'ശങ്കറിന്റെ മകൾ എങ്ങനെ അവിടെ ആറ് മാസം നിന്നു?; മുൻ മരുമകന്റെ സ്വഭാവം; ഇപ്പോഴത്തെ മരുമകൻ സാധാരണക്കാരൻ‌'

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ശങ്കറിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച തരുൺ കാർത്തികേയനാണ് ഐശ്വര്യയുടെ വരൻ. ചെന്നെെയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളൂ ഐശ്വര്യയുടെ വിവാഹ നിശ്ചയം വാർത്താ പ്രാധാന്യം നേടിയതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുമുണ്ട്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ഐശ്വര്യ രണ്ടാമത് വിവാഹിതയാകുന്നത്.

ക്രിക്കറ്റർ രോഹിത് ദാമോദരനാണ് ഐശ്വര്യയുടെ ആദ്യ ഭർത്താവ്. 2021 ലായിരുന്നു വിവാഹം. എന്നാൽ പിന്നീട് ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയും ചെയ്തു. രോഹിത് ദാമോദരൻ പോക്സോ കേസിൽ അകപ്പെട്ടതിന് പിന്നാലെയാണ് വിവാഹമോചന വാർത്ത പുറത്ത് വന്നത്. അതേസമയം വിവാഹമോചനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. ഐശ്വര്യയുടെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു.

Aishwarya Shankar

പണവും ആഡംബരവും നോക്കി രോ​ഹിത്തിന് മകളെ വിവാഹം ചെയ്തയച്ചത് ശങ്കറിന് പറ്റിയ തെറ്റാണെന്ന് ചെയ്യാർ ബാലു പറയുന്നു. ഇപ്പോഴത്തെ വരൻ തരുൺ കാർത്തികേയൻ സാധാരണക്കാരാനാണെന്നും ചെയ്യാർ ബാലു ചൂണ്ടിക്കാട്ടി. മിഡിൽ ക്ലാസ് പയ്യനാണ് തരുൺ കാർത്തികേയൻ. രോഹിതിന് പകരം മകളെ ആദ്യമേ ഇദ്ദേഹത്തിന് വിവാഹം ചെയ്ത് നൽകാമായിരുന്നു. അന്തസും പണവുമാണ് അന്ന് ശങ്കറിനെ ത‌‌ടഞ്ഞത്. എന്നാൽ പോക്സോ കേസിൽ പെട്ട രോഹിത് നാറി. എത്ര വലിയ കോടീശ്വരനാണ് ശങ്കർ.

പ്രെെവറ്റ് ഡിറ്റക്ടീവിനെ വെച്ച് പയ്യനെക്കുറിച്ച് അന്വേഷിക്കാമായിരുന്നു. പയ്യനെക്കുറിച്ച് ഒന്നുമറിയാതെ വിവാഹം ചെയ്ത് കൊടുത്ത ശങ്കർ നോക്കിയത് പണവും അന്തസുമാണ്. പക്ഷെ രോഹിത്തിന്റേത് വളരെ മോശം സ്വഭാവമാണ്. ആ പെൺകുട്ടി ആറ് മാസം അവിടെ നിന്നത് തന്നെ വലിയ കാര്യമാണ്. അച്ഛനെന്ന നിലയിൽ ആരുടെയും മനസ് തകരുമെന്നും ശങ്കറിന് മകളുടെ കാര്യത്തിൽ തെറ്റ് പറ്റിയെന്നും ചെയ്യാർ ബാലു അഭിപ്രായപ്പെട്ടു. രോഹിത് ദാമോദരനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Aishwarya Shankar

എന്നാൽ രോഹിത്തിനെ ഭർത്താവായി വേണ്ടെന്ന് ഐശ്വര്യ ഉറച്ച തീരുമാനമെടുത്തെന്നും ചെയ്യാർ ബാലു പറഞ്ഞു. വിവാഹമോചനത്തിന്റെ കാര്യം ഐശ്വര്യ തുറന്ന് പറഞ്ഞിരുന്നില്ല. ഐശ്വര്യയും രോഹിതും വിവാഹ മോചിതരാകുന്നു എന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല. താരപുത്രിയാണെങ്കിലും ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന ഐശ്വര്യ ഡോക്ടറാണ്.

16 വയസുള്ള പെൺകുട്ടിയാണ് രോഹിത് ദാമോദരനുൾപ്പെടെ നാല് പേർക്കെതിരെ പീഡന പരാതി നൽകിയത്. ആരോപണ വിധേയരിൽ രോഹിത്തിന്റെ പിതാവായ ക്രിക്കറ്റ് കോച്ച് ദാമോദരനും ഉൾപ്പെട്ടിട്ടുണ്ട്. ശങ്കറിന്റെ മൂത്ത മകളാണ് ഐശ്വര്യ. അർജിത് ശങ്കർ, അതിദി ശങ്കർ എന്നീ സഹോദരങ്ങളും ഐശ്വര്യക്കുണ്ട്. അദിതി ശങ്കർ അഭിനയത്തിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ബി​ഗ് ബ‍ഡ്ജറ്റ് സിനിമകളുടെ സംവിധായകനായ ശങ്കറിന്റെ പുതിയ ചിത്രം ​ഗെയിം ചേഞ്ചർ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X