ചെറിയൊരു മാലയുടെ വില!; അമ്പരന്ന് ആരാധകർ; ലക്ഷ്വറി ലൈഫ് നയിച്ച് നസ്രിയ നസീം

സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നസ്രിയ നസീം എന്ന നടിയുടെ ഉദയം കണ്ടത്. ബാലതാരമായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നസ്രിയ പിന്നീട് അവതാരകയായി പേരെടുത്തു. നായികയായപ്പോൾ വൻ സ്വീകാര്യതയാണ് നസ്രിയക്ക് ലഭിച്ചത്. തെന്നിന്ത്യയിലെ‍ മുൻനിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു. എന്നാൽ സിനിമാ കരിയറിന് നസ്രിയ പ്രഥമ പരി​ഗണന നൽകിയിരുന്നില്ല.

കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സിൽ നടി വിവാഹിതയാകുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചർച്ചയായി. വിവാഹിതനാകുമ്പോൾ 32 കാരനാണ് ഫഹദ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചു. എന്നാൽ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും.

Nazriya Nazim

വിവാഹശേഷം കുറച്ച് വർഷം മാറി നിന്നെങ്കിലും നസ്രിയ വീണ്ടും സിനിമാ രം​ഗത്തേക്ക് വന്നു. എങ്കിലും പഴയത് പോലെ സജീവമായില്ല. സിനിമകളിൽ കാണാറില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. നസ്രിയയുടെ ഒരു ഫോട്ടോയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരുക്കുന്നത്. നസ്രിയ ധരിച്ച നെക്ലേസാണ് ഏവരെയും ആകർഷിച്ചത്. ഫ്രാൻസിൽ നിന്നും ലക്ഷ്വറി ആഭരണ ബ്രാൻഡായ വാൻ ക്രീഫ് & ആർപെൽസിന്റെ നെക്ലേസ് ആണിത്. 3,80,786 രൂപയാണ് ഇതിന്റെ വില. നസ്രിയയുടെ ഈ ആഭരണത്തിന്റെ ഫോട്ടോ ഇതിനകം വൈറലായിട്ടുണ്ട്.

വിവാഹശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം 2018 ൽ അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമയിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. പൃഥിരാജ് നായകനായ സിനിമയിൽ നസ്രിയയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ കൂടെയ്ക്ക് ശേഷം വീണ്ടും രണ്ട് വർഷത്തെ ഇടവേള നസ്രിയയ്ക്ക് വന്നു. 2020 ൽ ട്രാൻസ് എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കഴിഞ്ഞ വർഷം അണ്ടേ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി നായകനായ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

Nazriya Nazim

നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്രയധികം ജനപ്രീതിയുള്ള നടി എന്തുകൊണ്ടാണ് കരിയറിൽ സജീവമല്ലാത്തതെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം നിർമാണ രം​ഗത്ത് ഭർത്താവ് ഫഹദിനൊപ്പം നസ്രിയ സാന്നിധ്യം അറിയിക്കുന്നുണ്ട്.

വിവാഹശേഷം വന്ന ഇടവേളയെക്കുറിച്ച് നസ്രിയ മുമ്പ് സംസാരിച്ചിരുന്നു. നാല് വർഷത്തെ ഇടവേള മുൻകൂട്ടി തീരുമാനിച്ചതല്ല. മറ്റ് പല കാര്യങ്ങളുടെയും തിരക്കിലായിരുന്നു. വിവാഹശേഷം ഫഹദ് ഒരുവർഷം ഇടവേളയെടുത്തിട്ടുണ്ട്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. സിനിമകളിൽ നിന്ന് മാറി നിന്ന സമയത്ത് ഫ​ഹദിനൊപ്പം യാത്രകൾ ചെയ്തു. കഥകൾ കേട്ടിരുന്നില്ല. സിനിമകൾ ചെയ്യുന്നില്ലേ, എത്ര നാൾ ഇങ്ങനെ ഇരിക്കും എന്ന് ഫഹദ് ചോദിച്ചിരുന്നു. എന്നാൽ തനിക്ക് പെട്ടെന്ന് സിനിമകൾ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നെന്നും നസ്രിയ വ്യക്തമാക്കി.

നസ്രിയ മാറി നിൽക്കുന്നുണ്ടെങ്കിലും ഫഹദിന് കരിയറിൽ തിരക്കേറുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദ് സാന്നിധ്യം അറിയിക്കുന്നു. മാമന്നൻ ആണ് ഫഹദിന്റെ റിലീസിനൊരുങ്ങുന്ന തമിഴ് സിനിമ. മാരി സെൽവരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ പുഷ്പ 2 ദ റൈസ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ധൂമം എന്ന സിനിമയിലും ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തി.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X