അയ്യേ എന്ന് ദിവ്യ ഉണ്ണി, അത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ, അന്ന് യഥാർത്ഥത്തിൽ നടന്നത്; മണിയുടെ വാക്കുകൾ

മലയാളത്തിൽ ഒരു കാലത്തെ മുൻനിര നായിക നടിയായിരുന്ന ദിവ്യ ഉണ്ണി ഇന്ന് നൃത്തത്തിലേക്കാണ് ശ്രദ്ധ നൽകുന്നത്. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ദിവ്യ ഉണ്ണിക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തെ വിടാതെ പിന്തുടരുന്ന വിമർശനമാണ് കലാഭവൻ മണിയുടെ നായികയാകാൻ വിസമ്മതിച്ചതെന്ന ആരോപണം. ഇപ്പോഴും ദിവ്യ ഉണ്ണിയുടെ അഭിമുഖങ്ങളുടെ കമന്റ് ബോക്സിൽ കലാഭവൻ മണിയുടെ ആരാധകർ വിമർശനവുമായെത്താറുണ്ട്.

അതേസമയം എന്താണ് യഥാർത്ഥത്തിൽ അന്നുണ്ടായതെന്ന് പലർക്കും അറിയില്ല. ഇതേക്കുറിച്ച് ഒരിക്കൽ കലാഭവൻ മണി തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. നായികമാരെ ലഭിക്കാത്ത പ്രശ്നം മലയാള സിനിമയിൽ ഇല്ല. അവർ ചോദിക്കുന്ന പ്രതിഫലം കൊടുത്താൽ അഭിനയിക്കുന്നത് കൊണ്ടെന്നാണ് കുഴപ്പം. അവരുടെ തൊഴിലല്ലേ. ഇത് ചുമ്മാ കരക്കമ്പി അടിച്ചിറക്കുന്നതാണ്. അങ്ങനെയൊന്നും മലയാള സിനിമയിൽ ഇല്ല. പണ്ടൊരു സംഭവമുണ്ടായിരുന്നു. മാസികയിലൊക്കെ എഴുതി വന്നതാണ്.

Kalabhavan Mani And Divya Unni

എന്റെ കൂടെ ചില നടിമാർ അഭിനയിക്കില്ല, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ്. ചുമ്മാതാണ്. അതൊരു തമാശപരമായി പറഞ്ഞ കാര്യമാണ്. കല്യാണ സൗ​ഗന്ധികം എന്ന സിനിമ. ദിലീപാണ് നായകൻ. ഞാൻ ദുബായിൽ നിന്ന് വരുന്ന ക്യാരക്ടറാണ്. ദിവ്യ ഉണ്ണി ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്. സാറേ എന്റെ മുറച്ചെറുക്കനായി അഭിനയിക്കുന്ന ആർട്ടിസ്റ്റ് ആരാണെന്ന് വിനയൻ സാറോട് ദിവ്യ ഉണ്ണി ചോദിച്ചു.

കലാഭവൻ മണിയെന്ന് പറഞ്ഞപ്പോൾ അയ്യേ എനിക്കൊന്നും വേണ്ട ഇത്രയും കറുത്ത ആൾ എനിക്കൊന്നും വേണ്ട, എന്റെ മുറച്ചെറുക്കൻ വെളുത്ത് നല്ല സുന്ദരനായിരിക്കണം എന്ന് ദിവ്യ ഉണ്ണി പറഞ്ഞു. സിനിമയല്ലേ, സിനിമയിൽ മുറച്ചെറുക്കൻ എന്ന കഥാപാത്രമായി വരുന്നതല്ലേ എന്ന് വിനയൻ സർ പറഞ്ഞു. അങ്ങനെയൊന്നും പറ്റില്ല എനിക്ക് വെളുത്ത ചെറുക്കൻ മുറച്ചെറുക്കനായി വേണമെന്ന് ദിവ്യ പറഞ്ഞു.

Kalabhavan Mani And Divya Unni

ദിവ്യ ഉണ്ണി അത് പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ. എന്റെ കോലം കാണണം. ഈ മോന്ത കണ്ടാൽ ആരാണ് പറയാത്തത്. എനിക്ക് ഇയാളുടെ കൂടെ അഭിനയിക്കേണ്ടെന്നേ പറയുള്ളൂ എന്ന് കലാഭവൻ മണി പറഞ്ഞു. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ. രംഭ, നന്ദിനി, ​ഗീതു മോഹൻദാസ് തുടങ്ങിയ നടിമാർ കലാഭവൻ മണിയുടെ നായികമാരായി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ കലാഭവൻ മണിയുടെ പേരിൽ തന്നെക്കുറിച്ച് കാലങ്ങളായി നടക്കുന്ന ഈ സംസാരത്തെക്കുറിച്ച് ദിവ്യ ഉണ്ണി പ്രതികരിച്ചിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഞാൻ അതിന് വ്യക്തത നൽകിയിരുന്നു. അന്ന് തന്നെ ഞാൻ പറഞ്ഞതാണ് ആദ്യമായും അവസാനമായും അതേക്കുറിച്ച് സംസാരിക്കുന്നതാണെന്ന്. അതിന്റെ ഉത്തരം ഒരിക്കൽ പറഞ്ഞതാണ്. എനിക്കും അദ്ദേഹത്തിനും അറിയാം. മണി ചേട്ടനെക്കുറിച്ച് ഞാൻ എന്തെങ്കിലും പറയുന്നത് നീതിയല്ല. ആളുകൾ പലതും പറയും. ആളുകൾ പറഞ്ഞ് കൊണ്ടിരിക്കും. നമ്മൾ അവരെ എന്തിനാണ് ഫീഡ് ചെയ്യുന്നതെന്നും ദിവ്യ ഉണ്ണി അന്ന് ചോദിച്ചു.

കലാഭവൻ മണിയുടെ വേർപാട് സിനിമാ ലോകത്തിന് വലിയ നഷ്ടമായിരുന്നു. . 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പകരം വെക്കാനില്ലാത്ത കലാകാരനായാണ് നടനെ പ്രേക്ഷകർ കണ്ടത്. മറുവശത്ത് ദിവ്യ ഉണ്ണിയെ സിനിമകളിൽ കണ്ടിട്ട് ഏറെക്കാലമായി. അമേരിക്കയിലാണ് ദിവ്യ ഉണ്ണി കഴിയുന്നത്. ഇടയ്ക്ക് കേരളത്തിലെത്താറുണ്ട്. നൃത്ത അധ്യാപികയാണ് ദിവ്യ ഉണ്ണിയിന്ന്. സോഷ്യൽ മീഡിയയിലെ നെ​ഗറ്റീവ് കമന്റുകൾ ദിവ്യ ഉണ്ണി കാര്യമാക്കാറില്ല.

More from Filmibeat

Read more about: kalabhavan mani divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X