പല ദമ്പതികളും അക്കാലത്ത് അകന്നു, വിജയ്നെയും ബാധിച്ചത് അതേ പ്രശ്നം; സംഗീതയുമായി അകലാൻ കാരണം?
വിജയ്-സംഗീത വിവാഹ ബന്ധത്തിലുണ്ടായ വിള്ളലുകൾ തമിഴകത്ത് വലിയ ചർച്ചയായി തുടരുകയാണ്. ഏറെക്കാലമായി ഗോസിപ്പുകളെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ റിപ്പോർട്ടുകൾ ഇപ്പോൾ സത്യമായിരിക്കുകയാണ്. എന്തുകാെണ്ടാണ് വിജയ് ഭാര്യയോട് ഇങ്ങനെയൊരു ചതി ചെയ്തതെന്ന ചോദ്യം ആരാധകർക്ക് പോലുമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി വിവാഹിതരാണ് ഇവർ. രണ്ട് മക്കളുടെ മാതാപിതാക്കൾ. പഴയ അഭിമുഖങ്ങളിൽ സംഗീതയെക്കുറിച്ച് സ്നേഹത്തോടെയാണ് വിജയ് സംസാരിച്ചിരുന്നത്. എന്നാൽ ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം തന്റെ വിവാഹജീവിതത്തെ ബാധിച്ചു എന്നാണ് സംഗീത പറയുന്നത്.
2021 ലാണ് നടിയുമായി വിജയ്ക്കുള്ള ബന്ധം സംഗീത കണ്ടെത്തുന്നത്. ഈ നടി തൃഷയാണെന്ന വാദം ശക്തമാണ്. മൂവരെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക്ഡൗൺ കാലത്തായിരിക്കാം വിജയ്-സംഗീത വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതെന്ന് കുറിപ്പിൽ പറയുന്നു. സംഗീതയെക്കുറിച്ച് വിജയുടെ അമ്മ സംസാരിക്കുന്ന ഒരു അഭിമുഖമുണ്ട്. മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന അമ്മയാണ് സംഗീതയെന്ന് അവർ പറഞ്ഞിരുന്നു. വിജയ് ആ സമയത്ത് സിനിമകളുടെ തിരക്കിലാണ്. ഈ കംഫർട്ടബിൾ പാറ്റേണിൽ അവരുടെ ബന്ധം മുന്നോട്ട് പോയി.

പരസ്പരമുള്ള സ്നേഹം കുറഞ്ഞു. വിജയ് ഷൂട്ടിംഗ് തിരക്കുകളിലായിരിക്കുമ്പോൾ സംഗീത മക്കളെയും നോക്കി ചെന്നെെയിലും ലണ്ടനിലും കഴിഞ്ഞു. ഇത്തരം ബന്ധങ്ങൾ തകരുക എന്തെങ്കിലും തടസം വരുമ്പോഴാണ്. അതായിരുന്നു ലോക്ഡൗൺ. 2021 ലാണ് തൃഷ-വിജയ് ബന്ധത്തെക്കുറിച്ച് സംഗീത അറിഞ്ഞത്. അതുവരെ മക്കൾക്കൊപ്പം ലണ്ടനിലായിരുന്നു സംഗീതയെന്ന് തോന്നുന്നു. സംഗീത പോയപ്പോൾ വലിയ ബംഗ്ലാവിൽ വിജയ് ഒറ്റപ്പെടൽ അനുഭവിച്ചിരിക്കാം. അങ്ങനെയായിരിക്കാം തൃഷയുടെ കടന്ന് വരവ്. ലോക്ഡൗൺ കാലം പല വിവാഹബന്ധങ്ങളെയും ഇല്ലാതാക്കിയിട്ടുണ്ട്. പരസ്പരം ഒരുമിച്ച് സമയം ചെലവഴിക്കാൻ നിർബന്ധിതരാകേണ്ട സാഹചര്യമായിരുന്നു അത്. അതായിരിക്കാം സംഗീത-വിജയ് ബന്ധത്തെ ബാധിച്ചതെന്നും സോഷ്യൽ മീഡിയയിൽ വന്ന ചർച്ചയിൽ പറയുന്നു.
തൃഷ വിജയ്ക്കൊപ്പം അഭിനയിക്കുന്നത് നിർത്തിയ കാലത്ത് നടനോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞാണ് ഇവർ വീണ്ടും ഒരുമിച്ച് അഭിനയിച്ചത്. താൻ വിവാഹിതായാകാത്തതിനെക്കുറിച്ച് ചില അഭിമുഖങ്ങളിൽ തൃഷ സംസാരിച്ചിട്ടുണ്ട്. ഞാൻ വിവാഹ മോചനത്തിൽ വിശ്വസിക്കുന്നില്ല. എനിക്കറിയാവുന്ന ടൺ കണക്കിന് ദമ്പതികൾ വിവാഹ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് തെറ്റായ കാരണങ്ങൾ കൊണ്ടാണ്. എനിക്കറിയാം ഇവരെ. ചിലരെന്റെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിലല്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹം തനിക്ക് വേണ്ടെന്നാണ് തൃഷ പറഞ്ഞത്.
വിവാഹം നടന്നില്ലെങ്കിൽ അതിൽ നിരാശപ്പെടില്ല. വിവാഹത്തിനല്ല പ്രാധാന്യം. എനിക്ക് പ്രണയത്തിലാകണം. ഒറ്റയ്ക്ക് ജീവിക്കാനാകില്ല. വിവാഹം രണ്ടാമതാണ്. പക്ഷെ എനിക്ക് തീർച്ചയായും പങ്കാളി വേണം. അതെനിക്ക് നിർബന്ധമാണ്. ജീവിതം പങ്കുവെക്കാനും ഒരുമിച്ച് ജീവിക്കാനും തനിക്കൊരാൾ വേണമെന്നും അന്ന് തൃഷ പറഞ്ഞിട്ടുണ്ട്. സംഗീത ഇന്ന് ചെന്നെെയിലാണോ അതോ ലണ്ടനിലാണോ എന്ന് വ്യക്തമല്ല. പൊതുവിടങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കുന്നയാളാണ് സംഗീത. വിജയ്ക്കൊപ്പം കഴിഞ്ഞ നാളുകളിലും അപൂർവമായേ സംഗീത പൊതുവിടങ്ങളിൽ എത്തിയിട്ടുള്ളൂ.


Click it and Unblock the Notifications

