'ജയന്റെ ഈഗോ കാരണമാണ് മരണം സംഭവിച്ചത്... പേടിച്ച് സംവിധായകന് പോലും സമ്മതിക്കേണ്ടി വന്നു'

മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ച് നിന്ന ഇതിഹാസ നടൻ ജയൻ ഓർമ്മയായിട്ട് 43 വർഷം പിന്നിട്ടു. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയൻ എന്ന അതുല്യ പ്രതിഭ. നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമ്മയാണ്. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല. ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണ്.

ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെൽബോട്ടം പാന്റും കൂളിങ് ഗ്ലാസും ഹെയർ സ്‌റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ ഇന്നും പലവിധത്തിൽ ട്രെൻഡായി തുടരുന്നു. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. സത്രം മാധവൻ പിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നും അറിയപ്പെടുന്ന മാധവൻപിള്ളയാണ് പിതാവ്.

jayan

ഓലയിൽ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വർഷം നാവിക സേനയിൽ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ച് തുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു.

ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിന് മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ജയന്റെ മനസിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി.

ചെറിയ വില്ലൻവേഷങ്ങളിൽ നിന്ന് പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയൻ നായകനായെത്തിയ ആദ്യചിത്രം. അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കലക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു. മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉരുപയോഗിച്ചപ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു.

jayan

ഒടുവിൽ അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബർ 16നായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ 83 വയസ് പ്രായമുണ്ടാകുമായിരുന്നു. ഇപ്പോഴിതാ താരത്തിന് മരണം സംഭവിച്ചത് ഈഗോ കാരണമാണെന്ന് പറയുകയാണ് അക്കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ഒരു സിനിമാപ്രവർത്തകൻ.

മാസ്റ്റർ ബിൻ യുട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'ഒരു ഹിന്ദി പടത്തിന്റെ റീമേക്കാണ് കോളിളക്കം. മറ്റൊരു സിനിമയുടെ സെറ്റിൽ നിന്നാണ് ജയൻ കോളിളക്കത്തിന്റെ ക്ലൈമാക്സിൽ‌ അഭിനയിക്കാൻ എത്തിയത്. ജയൻ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. ആദ്യത്തെ ടേക്ക് ഓക്കെയായിരുന്നു.'

'പക്ഷെ വീണ്ടും എടുക്കണമെന്ന് ജയന് നിർബന്ധം. അങ്ങനെയാണ് സംവിധായകൻ വീണ്ടും ഹെലികോപ്റ്റർ രം​ഗം എടുത്തത്. പേടിച്ച് സംവിധായകന് പോലും സമ്മതിക്കേണ്ടി വരികയായിരുന്നു. പ്രൊപ്പല്ലർ ജയന്റെ തലയ്ക്കടിച്ച് ചോര വാർന്ന് ഒഴുകുകയായിരുന്നു. അപകടത്തിനുശേഷം ജയൻ എഴുന്നേറ്റ് നിന്നിരുന്നു. ഹെലികോപ്റ്റർ പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്.'

'പക്ഷെ അപ്പോഴേക്കും ശക്തമായി മഴ പെയ്തതുകൊണ്ട് വലിയ അപകടമുണ്ടായിരുന്നു. ആദ്യം ഫസ്റ്റ് എയ്ഡിനായി ഒരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്ന് അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മനസിലായതോടെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ മരണം സംഭവിച്ചു. ബാലൻ കെ നായർ കൊന്നെന്നൊക്കെയുള്ളത് വെറും കഥയാണ്', എന്നാണ് പറഞ്ഞത്.

More from Filmibeat

Read more about: jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X