For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഇരിപ്പ് കണ്ടാൽ എത്ര സിംപിളാണ്; പക്ഷെ ചെലവഴിച്ചത് ലക്ഷങ്ങൾ; ഒരു വാച്ചിന് നടി കൊടുത്ത തുക!

  |

  തെന്നിന്ത്യൻ സിനിമകളിലെ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് നയൻതാര. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയ്ക്ക് തെലുങ്കിലും മലയാളത്തിലും ആരാധകരുണ്ട്. ഇടയ്ക്ക് വന്ന് ഈ ഭാഷകളിൽ നടി അഭിനയിക്കാറും ഉണ്ട്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻതാര ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികൾ നിരവധി ആണ്.

  Also Read: ഓരോരോ പട്ടിത്തരങ്ങള്‍ കാണിച്ചിട്ട് താളവും, നല്ലത് കണ്ടാ മലയാളി അംഗീകരിക്കും; മറുപടിയുമായി നയന

  തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഡിമാന്റുള്ള നായിക, ഇരുപത് വർഷം പിന്നിട്ട കരിയർ തുടങ്ങി നയൻതാരയുടെ ജൈത്ര യാത്ര സിനിമാ ലോകത്തെ അപൂർവം കാഴ്ചകളിൽ ഒന്നാണ്.

  സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചെങ്കിലും നടിക്ക് സ്വീകാര്യത ലഭിച്ചത് തമിഴ് സിനിമകളിലേക്ക് ചേക്കേറിയപ്പോഴാണ്. ​ഗ്ലാമർ റോളുകളിൽ അഭിനയിക്കാൻ മടിക്കാതിരുന്ന നയൻതാരയ്ക്ക് തമിഴിൽ നിന്നും കൈ നിറയെ അവസരങ്ങൾ വന്നു. ​

  Nayanthara

  അഭിനയ പ്രാധാന്യമില്ലാത്ത ​ഗ്ലാമർ റോളുകളാണ് നയൻതാര ചെയ്യുന്നതെന്ന് അന്ന് വിമർശനം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെ ഒന്നും നയൻതാര കാര്യമാക്കിയില്ല. തനിക്ക് വന്ന അവസരങ്ങൾ ഉപയോ​ഗപ്പെടുത്തി നടി കരിയറിൽ പിടിച്ച് നിന്നു. 2013 ന് ശേഷമാണ് നടി സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത്.

  അഞ്ച് കോടിക്കും 10 കോടിക്കും ഇടയിൽ പ്രതിഫലം കൈപറ്റുന്ന നയൻതാരയുടെ ജീവിതം ആഡംബരം നിറഞ്ഞതാണ്. സ്വക്വാര്യ ജെറ്റ് വാങ്ങിയ നടി ഷൂട്ടിം​ഗ് യാത്രകൾക്ക് പലപ്പോഴും ഇത് ഉപയോ​ഗിക്കാറുണ്ട്. ചെന്നെെയിലും ഹൈദരാബാദിലുമായി വലിയ വീടുകളും നടിക്കുണ്ട്.

  Nayanthara

  ഇപ്പോഴിതാ അടുത്തിടെ കണക്ട് സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ നയൻതാര അണിഞ്ഞ വാച്ചിന്റെ വിലയാണ് ജനശ്രദ്ധ നേടുന്നത്. റോലക്സ് വാച്ചിന്റെ പുതിയ മോഡലാണ് നടി ധരിച്ചത്. 16,48000 രൂപയാണ് ഈ വാച്ചിന്റെ വില.

  ഇന്റർവ്യൂവിൽ വലിയ ആഭരണങ്ങൾ ഒന്നും ധരിക്കാതെ സിംപിൾ ആയാണ് നയൻതാര എത്തിയത്. എന്നാൽ കൈയിൽ ഉണ്ടായിരുന്ന വാച്ച് ഇത്രയും വില പിടിപ്പുള്ളതായിരുന്നു. ആഡംബരങ്ങൾക്ക് ഒരു മടിയും കാണിക്കാത്ത താരമാണ് നയൻസ്, ആഭരണങ്ങൾ, കാറുകൾ തുടങ്ങിവയുടെ വലിയ ശേഖരം നടിയുടെ പക്കലുണ്ട്.

  Also Read: 'അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടി, ഞങ്ങൾ പള്ളിയിൽ വെച്ച് വിവാഹിതരാകും, തോമുവിന്റെ മാമോദീസയുമുണ്ടാകും'; ഡിവൈൻ

  74. 50 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യൂ 5 സീരീസ്, 88 ലക്ഷത്തിന്റെ മെർസിഡസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർഡ് എൻഡീവിയർ, ബിഎംഡബ്ല്യൂ 7 സീരീസ് തുടങ്ങിയവ ആണ് നടിയുടെ പക്കലുള്ള വാഹന ശേഖരം.

  165 കോടിയുടെ ആസ്തിയുണ്ട് നടിക്ക്, സിനിമാ അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റ്, ബിസിനസ്, പരസ്യങ്ങൾ തുടങ്ങിയവ എല്ലാം നടിയുടെ വരുമാനം വർധിപ്പിക്കുന്നു.

  അടുത്തിടെയാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നത്. ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് താരങ്ങൾ നൽകിയിരിക്കുന്ന പേര്. വാടക ​ഗർഭധാരണത്തിലൂടെ ആണ് നയൻസിന് കുഞ്ഞുങ്ങൾ പിറന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹിതരായത്.

  Read more about: nayanthara
  English summary
  What? Nayanthara Weared Rolex Watch Cost More Than 16 Lakhs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X