അതോടെയാണ് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളായത്; പാർത്ഥിപനുമായി പിരിഞ്ഞതിനെക്കുറിച്ച് സീത

മലയാളം, തമിഴ്, തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സീത. വിനോദയാത്ര, മൈ ബോസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം സീത ചെയ്തിട്ടുണ്ട്. സൈരന്ധ്രി എന്നാണ് സീതയുടെ യഥാർത്ഥ പേര്. 80 കളിൽ തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് സീത. നടനും സംവിധായകനുമായ പാർത്ഥിപനുമായുള്ള വിവാഹ ശേഷമാണ് സീത അഭിനയ രം​ഗത്ത് നിന്നും പിൻവാങ്ങിയത്.

പിന്നീട് ഇവർ പേരിഞ്ഞ ശേഷം 2002 ൽ മാരൻ എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്ത് തിരിച്ചെത്തുകയും ചെയ്തു. സീതയുടെ വ്യക്തി ജീവിതം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. രണ്ട് വിവാഹങ്ങൾ സീതയുടെ ജീവിതത്തിലുണ്ടായെങ്കിലും ഇത് രണ്ടും പരാജയപ്പെട്ടു. 1990 ലായിരുന്നു പാർത്ഥിപനുമായുള്ള സീതയുടെ വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറി പൂർണ കുടുംബിനിയിയായി. രണ്ട് മക്കളും ഇരുവർക്കും പിറന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. 2001 ൽ വേർപിരിഞ്ഞ ശേഷം വർ‌ഷങ്ങൾക്കിപ്പുറമാണ് സീത മറ്റൊരു വിവാഹത്തിന് തയ്യാറായത്.

2010 ൽ ടെലിവിഷൻ നടൻ സതീഷിനെ സീത വിവാഹം ചെയ്തു. എന്നാൽ ഇതും നീണ്ടു നിന്നില്ല 2016 ൽ ഇരുവരും പിരിഞ്ഞു. സീതയുടെയും പാർഥിപന്റെയും മകൾ കീർത്തന മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിലായിരുന്നു ഇത്.

Seetha

പാർത്ഥിപനുമായുള്ള തകർന്ന വിവാഹ ബന്ധത്തെക്കുറിച്ച് സീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ജീവിതത്തിൽ തനിക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെന്നും അത് നടക്കാഞ്ഞതോടെയാണ് വിവാഹ ബന്ധം തകർന്നതെന്നും സീത വ്യക്തമാക്കി. മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന ലോകത്തെക്കുറിച്ച് അധികമറിയാത്ത പെൺകുട്ടി.

എന്റെ ഭർത്താവ് എന്റേത് മാത്രമായിരിക്കാനാണ് ഞാൻ ആ​ഗ്ര​ഹിച്ചത്. പ്രതീക്ഷകൾ വെക്കുന്നതിൽ‍ എന്താണ് തെറ്റ്. പ്രതീക്ഷകൾ തെറ്റിയതോടെയാണ് പ്രശ്നങ്ങൾ വന്നത്. പ്രതീക്ഷകൾ കുറയ്ക്കണമെന്ന് എല്ലാവരും പറയുമെങ്കിലും അടിസ്ഥാനമായ ചില കാര്യങ്ങളിലുള്ള പ്രതീക്ഷകളിൽ തെറ്റില്ലെന്നും സീത അന്ന് അഭിപ്രായപ്പെട്ടു.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർത്ഥിപനുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് സീത സംസാരിച്ചിരുന്നു. ജീവിതത്തിലെ നല്ല കാലഘട്ടമായിരുന്നു അതെന്ന് സീത തുറന്ന് പറഞ്ഞു. സിനിമാ നടി ആയിരുന്നെങ്കിലും വിവാഹം കഴിച്ച് കുടുംബമാവണമെന്ന ആ​ഗ്രഹം ആദ്യമേ ഉണ്ടായിരുന്നു, അതിനിടെയാണ് പാർത്ഥിപനെ കാണുന്നത്. പ്രണയിക്കുന്ന കാലം ത്രിൽ തന്നെയാണ്. അന്ന് മൊബൈൽ ഫോൺ പോലുമില്ല.

Seetha, Parthiban

എവിഎമ്മിൽ ഷൂട്ടിം​ഗിനിടെ അടുത്തുള്ള ബൂത്തിൽ പോയി ഫോൺ ചെയ്ത് ഓടി വരുമെന്നും സീത ഓർത്തു. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം സീതയിപ്പോൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. സിനിമകളുടെ തിരക്കിലാണ് പാർത്ഥിപനിപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന പുതിയ സിനിമയിൽ നടൻ ഒരു വേഷം ചെയ്തിട്ടുണ്ട്.

നിരവധി ശ്രദ്ധേയ സിനിമകൾ ഒരുക്കിയ ഫിലിം മേക്കറാണ് പാർഥിപൻ. 12 സിനിമകൾ ഇദ്ദേഹം ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. ഒത്ത സെരുപ്പ് സൈസ് 7 എന്ന സിനിമയാണ് ഇതിൽ ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമ. ദേശീയ തലത്തിൽ സിനിമ ശ്രദ്ധിക്കപ്പെട്ടു. 72 ഓളം സിനിമകളിൽ പാർത്ഥിപൻ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകൾ ഇദ്ദേഹം നിർമ്മിച്ചു.

More from Filmibeat

Read more about: seetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X