For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  By Aswini
  |

  താരതമ്യം ചെയ്യാന്‍ എന്തുണ്ട് സിനിമയില്‍ എന്ന് നോക്കിയിരിക്കുകയാണോ ചിലര്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും, ദുല്‍ഖറിനെയും മമ്മൂട്ടിയെയും, നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും അങ്ങനെ വെറും യുക്തിരഹിതമായ ചില താരതമ്യപ്പെടുത്തലുകള്‍ ഈ ഇടെ വല്ലാതെ അധികമായിരിക്കുന്നു. ഏറ്റവുമൊടുവില്‍ പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രവും എന്ന് നിന്റെ മൊയ്തീന്‍ എന്ന ആര്‍ എസ് വിമല്‍ ചിത്രവും തമ്മില്‍ ഒത്തുനോക്കുകയാണ് ചിലര്‍.

  Also Read: മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

  ശരിയാണ് പ്രേമം സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റായ ചിത്രമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗമായിരുന്നു. നവമാധ്യമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വയറല്‍ തന്നെ. പ്രേമത്തിന്റെ റിലീസിന് ശേഷം എന്തിനെ കുറിച്ച് പറഞ്ഞാലും ഒടുവില്‍ പ്രേമത്തിലെത്തുന്ന ഒരു അവസ്ഥവരെയുണ്ടായിരുന്നു...പശുവിനെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ പശുവിനെ കെട്ടിയെ തെങ്ങിനെ കുറിച്ച് പറഞ്ഞതുപോലെ.

  Also Read: എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

  ഹാ ഇപ്പോള്‍ പ്രേമത്തെയും എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെയും താരതമ്യപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സത്യത്തില്‍ പ്രേമത്തെയും എന്ന് നിന്റെ മൊയ്തീനെയും താരതമ്യം ചെയ്യാന്‍ കഴിയുമോ. അതിലെന്താണ് യുക്തി? ശരിയാണ്, രണ്ടും പ്രേമം എന്ന വികാരത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. പക്ഷെ അവ രണ്ടും തമ്മില്‍ ആനയും അമ്പഴവും എന്ന പോലെ വ്യത്യാസങ്ങളുണ്ട്. എന്താണെന്ന് നോക്കാം

  പ്രേമം എന്റര്‍ടൈന്‍മെന്റാണ്

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  പ്രേമം എന്ന ചിത്രം തീര്‍ത്തുമൊരു എന്റര്‍ടൈന്‍മെന്റാണ്. അതിനപ്പുറം ഒന്നും ആ സിനിമകൊണ്ട് അണിയറപ്രവര്‍ത്തകരോ സംവിധായകനോ ഉദ്ദേശിച്ചിട്ടില്ല. നല്ലൊരു സിനിമ ആയിരിക്കണം പ്രേക്ഷകര്‍ക്കിഷ്ടപ്പെടണം. ആ അര്‍ത്ഥത്തില്‍ സിനിമ വലിയ വിജയവുമാണ്.

  എന്ന് നിന്റെ മൊയ്തീന്‍ ജീവിതമാണ്

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  പ്രേമത്തെ വച്ച് നോക്കുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്‍ ഒരിക്കലും ഒരു എന്റര്‍ടൈന്‍മെന്റല്ല. അത് ജീവിതമാണ്. സംഭവിച്ച കഥയാണ്. ഈ സിനിമ കണ്ടിട്ട് വെറുതെ വന്ന് ചിരിക്കാനോ ആസ്വദിച്ചിറങ്ങാനോ കഴിയില്ല. ജീവന്റെ തുടിപ്പുകളുള്ളതുകൊണ്ട് തന്നെ, ചിരിപ്പിക്കാന്‍ കഴിയില്ല, ചിന്തിപ്പിക്കാനേ കഴിയൂ.

   വാണിജ്യവും അല്ലാത്തതും

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  പ്രേമം ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ്. നല്ല സിനിമ ഉണ്ടാക്കുക, നിര്‍മാതാവിന് പണം നേടിക്കൊടുക്കുക, അത്രമാത്രം. നിര്‍മാതാവിന് നഷ്ടം സംഭവിക്കരുതെന്ന ചിന്ത ഏതൊരു സിനിമയും എന്ന പോലെ എന്നു നിന്റെ മൊയ്തീനും ഉണ്ടാകാം. അതിനപ്പുറം മറ്റൊരു തലവും ചിത്രത്തിനുണ്ട്.

  സംവിധായകന്റെ സ്വാതന്ത്രം

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  അല്‍ഫോണ്‍സ് പുത്രനെ സംബന്ധിച്ച് പ്രേമം പോലൊരു സിനിമ എടുക്കുമ്പോള്‍ പൂര്‍ണ സ്വാതന്ത്രമുണ്ട്. സംവിധായകന്റെ ഭാവനയ്ക്കനുസരിച്ച് കഥയില്‍ മാറ്റം വരുത്താം. നായകനെയും നായികയെയും ഏത് പ്രതികൂല സാഹചര്യത്തില്‍ നിന്നും രക്ഷിച്ചു നിര്‍ത്താം. ജാതി, മതം, പ്രായം തുടങ്ങി എല്ലാ കാര്യത്തില്‍ നിന്നും നായകനെ സ്‌കൂട്ട് ചെയ്ത് കൊണ്ടുപോകാം. അതിനെ ഒരിക്കലും വില കുറച്ച് പറയുകയല്ല. അതും സംവിധായകന്റെ മിടുക്കാണ്

  സംവിധായകന്റെ പരിമിതി

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ സിനിമയാകുമ്പോള്‍ തീര്‍ച്ചയായും സംവിധായകന് ഒരുപാട് പരിമിതികളുണ്ട്. ഭാവനയ്ക്കനുസരിച്ച് കഥയില്‍ മാറ്റം വരുത്താന്‍ കഴിയില്ല. പ്രത്യേകിച്ചു ആ കഥയിലെ പലരും ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ട്. കഥയും കഥാപാത്രങ്ങളും മുന്നിലുണ്ടെങ്കിലും അവര്‍ക്ക് ജീവന്‍ നല്‍കുക എന്നതാണ് ഇവിടെ വെല്ലുവിളി.

  പ്രണയവും കാലഘട്ടവും

  പ്രേമവും എന്ന് നിന്റെ മൊയ്തീനും താരതമ്യം ചെയ്യേണ്ടതുണ്ടോ...?

  ഇനി പ്രധാന കാര്യത്തിലേക്ക് വരാം, രണ്ട് സിനിമകളും പ്രണയം എന്ന വികാരത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. ജോര്‍ജ്ജ് മേരിയെയും മലരിനെയും സെലിനെയും പ്രേമിക്കുന്നത് ഈ നൂണ്ടാണ്ടിലാണ്. ഈ ജനറേഷന്റെ പ്രതിനിധിയാണ് ജോര്‍ജ്ജ്. കാഞ്ചന മാലയും മൊയ്തീനും പ്രണയിക്കുന്ന കാലം ജാതി- മത- വര്‍ഗീയതകള്‍ അങ്ങേയറ്റം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന സമയമാണ്. പെണ്ണിന് ഒരുപാട് പരിമിതികള്‍ കല്‍പിച്ചിരുന്ന കാലം. കാലത്തിന്റെ വലിയൊരു വിടവ് രണ്ട് ചിത്രങ്ങളിലുമുണ്ട്.

  English summary
  What is the logic in the comparison of Premam and Ennu Ninte Moideen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X