'ജോഷി ക്രുദ്ധനായി പികെആർ പിള്ളയെ നോക്കി; യഥാർത്ഥത്തിൽ പികെആറിന്റെ ജീവിതത്തിൽ സംഭവിച്ചത്'

കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ ലോകത്ത് മികച്ച ഒരുപിടി സിനിമകൾ സമ്മാനിച്ച നിർമാതാവ് പികെആർ പിള്ള അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. നടൻ മോഹൻലാലുൾപ്പെടെ നിരവധി പേർ പികെആർ പിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതം​ഗമയ തുടങ്ങി ഓർത്തു വെക്കാൻ പറ്റിയ കുറച്ച് സിനിമകൾ ഇദ്ദേഹം നിർമ്മിച്ചു. 1984 ൽ നിർമ്മിച്ച വെപ്രാളം ആയിരുന്നു പികെആറിന്റെ ആദ്യ സിനിമ.

തുടർന്ന് വെപ്രാളം പിള്ള എന്ന പേരിൽ ഇദ്ദേഹം അറിയപ്പെടുകയുമുണ്ടായി. വിലപിടിപ്പുള്ള നിർമാതാവായിരുന്ന പികെആറിന്റെ അവസാന കാലം ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. 18 സിനിമകളാണ് ഇദ്ദേഹം നിർമ്മിച്ചത്. ചിത്രത്തിലൂടെ വൻ സാമ്പത്തിക ലാഭം പികെആർ പിള്ളയ്ക്കുണ്ടായി.

എന്നാൽ പിന്നീട് സിനിമയിൽ നിന്നുള്ള സമ്പത്തുകൾ ഇദ്ദേഹം നഷ്ടമായിത്തുടങ്ങി. പണവും പ്രതാവും നഷ്ടപ്പെട്ടാണ് പികെആർ പിള്ള ലോകത്തോട് വിട പറഞ്ഞത്. സിനിമാ ലോകത്തുള്ളവർ ഇദ്ദേഹത്തെ സഹായിച്ചില്ലെന്ന് വിമർശനമുണ്ട്. അതേസമയം അവസാന കാലത്ത് നടൻ മോഹൻലാലിന്റെയുൾപ്പെടെ സാമ്പത്തിക സഹായം പികെആർ പിള്ളയ്ക്ക് ലഭിച്ചിരുന്നെന്നാണ് വിവരം. സിനിമകളുടെ സാറ്റലൈറ്റ് അവകാശം പലർക്കും ഒപ്പിട്ട് കൊടുത്തിരുന്നത്രെ. പികെആർ പിള്ളയുടെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്.

Jose Thomas

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പോലെ തന്നെ കുതിരപ്പന്തയത്തിലും വീ​ക്ക്നെസുള്ള ആളായിരുന്നു അദ്ദേഹമെന്ന് പറഞ്ഞ് കേട്ടിരിക്കുന്നു. രണ്ടും ഒരു പോലെയാണ്. ചിലപ്പോൾ കോടിക്കണക്കിന് രൂപ ലഭിക്കും. പലപ്പോഴം കോടിക്കണക്കിന് രൂപ നഷ്ടപ്പെടും. പണത്തിന്റെ ഞെരുക്കം കൊണ്ടായിരിക്കും പിള്ള ചേട്ടൻ പിന്നീട് ചെറിയ സിനിമകളിലേക്ക് വന്നു.

2007 ലാണെന്നാണ് എന്റെ ഓർമ്മ. ചെന്നെെയിലെ ​ഗോകുലം പാർക്കിൽ നിന്ന് വൈകീട്ട് ട്രിവാൻഡ്രം മെയിൻ ട്രെയ്നിന് പോവാൻ വേണ്ടി റെഡിയാവുകയായിരുന്നു. എനിക്ക് റിസപ്ഷനിൽ നിന്ന് കോൾ വന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോവുമ്പോൾ ആ ആ വണ്ടിയിൽ ഒരാൾ കൂടി പോരട്ടെ എന്ന് ചോദിച്ചു. മലയാളിയാണ് സിനിമാ നിർമാതാവാണെന്ന്. ആരാണ് നിർമാതാവെന്ന് ചോദിച്ചു. പികെആർ പിള്ളയായിരുന്നു.

അതിനെന്താ, ഞാൻ പെട്ടെന്ന് വരാം എന്ന് പറഞ്ഞ് പോവേണ്ടതിലും നേരത്തെ ഞാൻ പെട്ടിയുമായി താഴേക്ക് വന്നു. വരുമ്പോൾ പിള്ള ചേട്ടൻ അവിടെ കാത്തിരിക്കുകയാണ്. മോനെ, റെയിൽവേ സ്റ്റേഷൻ വരെ ഇവിടെ നിന്ന് ഒരു വണ്ടി പിടിക്കേണ്ടല്ലോ. പിന്നെ അതിന്റെ പണവും എന്ന് പറഞ്ഞ് അദ്ദേഹം നിർത്തിയെന്നും ജോസ് തോമസ് ഓർത്തു.

PKR Pillai

'നായർ സാബ് എന്ന സിനിമ ലിബർ‌ട്ടി ബഷീറിന് കൊടുക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലാണ് നായർ സാബിന്റെ ഷൂട്ടിം​ഗ് നടക്കുന്നത്. ജോഷി സാറെപ്പോഴും ബ്രേക്ക് പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് ഒറ്റയ്ക്ക് പോയിരുന്നാണ്. പിള്ള ചേട്ടൻ ഒരിക്കൽ വിളിച്ചൂ. ജോഷീ വരൂ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു. ഞാൻ പിന്നെ കഴിക്കാമെന്ന് ജോഷി. എന്റെ ജോലിക്കാർ എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ എനിക്കൊരു വിരോധവും ഇല്ല, ജോഷി വരൂ എന്ന് പറഞ്ഞു. ജോഷി ക്രുദ്ധനായി ഒന്ന് നോക്കിയെന്നാണ് കഥ,'

'കഥയാണോ സത്യമാണോ എന്നെനിക്ക് അറിയില്ല. സത്യനാണെന്നാണ് പലരും പറഞ്ഞിരുക്കുന്നത്. അത്രയും നിർമ്മല ഹൃദയനായിരുന്നു അദ്ദേഹം. സിനിമയിൽ ഉയർച്ചയുള്ളപ്പോൾ ഒരുപാട് പേർ ആരാധകരായും പരിചാരകരായും ഉണ്ടാവും. ഒരു തകർച്ച വന്നാൽ ആരും തിരിഞ്ഞ് നോക്കില്ല. അത് സംവിധായകനായാലും നിർമാതാവായാലും നടനായാലും അങ്ങനെ തന്നെയാണ്,'

More from Filmibeat

Read more about: joshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X