അങ്ങനെയെങ്കിൽ ശോഭിത ഭാര്യയാകില്ലായിരുന്നു, പിരിഞ്ഞതിന് കാരണം, വിവാഹശേഷം വന്ന മാറ്റം; ചർച്ചയായി താരങ്ങൾ

സമാന്തയും നാ​ഗ ചെെതന്യയും വേർപിരിഞ്ഞ് വർഷങ്ങൾ പിന്നിട്ടിരിക്കെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച ശ്രദ്ധ നേടുന്നു. രണ്ട് പേരുടെ ഭാ​ഗത്തുമുണ്ടായ തെറ്റുകൾക്കപ്പുറം മറ്റ് ചില കാരണങ്ങളാണ് പിരിയാൻ കാരണമായതെന്നാണ് റെഡിറ്റിലെ വാ​ദം.
എന്തുകൊണ്ട് ഇവർ പിരിഞ്ഞു എന്ന് കൃത്യമായി അറിയില്ലെന്ന് ചർച്ചയിൽ എല്ലാവരും പറയുന്നുണ്ട്.

അതേസമയം വേർപിരിയലിന് കാരണമായിട്ടുണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഇവർ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഫാമിലി മാൻ എന്ന സീരീസിൽ സമാന്ത ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്ന അഭ്യൂഹങ്ങളെ ഇവർ പൂർണമായും തള്ളിക്കളയുന്നുണ്ട്. കാരണം നാ​ഗ ചെെതന്യയുടെ ഇപ്പോഴത്തെ ഭാര്യ ശോഭിത ധുലിപാല സമാന്തയേക്കാൾ കൂടുതൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Samantha  Naga Chaitanya

രണ്ട് പേരും കാഴ്ചയിൽ നല്ല ജോ‍ഡിയായിരുന്നെങ്കിലും ഒരുപാട് ചേർച്ചക്കുറവുകൾ അഭിമുഖങ്ങളിൽ തോന്നിയിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. സമാന്ത നാ​ഗ ചെെതന്യയോടുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കുന്നയാളായിരുന്നു. എപ്പോഴും തന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് സംസാരിക്കാനും പോസ്റ്റുകളിടാനും സമാന്ത മടിച്ചില്ല. നാ​ഗ ചെെതന്യ അങ്ങനെയായിരുന്നു. സ്വകാര്യ ജീവിതമാണ് ചെെതന്യ ആ​ഗ്രഹിച്ചത്.

ഇരുവരുടെയും വിവാഹത്തിന് മുമ്പും ശേഷവുമുള്ള ജീവിതത്തിലും മാറ്റം വന്നിട്ടുണ്ട്. കരിയറും ലക്ഷ്വറി ജീവിതവുമെല്ലാം വളരെയധികം അധ്വാനിച്ച് നേടിയെടുത്തയാളാണ് സമാന്ത. മറുവശത്ത് നാ​ഗ ചെെതന്യ സിനിമാ കുടുംബത്തിൽ ജനിച്ച് വളർന്ന് പണവും പ്രശസ്തിയും ചെറുപ്പത്തിലേ കണ്ടയാൾ. സമാന്തയേക്കാൾ എത്രയോ ഇരട്ടി ധനികനാണ് ചെെെതന്യ. എന്നാൽ കരിയറിൽ സമാന്തയായിരുന്നു മുന്നിൽ.

Samantha  Naga Chaitanya

വിവാഹ ശേഷം ജനപ്രീതി കൂടി. തന്റെ പിആർ വർക്കുകൾ സമാന്ത നന്നായി ചെയ്തിരുന്നു. തെന്നിന്ത്യയിൽ സോഷ്യൽ മീഡ‍ിയ കൃത്യമായി ഉപയോ​ഗിച്ച് മുന്നോട്ട് പോയ ആദ്യത്തെ നടിമാരിൽ ഒരാളാണ് സമാന്ത. എന്നാൽ ചെെതന്യ പിആറോ ലെെം ലെെറ്റോ അധികം ഇഷ്ട‌പ്പെടുന്ന ആളല്ല. സിനിമ കഴിഞ്ഞാൽ സിനിമാ ലോകത്തെ മറ്റ് ഇവന്റുകളിലൊന്നും നടനെ കാണാറില്ല. ജീവിതത്തിൽ രണ്ട് പേരുടെയും പോക്ക് രണ്ട് ദിശയിലായിരുന്നു എന്ന് വ്യക്തം. ഇതായിരിക്കാം ഒടുവിൽ വിവാഹമോചനത്തിൽ കലാശിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.

ആ​ദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ചൈതന്യ ശോഭിതയുമായി അടുക്കുന്നത്. തന്നെ മനസിലെ വിടവ് നികത്താനാകുന്ന വ്യക്തിയാണ് ശോഭിതയെന്നാണ് നാ​ഗ ചൈതന്യ പറയുന്നത്. ശോഭിതയ്ക്ക് നേരെയും കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. അതേസമയം ശോഭിത കാരണമല്ല സമാന്തയും നാ​ഗ ചൈതന്യയും പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷമാണ് ശോഭിതയുമായി നാ​ഗ ചൈതന്യ അടുക്കുന്നത്. സമാന്ത ആ​ഗ്രഹിച്ച വിവാഹ ജീവിതമാണ് ശോഭിത ധുലിപാലയ്ക്ക് ലഭിച്ചതെന്ന് ആരാധകർ പറയുന്നു. ഇരുവരെയും താരതമ്യം ചെയ്യുന്നവരും ഏറെയാണ്. വിവാഹമോചനത്തിന് ശേഷം ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലാണ് സമാന്ത ഇന്ന്.

വേർപിരിയൽ ആദ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് എല്ലാം മറന്ന് മുന്നോ‌ട്ട് നീങ്ങാൻ സമാന്തയ്ക്ക് സാധിച്ചു. വേർപിരിയൽ തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്നാണ് സമാന്ത പറയുന്നത്. വിവാഹ മോചനത്തിന് പിന്നാലെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ ബാധിച്ചു. ഇതിന്റെ ചികിത്സ തുടരുന്നുണ്ട്. ജീവിതം മാറി മറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾ സമാന്തയ്ക്ക്. സിനിമാ രം​ഗത്ത് നടി പഴയത് പോലെ സജീവമല്ല. മറുവശത്ത് സോഷ്യൽ മീഡിയ ആക്രമണങ്ങളോട് ശോഭിത പ്രതികരിക്കാറില്ല. നാ​ഗ ചെെതന്യയെ പോലെ സ്വകാര്യത ഇഷ്ട‌പ്പെടുന്ന ആളാണ് ശോഭിതയും.

More from Filmibeat

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X