പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

By Soorya Chandran

സിനിമ കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു പ്രിയദര്‍ശന്റേയും ലിസിയുടേയും ജീവിതത്തില്‍ സംഭവിച്ചത്. 80 കളില്‍ മലയാള സിനിമയുടെ സുവര്‍ണ കാലത്താണ് സംവിധായകന്‍ എന്ന നിലയില്‍ പ്രിയദര്‍ശനും നടിയെന്ന നിലയില്‍ ലിസിയും തിളങ്ങി നില്‍ക്കുന്നത്.

പ്രിയന്‍ സംവിധാനം ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്. ലിസി നായികയായ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്. ഇതില്‍ പലതും പ്രിയന്റെ സംവിധാനത്തില്‍ ലിസി അഭിനയിച്ച ചിത്രങ്ങളായിരുന്നു. അങ്ങനെ അവരില്‍ പ്രണയം മൊട്ടിട്ടു.

സിനിമയില്‍ ഗോസിപ്പുകള്‍ പരക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ... കഥകള്‍ പലതും പരന്നു. ഒടുവില്‍ പ്രിയനും ലിസിയും പ്രണയം തുറന്ന് സമ്മതിച്ചു. പക്ഷേ ലിസിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.

കുറച്ച് കാലത്തേക്ക് പിന്നെ ലിസി സിനിമയില്‍ കാര്യമായ വേഷങ്ങളൊന്നും ചെയ്തില്ല. അതിനിടെ ഒരു ആത്മഹത്യാശ്രമവും നടത്തി. പ്രിയന്റെ സിനിമകള്‍ എട്ട് നിലയില്‍ പൊട്ടാനും തുടങ്ങി. പിന്നെങ്ങനെയൊക്കെയോ ആ പ്രണയം പൂവിട്ടു. 1990 ഡിസംബര്‍ 13 ന് പ്രിയന്‍ ലിസിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

ഇപ്പോള്‍ പ്രിയനും ലിസിലും പിരിയുകയാണെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്തായിരിക്കും അവര്‍ക്കിടയില്‍ സംഭവിച്ചത്.

ആദ്യ സിനിമ

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയദര്‍ശനും ലിസിയും ആദ്യം ഒരുമിക്കുന്ന സിനിമ 'ഓടരുതമ്മാവാ ആളറിയാം' ആയിരുന്നു. ശങ്കറും മുകേഷും ശ്രീനിവാസനും ഒക്കെ ആയിരുന്നു ഇതിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍

പ്രിയന്റെ രണ്ടാം സിനിമ

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

മലയാള സിനിമയുടെ ചരിത്രത്തില്‍ പ്രിയദര്‍ശന്‍ ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ഓടരുതമ്മാവാ ആളറിയാം. ലിസിയുടെ ഏഴാമത്തെ സിനിമയും

പ്രിയനായിക

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

1982 ല്‍ ബാലചാന്ദ്രമേനോന്റെ 'ഇത്തിര നേരം ഒത്തിരി കാര്യം' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ലിസി അക്കാലത്തെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു.

പ്രിയനൊപ്പം 12 സിനിമകള്‍

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

'ഓടരുതമ്മാവാ ആളറിയാം' തുടങ്ങി 'ചിത്രം' വരെ 12 സിനിമകളിലാണ് പ്രിയദര്‍ശനും ലിസിയും ഒരുമിച്ച് ജോലി ചെയ്തത്.

ആറ് വര്‍ഷം നീണ്ട പ്രണയം

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 നാണ് പ്രിയന്‍ ലിസിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്.

പ്രണയം, കലഹം, വിവാദം

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയന്റേയും ലിസിയുടേയും പ്രണയം അംഗീകരിക്കാന്‍ ലിസിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ലിസി ആത്മഹത്യക്ക് ശ്രമിക്കുന്നതുവരെ നീണ്ടു കാര്യങ്ങള്‍.

. സിനിമയില്‍ നിന്ന് വിട

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

വിവാഹ ശേഷം ലിസി പിന്നെ കാര്യമായി സിനിമകളില്‍ ഒന്നും അഭിനയിച്ചില്ല.

മതം മാറ്റം

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയനൊപ്പമുള്ള ജീവിതത്തിന് വേണ്ടി ലിസി ഹിന്ദു മതം സ്വീകരിച്ചു. ആദ്യ കുഞ്ഞ് ജനിച്ചതിന് ശേഷമായിരുന്നു ഇത്. പേര് ലക്ഷ്മി എന്നാക്കിയെങ്കിലും ലിസി, ലിസി ആയിത്തന്നെ അറിയപ്പെട്ടു.

രണ്ട് മക്കള്‍

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയദര്‍ശന്‍-ലിസി-ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണ്. കല്യാണിയും സിദ്ധാര്‍ത്ഥും.

ബസിനസ്

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയദര്‍ശന്‍ സിനിമയില്‍ തുടര്‍ന്നപ്പോള്‍ ലിസി ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തു. ഫോര്‍ ഫ്രെയിംസ് സൗണ്ട് കമ്പനി, ഫോര്‍ ഫ്രെയിംസ് എന്റര്‍ടെയന്‍മെന്റ് എന്നിവയുടെ സാരഥ്യം ലിസിക്കായിരുന്നു.

സിസിഎല്‍

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയന്റേയും ലിസിയുടേയും ജീവിതം ഇപ്പോള്‍ മാറ്റി മറിച്ചത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആണ്. അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സഹ ഉടമയാണ് ലിസി.

വേര്‍ പിരിയാന്‍ കാരണം

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളാണ് ഇപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പറയുന്നു. ലിസിക്ക് ഒരു യുവനടനുമായി ബന്ധവും ആരോപിക്കുണ്ട്.

പിരിയാന്‍ പ്രിയന് താത്പര്യമില്ല

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

ഒരു വേര്‍ പിരിയലിന് പ്രിയദര്‍ശന് താത്പര്യം ഉണ്ടായിരുന്നില്ലത്രെ. ലിസിയുടെ വീട്ടുകാരാണ് വിവാഹ മോചനത്തിന് സമ്മര്‍ദ്ദം ചെലുത്തിയതെന്നും പറയപ്പെടുന്നു.

മധ്യസ്ഥ ചര്‍ച്ചയും ഫലം കണ്ടില്ല

പ്രിയദര്‍ശനും ലിസിയും പിരിയുന്നതെന്തിന്?

പ്രിയന്റേയും ലിസിയുടേയും അടുത്ത സുഹൃത്തായ സൂപ്പര്‍ താരം ഇടപെട്ട് ചര്‍ച്ച ചെയ്തിട്ടും ഗുണമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രനാളും ബിസിനസ് നോക്കി നടത്തിയതിന് 80 കോടി രൂപയും ലിസി പ്രിയദര്‍ശനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X