'അമുസ്ലിംങ്ങളായ ഒരാളെയും ബന്ധുക്കളതിന് സമ്മതിച്ചില്ല; ജാതിമത വ്യത്യാസമില്ലാത്ത പ്രേം നസീർ മരിച്ചപ്പോൾ'

മലയാള സിനിമയിലെ നിത്യഹരിത നായകനാണ് പ്രേം നസീർ. ഒട്ടനവധി സിനിമകളിലൂടെ ജനപ്രീതി നേടിയ പ്രേം നസീർ അക്കാലത്ത് വൻ ആരാധകവൃന്ദം സൃഷ്ടിച്ചു. ഒരു കാലത്ത് നായകനെന്നാൽ പ്രേം നസീർ മാത്രമായിരുന്നു സിനിമാ പ്രേക്ഷകർക്ക്. മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമകളാക്കുന്നതായിരുന്നു 60 കളിലും 70 കളിലും കണ്ടുവന്ന രീതി. ഈ നോവലുകൾ സിനിമകളാവുമ്പോൾ അതിൽ മിക്കതിലും പ്രേം നസീർ നായകനായി.

മരുമകൾ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഏകദേശം 800 ഓളം സിനിമകളിൽ പ്രേം നസീർ നായകനായി. ഇതിൽ 700 സിനിമകളിലും പ്രേം നസീർ നായകനായി. ഷീലയോടൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്. 107 സിനിമകൾ ഇവർ ഒരുമിച്ച് ചെയ്തെന്നാണ് കണക്ക്.

Prem Nazir

1989 ൽ തന്റെ 62ാം വയസ്സിലാണ് പ്രേം നസീർ മരിക്കുന്നത്. നസീർ സാറിന്റെ മരണത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജാതിയും മതവും നോക്കാത്ത പ്രേം നസീറിനെ മരണ ശേഷം മുസ്ലിമാക്കി മാത്രം മാറ്റിയെന്ന് ഇദ്ദേഹം പറയുന്നു.

'മുസൽമാനായി ജനിച്ച് മനുഷ്യനായി ജീവിച്ച പ്രേം നസീറിനെ അവിടെയുള്ള ചിലർ തനി മുസ്ലിമാക്കി മാറ്റാൻ ശ്രമിച്ചു എന്നത് ഇപ്പോഴും എന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. ആംബുലൻസിൽ നിന്നും മൃതദേഹം ഇറക്കുമ്പോഴോ, കുളിപ്പിക്കുമ്പോഴോ സഹായിക്കാൻ അമുസ്ലിംങ്ങളായ ഒറ്റയാളുകളെ ബന്ധുക്കൾ സമ്മതിച്ചില്ല'

'നസീർ സാറിന്റെ ഭാര്യക്കോ മക്കൾക്കോ ഇത് നോക്കാൻ പറ്റിയില്ല. ആ സമയം അവിടെയുണ്ടായിരുന്ന വകയിലെ ബന്ധുക്കൾ മുതലാക്കി. അമ്പലങ്ങൾക്കും പള്ളികൾക്കും സ്കൂളുകൾക്കും വാരിക്കോരി കാശ് കൊടുത്ത ജനകീയനായ നസീർ സാറിനോട് മരിച്ച സമയത്ത് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു'

'പെൻഷൻ കൊടുക്കുന്നത് പോലെ ജാതിയും മതവുമൊന്നും നോക്കാതെ നിരവധി പേർക്ക് പണമയച്ചു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഭാര്യയോ മക്കളോ മുസ്ലിം ചിഹ്നങ്ങളുള്ള വേഷവിധാനങ്ങൾ ഇട്ടിരുന്നില്ല. മനുഷ്യ സ്നേഹികളാക്കിയാണ് അദ്ദേഹം ജീവിതം നയിപ്പിച്ചത്'

Prem Nazir

വീട്ടിലെ കുക്ക്, ഡ്രെെവർ, മാനേജർ തുടങ്ങി ഒരു പോസ്റ്റിലും അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ട ആളെ വെച്ചിരുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളണ്ണമെന്ന് അദ്ദേഹത്തിന് ആ​ഗ്രഹമുണ്ടായിരുന്നു. പ്രത്യേക ചാർട്ടേഡ് ഫ്ലെെറ്റിന് പകരം കാർ​ഗോയിൽ കയറ്റിയാണ് മദ്രാസിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവന്നത്. മകൻ ഷാനവാസിന് പോലും ചിലപ്പോൾ അതിൽ മാപ്പ് കിട്ടില്ലെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.

പ്രേം നസീറിന്റെ മരണത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ആമാശയത്തിലെ പുണ്ണ് മൂലമുള്ള രക്തസ്രാവം മൂലമുള്ള രക്തസ്രാവം കാരണമാണ് ആശുപത്രിയിലായത്. ആശുപത്രിയിൽ സ്നേഹിതരും ബന്ധുക്കളും പത്രക്കാരും വന്ന് നിറഞ്ഞു. അവരിൽ പലരും റൂമിൽ കയറി അദ്ദേഹത്തെ കണ്ടു. അതാണ് നസീർ സാറിനെ നഷ്ടപ്പെടാൻ കാരണമായത്.

രണ്ട് ദിവസത്തെ ചികിത്സയോടെ രക്തസ്രാവം നിലച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് പോവാമെന്ന് ഡോക്ടർ ഉറപ്പ് കൊടുത്തു. അന്ന് രാത്രി അദ്ദേഹം നന്നായി ഛർദ്ദിച്ചു. വീണ്ടും പരിശോധന. അഞ്ചാംപനി വന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തെ കാണാൻ വന്ന ആർക്കോ അഞ്ചാം പനി ഉണ്ടായിരുന്നു.

മറ്റൊരു ആശുപത്രിയിലേക്കോ വിദേശത്തേക്കോ കൊണ്ടു പോവാൻ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല ആരോ​ഗ്യം. വിദേശത്ത് നിന്ന് അത്യാവശ്യം വേണ്ട മരുന്നുകൾ ഇറക്കുമതി ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നും ശാന്തിവിള ദിനേശൻ ഓർത്തു.

Read more about: prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X