വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ അവൾ പോയി; സത്യമറിഞ്ഞത് പിന്നീട്; കുറ്റബോധമുണ്ടാകും; ത്യാ​ഗരാജൻ

തമിഴ് സിനിമാ ലോകത്ത് നടൻ പ്രശാന്തിന്റെ കരിയർ​ഗ്രാഫ് എപ്പോഴും ചർച്ചയാകാറുണ്ട്. ഒരു കാലത്തെ സെൻസേഷനായിരുന്നു പ്രശാന്ത്. നടനും സംവിധായകനുമായ ത്യ​ഗരാജനാണ് പ്രശാന്തിന്റെ പിതാവ്. പ്രശാന്തിന്റെ കരിയറിൽ തീരുമാനങ്ങളെടുത്തതും നടനെ മുൻ നിര താരമാക്കി മാറ്റാൻ പ്രയത്നിച്ചതും ഇദ്ദേഹമാണ്. ഒരു കാലത്ത് അജിത്ത്, വിജയ് എന്നിവരേക്കാളും താരമൂല്യം പ്രശാന്തിനുണ്ടായിരുന്നു. എന്നാൽ ഇത് നിലനിർത്താൻ പ്രശാന്തിനായില്ല. കരിയറിൽ വലി വീഴ്ചയാണ് പ്രശാന്തിന് സംഭവിച്ചത്. പ്രശാന്തിന്റെ സ്വകാര്യ ജീവിതവും സുഖകരമായല്ല മുന്നോട്ട് പോയത്.

2003 ലാണ് പ്രശാന്ത് വിവാഹിതനായത്. ​ഗൃഹലക്ഷ്മി എന്നായിരുന്നു ഭാര്യയുടെ പേര്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ ഇവർക്കി‌ടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പ്രശാന്തിന്റെ വീട്ടിൽ തനിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നെന്ന് ​ഗൃഹലക്ഷ്മി ആരോപിച്ചു. എന്നാൽ ആരോപണങ്ങളെ ത്യാ​ഗരാജ് നിഷേധിക്കുകയാണുണ്ടായത്. പ്രശാന്തിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു. പ്രശാന്തിനെക്കൊണ്ട് ഈ വിവാഹം ചെയ്യിച്ചത് താനാണെന്നും തനിക്ക് പറ്റിയ തെറ്റാണതെന്നും ത്യാ​ഗരാജ് അന്ന് വ്യക്തമാക്കി.

Thiagarajan  Prashanth

പ്രശാന്തിനെക്കൊണ്ട് തെറ്റായ ഒരു വിവാഹം ചെയ്യിച്ചത് എന്റെ തെറ്റാണ്. ഒരു നല്ല കുടുംബത്തിൽ നിന്നും പ്രശാന്തിന് ബന്ധം ലഭിക്കാനാണ് അറേഞ്ച് മാര്യേജ് മതിയെന്ന് തീരുമാനിച്ചത്. വിവാഹം രജിസ്റ്റർ ചെയ്തതാണ്. അവൾ വന്ന് ഒന്നര മാസമേ വീട്ടിൽ നിന്നുള്ളൂ. തിരിച്ച് വന്നില്ല. അതിന്റെ തുടർച്ചയായി ഒരുപാട് കാര്യങ്ങൾ നടന്നു. അപ്പോഴാണ് ഈ പെൺകുട്ടി നേരത്തെ വിവാഹം ചെയ്തതാണെന്ന് കണ്ടെത്തിയത്. രജിസ്റ്റർ ഓഫീസിൽ അതിന്റെ സർട്ടിഫിക്കറ്റുകളുണ്ട്. കബളിപ്പിച്ച് വിവാഹം ചെയ്തതാണെന്ന് തെളിഞ്ഞു.

ഇതേക്കുറിച്ച് സംസാരിക്കേണ്ടാത്തത് കൊണ്ടാണ് വിശദീകരണം കൊടുക്കാതിരുന്നത്. എന്നാൽ പ്രശാന്ത് ഭാര്യയെ ഡിവോഴ്സ് ചെയ്തെന്ന് ​ വിമർശങ്ങൾ വന്നു. അവൻ ഡിവോഴ്സ് ചെയ്തതല്ല. ആ പെൺ‌കുട്ടി പറ്റിച്ചതാണ്. പ്രശാന്തിന് ഇങ്ങനെയൊരു വിവാഹം ചെയ്ത് കൊ‌ടുത്തതിൽ ഇന്നും എനിക്ക് വിഷമമുണ്ട്. ജീവിതത്തിൽ എന്തെങ്കിലും ഒരു വിഷമം ഉണ്ടെങ്കിൽ അത് ഇത് മാത്രമാണ്.

Thiagarajan  Prashanth

നല്ല കുടുംബമാണെന്ന് അറിഞ്ഞാണ് വിവാഹം ചെയ്തത്. പ്രമുഖരായ ഡോക്ട‌ർ കുടുംബമാണ് അവരുടേത്. അവരാണ് പ്രശാന്തിനോട് താൽപര്യം കാണിച്ചത്. രണ്ട് മൂന്ന് വർഷം വിവാഹത്തിനുള്ള ശ്രമം നടത്തി. അവന് സപ്പോർട്ടീവ് ആയ ഒരു കുടുംബമുണ്ടാകട്ടെയെന്ന് കരുതിയാണ് വിവാഹം ചെയ്തത്. പക്ഷെ ആ പെൺകുട്ടി നേരത്തെ വിവാഹം ചെയ്തത് മറച്ച് വെച്ചു. ആ കുറ്റബോധം കൊണ്ടാണ് ഒന്നര മാസത്തിനുള്ളിൽ വീട്ടിൽ നിന്ന് പോയതെന്ന് കരുതുന്നു. അല്ലെങ്കിൽ ആരെങ്കിലും ഭീഷണിപ്പെടുത്തിയിരിക്കാം.

പക്ഷെ അവരുടെ കുടംബത്തിൽ നിന്നും ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഞങ്ങൾക്കെതിരെ കേസ് കൊടുത്തു. ആ കുടുംബത്തിൽ വക്കീലുകളുണ്ട്. ഇതെല്ലാം വെച്ച് അവർ ഞങ്ങൾക്കെതിരെ നീങ്ങി. എന്നാൽ ഈ പെൺകുട്ടി നേരത്തെ വിവാഹം ചെയ്തത് മറച്ച് വെച്ചതിന് തെളിവ് കോടതിയിൽ ഞങ്ങൾക്ക് കാണിക്കാനായി. അതോടെയാണ് അവർ അടങ്ങിയതെന്നും ത്യാ​ഗരാജൻ വ്യക്തമാക്കി.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X