തെ വിനോദും അയിഷയും. ഓരോ കാലത്തിന്റെയും വിജയങ്ങളാണ് ഈ സിനിമ. ഇപ്പോള്‍ തരംഗം കാഞ്ചനമാലയും മൊയ്തീനുമാണെന്ന് മാത്രം. നാളെ ചാര്‍ളി എന്ന ചിത്രം ഹിറ്റായാല്‍ ചിലപ്പോള്‍ ജോര്‍ജ്ജും മൊയ്തീനുമൊക്കെ പോകും, അത്രയേ ഉള്ളൂ ഈ മലയാളിയുടെ ആസ്വാദാനായുസ്!

  ചാമരം

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  ജോര്‍ജ്ജിനും മലരിനും മുമ്പ് ടീച്ചര്‍ - വിദ്യാര്‍ത്ഥി പ്രണയം പറഞ്ഞതും, അത് തെറ്റാണെന്ന് ചൂണ്ടി കാണിച്ചതും ഭരതന്റെ ചാമരമാണ്. സറീന വഹാബാണ് അന്നത്തെ മലര്‍ മിസ്

  രതി നിര്‍വ്വദം

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  രതിചേച്ചിയോട് പപ്പുവിന് തോന്നിയ പ്രേമം പറഞ്ഞത് ഭരതനും പദ്മരാജനുമാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടി 1978 ല്‍ റിലീസ് ചെയ്ത ഈ ചിത്രം

  ഞാന്‍ ഗന്ധര്‍വ്വന്‍

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  ഒരു ഗാന്ധര്‍വ്വ പ്രണയകഥ. മലയാളത്തിലെ റൊമാന്റ്ക് ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന് വേണമെങ്കില്‍ പദ്മരാജനെ വിശേഷിപ്പിക്കാവുന്നത്. ചിത്രത്തിലെ പാട്ടുകളൊക്കെ ഇന്നും ഹിറ്റാണ്. വെറുമൊരു സാങ്കല്‍പിക കഥയാണെങ്കില്‍ കൂടെ മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് റൊമാന്റിക് ചിത്രങ്ങളിലൊന്നായാണ് ഞാന്‍ ഗന്ധര്‍വ്വന്‍ ഇരിക്കുന്നത്.

  ചെമ്മീന്‍

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  കറുത്തമ്മയുടെയും കൊച്ചുമൊതലാളിയുടെയും പ്രണയം ഇന്നും കടാപ്പുറത്ത് പാടി നടക്കുന്നു. മലയാള സിനിമയില്‍ നഷ്ടപ്രണയത്തിന്റെ വേദന തുടങ്ങുന്നത് അവിടെ മുതലിങ്ങോട്ടാണ്. എന്നിട്ടേയുള്ളൂ ജോര്‍ജ്ജും മലരും

  നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുക്കള്‍

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  മോഹന്‍ലാലും ശാരിയും സോളമനും സോഫിയുമായെത്തിയ പദ്മരാജന്റെ തിരക്കഥയില്‍ ഒരുങ്ങിയ മറ്റൊരു റൊമാന്റിക് ചിത്രം. ബൈബിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

   തൂവാനത്തുമ്പികള്‍

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  തിരക്കഥയില്‍ നിന്ന് സംവിധാനത്തിലേക്ക് കടന്ന പദ്മരാജന്റെ ഉദകപ്പോള എന്ന അധികം ശ്രദ്ധിക്കപ്പെടാതെ പോയ നോവലില്‍ നിന്നാണ് തുവാനത്തുമ്പികള്‍ പിറന്നത്. ക്ലാരയും ജയകൃഷ്ണനും പിന്നീട് മലയാളത്തിലെ ഹിറ്റ് പ്രണയജോഡികളായി മാറി.

  അനിയത്തിപ്രാവ്

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  കുഞ്ചാക്കോ ബോബന്‍ - ശാലിനി കൂട്ടുകെട്ടും കാമ്പസ് പ്രണയവും മലയാള സിനിമയില്‍ ഹിറ്റാകാന്‍ തുടങ്ങിയ സമയം. ചാക്കോച്ചന്റെ ആദ്യത്തെ ചിത്രമാണ് അനിയത്തിപ്രാവ്. മിനിയും സുധിയും ജാതിയുടെ വരമ്പുകള്‍ തകര്‍ത്ത് ഒന്നായി

  പ്രണയം

  നിവിന്‍ പേടിക്കേണ്ട, ദുല്‍ഖര്‍ വന്നാല്‍ ചിലപ്പോള്‍ ഈ പൃഥ്വി ഭ്രമം മാറും!!

  പ്രണയത്തിന് പ്രായമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലസ്സിയുടെ പ്രണയം എന്ന ചിത്രമെത്തുന്നത്. മോഹന്‍ലാലിനും ജയപ്രഭയ്ക്കുമൊപ്പം അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു.

  English summary
  What is the impact of romantic movies in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X